നികുതി ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി ഗോദ്‌റെജ്

നികുതി ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി ഗോദ്‌റെജ്

റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ് ചെസ്റ്റ് ഫ്രീസര്‍ എന്നിവയുടെ നികുതി ഇളവ് ഉപഭോക്താക്കള്‍ക്ക് കൈമാറിയെന്ന് ഗോദ്‌റെജ്

മുംബൈ: റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ്, ചെസ്റ്റ് ഫ്രീസര്‍ എന്നിവക്കുള്ള ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ച ജിഎസ്ടി കൗണ്‍സില്‍ തീരുമാനം ഗോദ്‌റെജ് അപ്ലയന്‍സസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കുറച്ച പത്ത് ശതമാനം നികുതിയുടെ മുഴുവന്‍ നേട്ടവും ഉപഭോക്താക്കള്‍ക്ക് ജൂലൈ 27 മുതല്‍ തന്നെ കൈമാറി. വരുന്ന ഉല്‍സവ സീസണില്‍ ഉപഭോക്താക്കള്‍ക്ക് ഇത് ഗുണം ചെയ്യും. നികുതി കുറയുന്നതോടെ ഉല്‍പ്പന്നങ്ങളുടെ വിലയിലും അതനുസരിച്ചുള്ള കുറവുണ്ടാകും. ഇതിന് പുറമേ വരുന്ന ഉല്‍സവ സീസണോടനുബന്ധിച്ചുള്ള ഓഫറുകളും മികച്ച മണ്‍സൂണ്‍ ലഭ്യതയും 7ാമത്തെ ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വന്നതും ഈ സീണില്‍ വില്‍പനയില്‍ 12 ശതമാനം മുതല്‍ 15 ശതമാനം വരെ വര്‍ദ്ധനക്ക് സാധ്യതയുണ്ട്.

റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ്, ചെസ്റ്റ് ഫ്രീസര്‍ എന്നിവക്കുള്ള ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ച ജിഎസ്ടി കൗണ്‍സില്‍ തീരുമാനം ഗോദ്‌റെജ് അപ്ലയന്‍സസ് സ്വാഗതം ചെയ്യുകയാണെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് ഹെഡ് കമല്‍ നന്തി പറഞ്ഞു. ഈ മാന്ദ്യം ഉള്ള സമയത്ത് നികുതി കുറച്ചത് അപ്ലയന്‍സസ് മേഖലയ്ക്ക് ഏറെ ആശ്വാസകരമാണ്. ജീവിത സാഹചര്യങ്ങള്‍ മാറുന്നത് ഗൃഹോപകരണങ്ങളെ ഒരു അവശ്യ വസ്തുവാക്കി മാറ്റിയിട്ടുണ്ട്. റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ്, ചെസ്റ്റ് ഫ്രീസര്‍ എന്നിവക്കുള്ള നികുതി കുറയുന്നത് ഇവയുടെ ഡിമാന്റ് കൂട്ടാന്‍ സഹായകരമാകും. ഇത് ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം കൂട്ടാനും ജിഡിപി മെച്ചപ്പെടാനും സഹായിക്കും, അദ്ദേഹം അഭിപ്രായപ്പെട്ടു .

ഏറെ കാലമായി പ്രതീക്ഷിച്ചിരുന്ന ജിഎസ്ടി നികുതിയിലെ കുറവ് പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണ്. 10 ശതമാനം നികുതി കുറയുന്നതോടെ ഗോദ്‌റെജിന്റെ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ്, ചെസ്റ്റ് ഫ്രീസര്‍ എന്നീ ഉല്‍പ്പന്നങ്ങളുടെ വിലയിലും അതനുസരിച്ചുള്ള കുറവുണ്ടാകും. 20 ശതമാനം വളര്‍ച്ച എന്ന ലക്ഷ്യം മറികടക്കാന്‍ ഇത് സഹായിക്കുമെന്നാണ് ഗോദ്‌റെജിന്റെ പ്രതീക്ഷ, അദ്ദേഹം വ്യക്തമാക്കി

28 ശതമാനം നികുതിയുള്ള 35 ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ എയര്‍ കണ്ടീഷണറുകള്‍ തുടരുന്നത് നിര്‍ഭാഗ്യകരമാണെന്ന് കമല്‍ നന്തി പറഞ്ഞു. ‘ എല്ലാ എസികളും ഇല്ലെങ്കിലും വൈദ്യുത ഉപയോഗം കുറവുള്ള 4 സ്റ്റാര്‍, 5 സ്റ്റാര്‍ എസികളുടെയെങ്കിലും നികുതി ബിഇഇ പദ്ധതി പ്രകാരം കുറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വരും കാലത്ത് നികുതി കുറക്കുമ്പോള്‍ എസി കൂടി പരിഗണിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ 3.6 ശതമാനമുള്ള എസികളുടെ സാന്ദ്രത കൂട്ടാന്‍ ഇത് സഹായകരമാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: Godrej