മനസ്സിനെ നിയന്ത്രിക്കുന്നതില്‍ സമയത്തിനും പങ്ക്; വെളിപ്പെടുത്തലുമായി പുതിയ പഠനം

മനസ്സിനെ നിയന്ത്രിക്കുന്നതില്‍ സമയത്തിനും പങ്ക്; വെളിപ്പെടുത്തലുമായി പുതിയ പഠനം

സമയത്തിനും നമ്മുടെ മാനസികാവസ്ഥയ്ക്കും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ നടത്തിയ പുതിയ പഠനത്തില്‍ വെളിപ്പെടുത്തുന്നത്. നാലു വര്‍ഷത്തിനിടയില്‍ 800 ദശലക്ഷത്തില്‍ കൂടുതല്‍ ആളുകളുടെ ട്വീറ്റുകള്‍ അടിസ്ഥാനമാക്കി പഠനം നടത്തിയതിന്റെ ഭാഗമായി ജനങ്ങളുടെ മാനസികാവസ്ഥ ശരീരത്തിലെ രണ്ട് ഹോര്‍മോണുകളുമായി ബന്ധപ്പെട്ട് കിടക്കുന്നതായി കണ്ടെത്തി. ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയിവെ ഗവേഷകരാണ് ട്വിറ്റര്‍ അടിസ്ഥാനമാക്കിയുള്ള പഠനം നടത്തിയിരിക്കുന്നത്.

മാനസികാവസ്ഥകള്‍ ആണല്ലോ പലപ്പോഴും ട്വീറ്റുകളിലൂടെ പ്രതിഫലിക്കുന്നത്. ശരീരത്തിലെ രണ്ട് പ്രധാന രാസവസ്തുക്കളായ സ്‌ട്രെസ് ഹോര്‍മോണ്‍ കോര്‍ട്ടൈസോള്‍, ന്യൂറോ ട്രാന്‍സ്മിറ്റര്‍ സെറോടോണിന്‍ എന്നിവയുടെ ദൈനംദിന പാറ്റേണുകള്‍ പഠനത്തിന്റെ ഭാഗമായി മാനസികാവസ്ഥയുമായി പൊരുത്തപ്പെടുത്തി നോക്കി. നമ്മുടെ മാനസികാവസ്ഥയെ ബാധിക്കുന്നത് സെറോടോണിന്‍, കോര്‍ടിസോള്‍ എന്നിവ മാത്രമല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ്, പോഷകാഹാരം, മറ്റ് ഹോര്‍മോണുകള്‍ എന്നിവയും നമ്മുടെ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. അവയും നമ്മുടെ മാനസിക അവസ്ഥകളെ സ്വാധീനിക്കുന്നുണ്ട്. ഇത് ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവയെ പെട്ടന്ന് ഇല്ലാതാക്കാന്‍ അസാധ്യമാണ്. മാനിസിക അവസ്ഥയും വൈജ്ഞാനിക കഴിവുകളും ദിവസം മുഴുവന്‍ ഒരു പോലെ നിലനില്‍ക്കുന്നില്ലെന്നത് ഉറപ്പാണ്. ചിലതൊക്കെ മുന്‍കൂട്ടി കാണാന്‍ കഴിയുന്നവയും മാറി പോവുന്നവയും ആയിരിക്കും.

രാവിലെ 6 മണിക്കോ അതിനു മുമ്പോ എഴുന്നേല്‍ക്കുന്നവരില്‍ കുറച്ച് സമയത്തിന് ശേഷമാണ് ശരീരത്തില്‍ കോര്‍ഡിസോള്‍ ഉല്‍പാദിപ്പിക്കുന്നത്. ഇത് ശരീരത്തില്‍ പ്രവര്‍ത്തനം തുടങ്ങി 30 മിനിറ്റിനു ശേഷം ഈ ഹോര്‍മോണിന്റെ അളവ് കൂടുന്നു. ഇത് ഒരു മണിക്കൂര്‍ നേരത്തേക്ക് ഇതേ നിലയില്‍ ശരീരത്തില്‍ തുടരും. ഈ ഹോര്‍മോണിന്റെ കൂടലും കുറയലും സ്ത്രീകളില്‍ വിഷാദ രോഗം കുറയ്ക്കാനും കൂട്ടാനും ഇടയാക്കുന്നു.

രാവിലെ എട്ട് മണിക്കിടയില്‍ സ്ത്രീകളില്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് ഉയര്‍ന്ന നിലയില്‍ ആയിരിക്കും. ഈ സമയത്ത് പൊതുവെ ദേഷ്യം കുറവായിരിക്കും. ഇത് ഒരു പ്രശ്‌നത്തെ നേരിടാന്‍ പറ്റിയ സമയമാണ്. എട്ട് മണിക്ക് ശേഷം ക്ഷീണം, ഉല്‍കണ്ഠ എന്നിവയുടെ സമയമാണ്. ഇവ കൂടുതലായിരിക്കും. ഇനി തിങ്കളാഴ്ച ആണെങ്കില്‍ ഇതിന്റെ തോത് വളരെ കൂടുതല്‍ ആയിരിക്കും.

നല്ല വികാരങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതിന് സഹായിക്കുന്നത് കോര്‍ട്ടിസോളിന്റെ പ്രവര്‍ത്തനഫലമാണ്. രാവിലെ 11 മണി വരെ സെറോട്ടോണിന്റെ അളവ് കൂടി വരും. രാവിലെ 9 മണി വരെ നല്ല വികാരങ്ങളുടെ ആധിപത്യമായിരിക്കുമെന്ന് ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി ട്വിറ്റര്‍ പഠനത്തില്‍ ഡോ ഫാബന്‍ ഡിസോഗാംഗ് പറയുന്നു.

ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയുടെ പഠനം അനുസരിച്ച് രാവിലെ പത്ത് മണി ആകുന്നതോടെ ദേഷ്യം വന്നു തുടങ്ങുന്നു. മസ്തിഷ്‌കത്തിന്റെ വിശകലന ശക്തി ഏറ്റവും ഉയര്‍ന്ന സമയമാണ് 11 മണി. ഈ സമയത്ത് നിങ്ങള്‍ കൂടുതല്‍ ഉല്‍പാദനക്ഷമതയുള്ളവരായിരിക്കും. നല്ല വികാരങ്ങള്‍ ഉയര്‍ന്നു വരുന്ന സമയം. പോസിറ്റീവ് വികാരങ്ങള്‍ ഏറ്റവും ഉയര്‍ന്ന സമയമാണ് 12 മണി. സന്തോഷത്തിന്റെ ഏറ്റവും ഉയര്‍ന്ന നില. ഒരു മണി ആവുന്നതോടെ നമ്മുടെ ശരീരവും മനസും വൈകുന്നേരത്തിനോട് അടുക്കുന്നു. മനസ് ക്ഷയിച്ച് തുടങ്ങുന്നു. മാനസികാവസ്ഥ താഴേയ്ക്ക് വരുന്നു. സന്തോഷം ഏറ്റവും കുറഞ്ഞ സമയമാണ് ഉച്ചയ്ക്ക് 2 മണി. ശരീരം ക്ഷീണിക്കുന്നതോടൊപ്പം മനസും ക്ഷീണിക്കുന്നു. ശരീരം വിശ്രമം ആഗ്രഹിക്കുന്നു ഈ സമയത്ത്.

യു കെ ഓഫീസ് ജീവനക്കാരില്‍ നടത്തിയ ഒരു സര്‍വെയില്‍ 2.55 ആവുന്നതോടെ ആളുകളില്‍ ഉല്‍പാദന ക്ഷമത കുറയുന്നു. സെറോടോണിന്‍ അളവ് ഈ സമയത്ത് കുറവായിരിക്കും. ഉച്ചയ്ക്ക് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവും കുറവാണ്. വൈകുന്നേരം 4 ണി മുതല്‍ 5 മണി വരെയുള്ള സമയം നിങ്ങളുടെ ശരീരത്തില്‍ ചെറിയ ഊര്‍ജം നിലനില്‍ക്കുന്നു. സൃഷ്ടിപരവും സര്‍ഗാത്മകവുമായ കാര്യങ്ങള്‍ക്ക് നല്ല സമയമാണിത്, ഡാനിയല്‍ പിങ്ക് പറയുന്നു.

വൈകുന്നേരം 5 മണി മുതല്‍ മാനസികാവസ്ഥ വീണ്ടും മെച്ചപ്പെടാന്‍ ആരംഭിക്കുന്നു. ശരീരം വീണ്ടും ഊര്‍ജസ്വലമായി തുടങ്ങുന്ന സമയം. ഇത് തലച്ചോറിന്റെ ഏറ്റവും ഉയര്‍ന്ന സമയമാണ്. വൈകുന്നേരം 6 മണിക്ക് ശേഷം അടുത്ത ഒരു മണിക്കൂറില്‍ ശരീരത്തിന്റെ താപനില ഉയര്‍ന്നതായിരിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവും ഉയരും. ഇന്‍സുലിന്റെ ഉല്‍പാദനം കൂടുകയും കോര്‍ട്ടിസോള്‍ കുറയുകയും ചെയ്യുന്നു.

7 മണിക്ക് കോര്‍ട്ടിസോള്‍ കുറയുകയും ശരീരം വൈകുന്നേരത്തെ വിശ്രമ വേളയിലേക്ക് കടക്കുകയും ചെയ്യുന്നു.

രാത്രി എട്ട് മണി മുതല്‍ 9 മണി വരെയുള്ള സമയം ഏറ്റവും സന്തുഷ്ടമായ സമയമാണ്. ശരീരം ശാന്തതയിലേക്ക് കടക്കുന്നു. ഓക്‌സിടോക്‌സിന്‍ അളവ് ഉയരുന്നു. ഒരാളെ ആലിംഗനം ചെയ്യാനും ആശ്ലേഷിക്കാനും തോന്നുന്ന സമയം.

രാത്രി 9 മണി, വൈകുന്നേരങ്ങളില്‍ ഏറ്റവും നല്ല മാനസിക നിലയുള്ള സമയമാണിത്. ഇനി ഈ സമയത്ത് നിങ്ങള്‍ വാദങ്ങള്‍ ഉന്നയിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുകയാണെങ്കില്‍ ഓര്‍ക്കുക നിങ്ങളിലെ കാര്‍ട്ടിസോള്‍ നില കൂടുതലാണ്. ഈ സമയത്ത് ശരീരം ഉറക്കത്തിനായുള്ള മെലാറ്റനിന്‍ ഹോര്‍മോണും ഉല്‍പാദിപ്പിക്കപ്പെടും.ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ശരീരത്തിന്റെ സ്‌ട്രെസിനെ പൂര്‍ണമായും നീക്കം ചെയ്യണം.

രാത്രി 10 മണിക്ക് ഉറക്കത്തിനായി ശരീരം പൂര്‍ണമായും തയ്യാറാവുന്ന സമയമാണ്. ലൈംഗിക ബന്ധത്തിന് അനുയോജ്യമായ സമയമാണിത്. ലൈംഗിക ഹോര്‍മോണ്‍ ഉല്‍പാദനം ഈ സമയത്ത് വളരെ കൂടുതലാണ്. രാത്രി 11 മണിക്ക് മുമ്പ് ഉറങ്ങുന്നത് രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള മാനസികാവസ്ഥയെ നല്ലതാക്കുന്നു. രാത്രി 9 മണി മുതല്‍ അര്‍ദ്ധ രാത്രി വരെ ഒരു ബെഡ് ടൈം വിന്‍ഡോയുണ്ട്. 11 മണിക്ക് ഉറങ്ങാന്‍ കഴിയുന്നതാണ് ശരീരത്തിനും മനസിനും നല്ലത്.

ഉറങ്ങുന്നതിന് മുമ്പ് ക്ലാസിക്കല്‍ സംഗീതം കേള്‍ക്കുന്നത് മനസിനെ സ്വാധീനിക്കും. രാത്രി നന്നായി ഉറങ്ങുകയും ഉറക്കത്തിലും എഴുന്നേല്‍ക്കല്‍ കുറയ്ക്കുകയും ചെയ്യുക.

രാത്രി 12 മണിക്ക് നിങ്ങള്‍ ഉണര്‍ന്നിരിക്കുകയാണോ? ഇത് നിങ്ങളുടെ മാനസികാവസ്ഥയെ ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനത്തില്‍ വെളിപ്പെടുത്തുന്നു. ഇത് നിങ്ങളില്‍ ദേഷ്യം കൂട്ടുന്നു. ഈ സമയങ്ങളില്‍ 15 മിനിറ്റ് വ്യായാമം ചെയ്ത് നോക്കൂ, ഇത് നിങ്ങളിലെ നെഗറ്റീവ് ഊര്‍ജത്തെയും സമ്മര്‍ദ്ദത്തെയും കുറയ്ക്കുന്നു. മൂക്കിലൂടെ ശ്വാസം എടുത്ത് രണ്ട് സെക്കന്റ് മൂക്ക് അടച്ച് വച്ച് പിന്നീട് വായില്‍ കൂടെ പുറത്ത് വിടുക. നിങ്ങളുടെ ദേഷ്യം പതിയേ കുറഞ്ഞ് പേശികള്‍ വിശ്രമിക്കാന്‍ ഒരുങ്ങുമ്പോള്‍ സാധാരണ നിലയില്‍ ശ്വാസമെടുക്കുക.

ഒരു മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെ നന്നായി ഉറങ്ങാന്‍ കഴിയുന്ന സമയമാണ്. കാരണം ഉറക്കത്തിന് സഹായിക്കുന്ന ഹോര്‍മോണ്‍ ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്നത് ഈ സമയത്താണ്. അതുകൊണ്ട് തന്നെ അര്‍ദ്ധ രാത്രി മുതല്‍ മൂന്നു മണി വരെ നെഗറ്റീവ് വികാരങ്ങള്‍ ഉണ്ടാവുക യാദൃശ്ചികമല്ല. 2 മണി അഘാതമായ ഉറക്കത്തിന്റെ സമയമാണ്. സര്‍വ്വെ നടത്തിയതില്‍ 2 മണിക്ക് ഉണരുന്നതായി ആരും പറഞ്ഞിട്ടില്ല.

3 മണിക്ക് സെറോട്ടണിന്‍ അളവ് പുലര്‍ച്ചെ 5 മണി വരെ വളരെ കുറഞ്ഞ അളവിലേ ഉല്‍പാദിപ്പിക്കപ്പെടുകയുള്ളൂ. പുലര്‍ച്ചെ 4 മണിക്ക്
കോര്‍ട്ടിസോള്‍ ഉല്‍പ്പാദനം ശരീരത്തില്‍ കൂടി വരുന്നു. അടുത്ത രണ്ട് മണിക്കൂറുകള്‍ കൊണ്ട് നിങ്ങളെ ഉണര്‍ത്താനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇത്. എന്നാല്‍ ഇത് അമിതമായി ഉല്‍പാദിപ്പിച്ചാല്‍ നിങ്ങള്‍ ആവശ്യമില്ലാതെ ആകുലരാവുകയും പരിഭ്രാന്തരും ആകുന്നു. 4 മണിയുടെ ഉണരല്‍ വിഷാദ രോഗത്തിന് കാരണമാവുന്നുവെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ട്വിറ്റര്‍ പഠനങ്ങളില്‍ വ്യക്തമാവുന്നത് പുലര്‍ച്ചെ അഞ്ച് മണി എന്നത് കൂടുതല്‍ ആളുകളും മതത്തെക്കുറിച്ച് ചിന്തിക്കുന്ന സമയമെന്നാണ്. പോസിറ്റീവ് വികാരങ്ങള്‍ അനുഭവിക്കുന്ന സമയമാണിത്.

 

 

 

 

Comments

comments

Categories: FK News, Health