രജിസ്‌റ്റേഡ് കമ്പനികളില്‍ സജീവ പ്രവര്‍ത്തനം നടത്തുന്നത് 66% മാത്രം

രജിസ്‌റ്റേഡ് കമ്പനികളില്‍ സജീവ പ്രവര്‍ത്തനം നടത്തുന്നത് 66% മാത്രം

ന്യൂഡെല്‍ഹി:ജൂണ്‍ വരെയുള്ള കണക്കെടുത്താല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 17.79 ലക്ഷം കമ്പനികളില്‍ ഏകദേശം 66 ശതമാനം കമ്പനികള്‍ മാത്രമെ സജീവമായ പ്രവര്‍ത്തനം നടത്തുന്നുള്ളുവെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. സാധാരണ ബിസിനസ് ഇടപാടുകള്‍ നടത്തുകയും കൃത്യസമയത്ത് സ്റ്റാറ്റിയുട്ടറി ഫയലിംഗ്‌സ് നടത്തുകയും ചെയ്യുന്ന കമ്പനികളെയാണ് ആക്റ്റിവ് കമ്പനികള്‍ അഥവാ സജീവമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ എന്നുപറയുന്നത്.

രാജ്യത്ത് അനധികൃത പണത്തിന്റെ ഒഴുക്ക് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏകദേശം 2.26 ലക്ഷം ഷെല്‍ കമ്പനികളുടെ രജിസ്‌ട്രേഷനാണ് കേന്ദ്രം റദ്ദാക്കിയത്. ഇത്തരത്തിലുള്ള കൂടുതല്‍ കമ്പനികള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. ഇവയ്‌ക്കെതിരെയും ഉടന്‍ തന്നെ നിയമ നടപടികള്‍ എടുക്കും. രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 17.79 ലക്ഷം കമ്പനികളില്‍ 5.43 ലക്ഷം കമ്പനികളാണ് ജൂണ്‍ 30 വരെയുള്ള കാലയളവില്‍ അടച്ചുപൂട്ടിയത്. 1,390 എണ്ണത്തെ ഡോര്‍മന്റ് (ഒരു പ്രവര്‍ത്തനവും നടത്താത്ത) കമ്പനികളായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

38,858 കമ്പനികള്‍ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ അഭിമുഖീകരിക്കുന്നതായും 6,117 എണ്ണം അടച്ചുപൂട്ടല്‍ നടപടികള്‍ നേരിടുന്നതായും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് 11,89,826 ആക്റ്റിവ് കമ്പനികളാണുള്ളത്. ഏറ്റവും കൂടുതല്‍ ആക്റ്റീവ് കമ്പനികളുള്ളത് മഹാരാഷ്ട്രയിലാണെന്നും (2,34,151) കോര്‍പറേറ്റ് കാര്യ മന്ത്രാലയം പറയുന്നു.

 

 

Comments

comments

Related Articles