സ്വിഗ്ഗി പെയ്ഡ് സബ്ക്രിബ്ഷന്‍ പദ്ധതി ആരംഭിച്ചു

സ്വിഗ്ഗി പെയ്ഡ് സബ്ക്രിബ്ഷന്‍ പദ്ധതി ആരംഭിച്ചു

മുംബൈ: സൊമാറ്റോയ്ക്ക് പിന്നാലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗിയും പെയ്ഡ് സബ്ക്രിബ്ഷന്‍ പദ്ധതി ആരംഭിച്ചു. ‘സ്വിഗ്ഗി സൂപ്പര്‍’ എന്ന അംഗത്വ പദ്ധതിയിലൂടെയാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനി പെയ്ഡ് സബ്ക്രിബ്ഷന്‍ അധിഷ്ഠിത സേവന വിപണിയിലേക്ക് ചുവടുവെക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 35,000 റെസ്റ്റൊറന്റുകളില്‍ നിന്നുള്ള പരിധികളില്ലാത്ത സൗജന്യ ഡെലിവറികളാണ് സ്വിഗ്ഗി സൂപ്പര്‍ വാഗ്ദാനം ചെയ്യുന്നത്.

ഡെലിവറിക്കെടുക്കുന്ന സമയമോ, ദൂരദൈര്‍ഘ്യമോ ഇവിടെ പരിഗണിക്കുന്നില്ല. കൂടാതെ ഉപഭോക്താക്കള്‍ക്ക് റെസ്‌റ്റൊറന്റുകളില്‍ നിന്നും പേമെന്റ് പങ്കാളികളില്‍ നിന്നും മികച്ച ഓഫറുകള്‍ നേടാനും പ്രോഗ്രാം അവസരമൊരുക്കുന്നുണ്ട്. ഉപഭോക്താക്കളുടെ പ്രശ്‌നങ്ങളില്‍ വേഗത്തില്‍ പരിഹാരം കാണുന്നതിന് മികച്ച കസ്റ്റമര്‍ കെയര്‍ സംഘത്തിന്റെ സേവനവും ലഭ്യമാണ്.

വിപണിയില്‍ ആധിപത്യം നേടുന്നതിനായി സൊമാറ്റോയുമായി മത്സരിക്കുന്ന സ്വിഗ്ഗി പ്രതിമാസം 99-49 രൂപ വരെയാണ് ഈ ലോയല്‍റ്റി പ്രോഗ്രാമിന്റെ ചാര്‍ജ് ഈടാക്കുന്നത്. മൂന്നു മാസത്തെ സബ്‌സ്‌ക്രിബ്ഷന്‍ പദ്ധതിയും ലഭ്യമാണ്. പ്രോഗ്രാമിന്റെ ആദ്യഘട്ടത്തില്‍ രണ്ടു ലക്ഷം ഉപഭോക്താക്കള്‍ക്കാണ് പ്രയോജനം ലഭിക്കുക. വരും മാസങ്ങളില്‍ നിലവിലുള്ള സേവനങ്ങള്‍ വികസിപ്പിച്ചുകൊണ്ടും കൂടുതല്‍ ആനുകൂല്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് സ്വിഗ്ഗി സൂപ്പറിന്റെ മൂല്യം വര്‍ധിപ്പിക്കുമെന്ന് സ്വിഗ്ഗി പ്രൊഡക്റ്റ് വിഭാഗം വൈസ് പ്രസിഡന്റ് അനൂജ് രതി അറിയിച്ചു.

സൊമാറ്റോയുടെ ഗോള്‍ഡ്, ട്രീറ്റ് അടക്കമുള്ള സബ്‌സ്‌ക്രിബ്ഷന്‍ അധിഷ്ഠിത സേവനങ്ങള്‍ വലിയ വിജയമായിരുന്നു. അടുത്തിടെ ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനും ആവര്‍ത്തിച്ചുള്ള പര്‍ച്ചേസുകള്‍ക്ക് പ്രേരിപ്പിക്കുന്നതിനുമായി പിങ്കിബാങ്ക് എന്ന പ്രോഗ്രാമും സൊമാറ്റോ അവതരിപ്പിച്ചിരുന്നു.

Comments

comments

Categories: Business & Economy
Tags: Swiggy

Related Articles