ഏറ്റവും മൂല്യമേറിയ കമ്പനി: ടിസിഎസിനെ കടത്തിവെട്ടി റിലയന്‍സ്

ഏറ്റവും മൂല്യമേറിയ കമ്പനി: ടിസിഎസിനെ കടത്തിവെട്ടി റിലയന്‍സ്

മുംബൈ: വ്യാവസായിക മേഖലയിലും ടെലികോം മേഖലയിലും കരുത്തരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഏറ്റവും മൂല്യമേറിയ കമ്പനികളുടെ പട്ടികയില്‍ സോഫ്റ്റ്‌വെയര്‍ സേവന ദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ലിമിറ്റഡി(ടിസിഎസ്)നെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ഇത് രണ്ടാം തവണയാണ് റിലയന്‍സ് ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കുന്നത്. ഏപ്രിലിലായിരുന്നു ആദ്യ നേട്ടം.

മാര്‍ക്കറ്റ് കാപിറ്റലൈസേഷന്റെ അടിസ്ഥാനത്തിലാണ് മൂല്യം അളക്കുന്നത്. ഓഹരിവിപണിയില്‍ ആര്‍ആഎല്ലിന്റെ മൂലധനം 7.46 ട്രില്ല്യണാണ്. ഓഹരി 2.4 ശതമാനം ഉയര്‍ന്ന് 1177.80 ല്‍ എത്തി. ബിഎസ്ഇയില്‍ ടിസിഎസിന്റെ ഓഹരി 1930 ഉം മൂല്യം 7.39 ട്രില്ല്യണുമാണ്.

മൂന്നാംപാദത്തില്‍ റിലയന്‍സിന്റെ അറ്റാദായം 18 ശതമാനം വര്‍ധിച്ച് 9.459 കോടി രൂപയിലെത്തി. അതേസമയം, മൂന്നാം പാദത്തില്‍ ആദ്യമായി ടിസിഎസിന്റെ വരുമാനം 5 ബില്യണ്‍ ഡോളര്‍ മറികടന്നു.

രണ്ട് മാസമായി ഓഹരിയില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും റിഫൈനറി ബിസിനസും റിലയന്‍സിന്റെ ടെലികോം രംഗത്തെ മികച്ച ഉല്‍പ്പന്നമായ ജിയോ ഫോണിന്റെ നോണ്‍- മൊബീല്‍ ബിസിനസും ഓഹരിവിപണിയെ സ്വാധീനിക്കാന്‍ കമ്പനിയെ സഹായിച്ചു.

പെട്രോകെമിക്കല്‍, റിഫൈനറി ബിസിനസ് എന്നിവയാണ് ഒന്നാം പാദത്തില്‍ കമ്പനിയുടെ പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്തിയത്. കമ്പനിയുടെ വിപുലീകൃത ശേഷി 35 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഊര്‍ജ മേഖല മുതല്‍ ടെലികോം മേഖല വരെ വരുമാനം 56.5 ശതമാനം ഉയര്‍ന്ന് 1.4 ട്രില്യണ്‍ കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 90,537 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. വന്‍ കുതിച്ചുചാട്ടമാണ് ഈ വര്‍ഷം കമ്പനി നടത്തിയത്.

ടെലികോം വിഭാഗത്തില്‍ ജിയോ ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ 612 കോടി രൂപയുടെ ലാഭം കൈവരിച്ചു. പ്രവര്‍ത്തന ലാഭത്തില്‍ നിന്നുള്ള വരുമാനം 8,109 കോടി രൂപയില്‍ നിന്നും 19.9 ശതമാനം വര്‍ധന കൈവരിച്ചതായി കമ്പനി വ്യക്തമാക്കി.

 

 

 

 

Comments

comments

Tags: firm, Reliance, TCS