മെരീസ് ഡയപ്പറുമായി മിറ്റ്‌സുയി

മെരീസ് ഡയപ്പറുമായി മിറ്റ്‌സുയി

ജപ്പാനിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ കാവോ കോര്‍പ്പറേഷന്റെ പ്രധാനപ്പെട്ട ബ്രാന്റുകളിലൊന്നാണ് മെരീസ്

ബെംഗളൂരു: ജപ്പാനിലെ മുന്‍നിര ബേബി ഡയപ്പര്‍ ബ്രാന്റായ ‘മെരീസ്’ ഇന്ത്യയില്‍ അവതരിപ്പിച്ച് മിറ്റ്‌സുയി & കമ്പനി ലിമിറ്റഡ്. ജപ്പാനിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ കാവോ കോര്‍പ്പറേഷന്റെ പ്രധാനപ്പെട്ട ബ്രാന്റുകളിലൊന്നാണ് മെരീസ്. കഴിഞ്ഞ 11 വര്‍ഷമായി തുടര്‍ച്ചയായി ജപ്പാനിലെ ബേബി ഡയപ്പര്‍ വിപണിയില്‍ ഒന്നാം സ്ഥാനത്താണ് മെരീസ്. ഇന്ത്യയിലെ ഡയപ്പര്‍ വിപണി ലക്ഷ്യമിട്ടാണ് മിറ്റ്‌സുയി, മെരീസ് അവതരിപ്പിക്കുന്നത്

ടേപ്പ്, പാന്റ് ഡയപ്പറുകള്‍, സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് മെരീസിന്റേതായി വിപണിയിലെത്തുക. ഓണ്‍ലൈന്‍ സ്റ്റോറായ ആമസോണ്‍ വഴിയാണ് മെരീസ് ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് വില്‍പ്പന നടത്തുന്നത്. എയര്‍ ത്രൂ സംവിധാനമുള്ള മൂന്ന് പാളികളായുള്ളതാണ് ടേപ്പ് ഡയപ്പര്‍. പാന്റ് ഡയപ്പറുകള്‍ കൃത്യമായി വായും കടത്തി വിടുന്നതിനാല്‍ ചൂട് അനുഭവപ്പെടില്ല. രണ്ടര ഇരട്ടി വഴക്കമേറിയതാണ് ഈ ഡയപ്പറുകള്‍. എസ്, എം സൈസുകളില്‍ പാന്റ് ഡയപ്പറുകള്‍ ലഭ്യമാണ്.

ഇന്ത്യയില്‍ ഒരു വര്‍ഷം 4.6 ബില്ല്യണ്‍ ഡയപ്പറുകളാണ് വിറ്റുപോകുന്നത്. 800 മില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്നതാണിത്. 2022ഓടെ 10 ബില്ല്യണ്‍ ഡയപ്പറുകളായി ഇത് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. മൂല്യം 1400 മില്ല്യണ്‍ ഡോളറായി ഉയരുകയും ചെയ്യും. ജനനസംഖ്യ ഉയരുന്നതും വരുമാന വര്‍ദ്ധനവും വ്യക്തി ശുചിത്വത്തിന് നല്‍കുന്ന പ്രാധാന്യവുമാണ് ഡയപ്പര്‍ വിപണി ശക്തിയാര്‍ജ്ജിക്കാനുള്ള കാരണം. നേരത്തെ ഡയപ്പറുകളുടെ ഈര്‍പ്പം വലിച്ചെടുക്കാനുള്ള കഴിവാണ് നോക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ മൃദുത്വവും വായു കടത്തിവിടാനുള്ള കഴിവുമാണ് നോക്കുന്നത്.

ഇന്ത്യയിലെ വിപണി ഏറെ പ്രതീക്ഷയോടെയാണ് കണക്കാക്കുന്നതെന്ന് മിറ്റ്‌സുയി ചെയര്‍മാനും എംഡിയുമായ ഹിരോമിച്ചി യാഗി പറഞ്ഞു. 25 ദശലക്ഷം കുട്ടികളാണ് ഓരോ ദിവസവും ഇന്ത്യയില്‍ ജനിക്കുന്നത്. നിലവില്‍ 80 ബില്ല്യണ്‍ ഡയപ്പറുകള്‍ വില്‍ക്കേണ്ട സ്ഥാനത്ത് 4.6 ബില്ല്യണ്‍ മാത്രമാണ് വില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

60 ഡയപ്പറുകള്‍ അടങ്ങുന്ന ഒരു പാക്കറ്റിന് 1099 രൂപയാണ് വില. 24 ഡയപ്പറുകള്‍ക്ക് 549 രൂപയും മെരീസ്’ചെറിയ സൈസുള്ള ഡയപ്പറുകള്‍ക്ക് 62 പീസിന് 1599 രൂപയുമാണ് വില. മീഡിയം സൈസുള്ള ഡയപ്പറുകള്‍ക്ക് 58 പീസിന് 1599 രൂപയും 44 പീസിന് 1499 രൂപയുമാണ് വില. തഘ ഡയപ്പറിന് 38 പീസുകള്‍ക്ക് 1499 രൂപയാണ് വില.

Comments

comments

Categories: Business & Economy
Tags: Mitsui