മനം കവരാന്‍ വെസ്പ നോട്ട് 125

മനം കവരാന്‍ വെസ്പ നോട്ട് 125

പുണെ എക്‌സ് ഷോറൂം വില 68,845 രൂപ ; ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വെസ്പ സ്‌കൂട്ടര്‍

ന്യൂഡെല്‍ഹി : പിയാജിയോ ഇന്ത്യയില്‍ വെസ്പ നോട്ട് 125 അവതരിപ്പിച്ചു. 68,845 രൂപയാണ് സ്‌കൂട്ടറിന്റെ പുണെ എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വെസ്പ സ്‌കൂട്ടര്‍ ഇനി നോട്ട് 125 ആയിരിക്കും. ഏറ്റവും കുറഞ്ഞ വിലയുള്ള വെസ്പ മോഡല്‍ എന്ന് ഇതുവരെ അവകാശപ്പെട്ടിരുന്ന വെസ്പ 125 വിഎക്‌സ്എല്‍ സ്‌കൂട്ടറിനേക്കാള്‍ നാലായിരം രൂപ കുറവ്.

ഇറ്റാലിയന്‍ ഭാഷയില്‍ നോട്ട് (notte) എന്നാല്‍ രാത്രി എന്നാണര്‍ത്ഥം. പേര് അന്വര്‍ത്ഥമാക്കുന്നതിനായി ഓള്‍ ബ്ലാക്ക് ട്രീറ്റ്‌മെന്റിലാണ് വെസ്പ നോട്ട് 125 വരുന്നത്. മാറ്റ് ബ്ലാക്ക് നിറം കൂടാതെ, കണ്ണാടികള്‍, ചക്രങ്ങള്‍, ഗ്രാബ് റെയിലുകള്‍ എന്നിവയെല്ലാം കറുപ്പ് നിറത്തിലാണ്. കുറഞ്ഞ വിലയില്‍ വിപണിയിലെത്തിക്കുന്നതിനായി മുന്നില്‍ ഡിസ്‌ക് ബ്രേക്കിന് പകരം ഡ്രം ബ്രേക്ക് നല്‍കി. മാത്രമല്ല ടയറുകള്‍ക്കുള്ളില്‍ ട്യൂബ് കാണാം. കൂടെപ്പിറപ്പുകള്‍ക്ക് ട്യൂബ്‌ലെസ് ടയറുകളാണ് ലഭിച്ചത്.

മെക്കാനിക്കല്‍ കാര്യങ്ങളില്‍ മറ്റ് വെസ്പ 125 സ്‌കൂട്ടറുകളും നോട്ട് 125 സ്‌കൂട്ടറും സമാനമാണ്. 125 സിസി, എയര്‍ കൂള്‍ഡ് എന്‍ജിന്‍ 10.1 എച്ച്പി കരുത്തും 10.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വെസ്പ സ്‌കൂട്ടര്‍ നിരയില്‍ നാലാമത്തെ വേരിയന്റാണ് നോട്ട് 125. വെസ്പ എസ്എക്‌സ്എല്‍, വിഎക്‌സ്എല്‍, എലഗാന്റെ എന്നിവയാണ് മറ്റ് വേരിയന്റുകള്‍.

ഇറ്റാലിയന്‍ ഭാഷയില്‍ നോട്ട് (notte) എന്നാല്‍ രാത്രി എന്ന് അര്‍ത്ഥം. പേര് അന്വര്‍ത്ഥമാക്കുന്നതിന് ഓള്‍ ബ്ലാക്ക് ട്രീറ്റ്‌മെന്റിലാണ് വെസ്പ നോട്ട് 125 വരുന്നത്

സ്‌പെഷല്‍ വെസ്പ നോട്ട് 125 സിസി ഇന്ത്യയില്‍ പുറത്തിറക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് പിയാജിയോ ഇന്ത്യ സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ ഡീഗോ ഗ്രാഫി പറഞ്ഞു. വെസ്പ പ്രേമികളുടെ മനം കവരാന്‍ സ്‌കൂട്ടറിന് കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Auto