കേരളം സ്റ്റീല്‍ വ്യവസായത്തിന് അനുയോജ്യമായ മണ്ണ് ; ശ്യാം സുന്ദര്‍ അഗര്‍വാള്‍

കേരളം സ്റ്റീല്‍ വ്യവസായത്തിന് അനുയോജ്യമായ മണ്ണ് ; ശ്യാം സുന്ദര്‍ അഗര്‍വാള്‍

 

പ്രീമിയം ഫെറോ അലോയ്‌സ് ലിമിറ്റഡ്, സംസ്ഥാന സ്റ്റീല്‍ വ്യവസായ മേഖലയിലെ നിറ സാന്നിധ്യമായ സ്ഥാപനം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിലൂടെ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി കേരളം സ്റ്റീല്‍ വ്യവസായത്തിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുണ്ടായ തളര്‍ച്ചയില്‍ നിന്നും കരകയറിയ സ്റ്റീല്‍ വ്യവസായ മേഖലയുടെ കേരളം കണ്ട ഏറ്റവും മികച്ച മാതൃകയാണ് പ്രീമിയം ഫെറോ അലോയ്‌സ് ലിമിറ്റഡ്. ഏറെ സാധ്യതകളുള്ള സ്റ്റീല്‍ വ്യവസായത്തെ ശരിയായ രീതിയില്‍ മാര്‍ക്കറ്റ് ചെയ്ത് ഈ മേഖലയില്‍ തന്റേതായ ഒരു സ്ഥാനം കണ്ടെത്താന്‍ പ്രീമിയം ഫെറോക്ക് കഴിഞ്ഞതിന് പിന്നില്‍ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ശ്യാം സുന്ദര്‍ അഗര്‍വാള്‍ എന്ന ധീഷണാശാലിയായ സംരംഭകന്റെ കഠിനപ്രയത്‌നവും കരുത്തുറ്റ തീരുമാനങ്ങളുമുണ്ട്. രാജസ്ഥാനില്‍ നിന്നും വന്ന് കേരളത്തില്‍ സ്റ്റീല്‍ വ്യവസായം ആരംഭിച്ച് വിജയിപ്പിച്ച ശ്യാം സുന്ദര്‍ അഗര്‍വാള്‍, തന്റെ സംരംഭക യാത്രയെക്കുറിച്ചും സ്റ്റീല്‍ വ്യവസായത്തിന്റെ സാധ്യതകളെക്കുറിച്ചും ഫ്യൂച്ചര്‍ കേരളയോട്...

 

ഗംഗ വിശ്വനാഥ്

 

രാജസ്ഥാനില്‍ നിന്നും കേരളത്തില്‍ എത്തി വിജയിച്ച സംരംഭകനാണ് താങ്കള്‍, സംരംഭകയാത്രയുടെ തുടക്കം എങ്ങനെയായിരുന്നു?

1950 മുതല്‍ ബിസിനസ് മേഖലയില്‍ സജീവമായിരുന്നു എന്റെ കുടുംബം. എന്നാല്‍ സ്റ്റീല്‍ വ്യവസായത്തില്‍ അല്ലായിരുന്നു എന്ന് മാത്രം. ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലുകളാണ് പൂര്‍വികര്‍ നടത്തിയിരുന്നത്. സേലം , കോയമ്പത്തൂര്‍, വിജയവാഡ, മധുര എന്നി നഗരങ്ങള്‍ കേന്ദ്രികരിച്ചായിരുന്നു ബിസിനസ്. അതിനാല്‍ തന്നെ ജനിച്ചത് രാജസ്ഥാനില്‍ ആയിരുന്നു എങ്കിലും വിദ്യാഭ്യാസം ചെന്നൈയില്‍ ആയിരുന്നു. പഠനം പൂര്‍ത്തിയാക്കിശേഷം കുടുംബ ബിസിനസിന്റെ ഭാഗമാക്കുക എന്നത് തന്നെയായിരുന്നു ഇണയെ ലക്ഷ്യം.തുടക്കത്തില്‍ സേലത്തെ മില്ലിന്റെ പ്രവര്‍ത്തങ്ങളാണ് നോക്കിയിരുന്നത്. പിന്നീട്, മംഗലാപുരത്ത് മറ്റൊരു യൂണിറ്റ് തുടങ്ങി എന്റെ പ്രവര്‍ത്തനം അങ്ങോട്ട് മാറ്റി. ബിസിനസ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി രാസപദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു സ്ഥാപനത്തിന് തുടക്കമിട്ടെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന്, മില്ലുകളില്‍ തന്നെ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. മില്ലുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ധാന്യപ്പൊടിയുടെ ഏറിയ പങ്കും കേരളത്തിലേക്കാണ് കയറ്റുമതി ചെയ്യുന്നത് എന്ന് ബോധ്യപ്പെട്ടപ്പോഴാണ് കേരളത്തില്‍ ബിസിനസ് തുടങ്ങാന്‍ തീരുമാനിക്കുന്നത്.ഗതാഗതം, നികുതി തുടങ്ങിയ കാര്യങ്ങളില്‍ സംരംഭകര്‍ക്ക് അനുകൂലമായ സാഹചര്യമാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. മാത്രമല്ല, കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും എന്നെ ഏറെ സ്വാധീനിച്ചിരുന്നു.അങ്ങനെ കേരളത്തില്‍ എത്തുകയും കെഎഫ്‌സിയുടെ ഒരു ലോണ്‍ തരപ്പെടുത്തി 1990 ല്‍ കളമശ്ശേരിയില്‍ ഒരു മില്ല് ആരംഭിച്ചു.മംഗലാപുരത്തുള്ള മില്ലിന്റെ നാലിരട്ടി വലുപ്പവും ഉല്‍പ്പാദനശേഷിയും ഉള്ള മില്ലായിരുന്നു ഇത്. ഈ സ്ഥാപനം വിജയത്തിലെത്തിക്കാന്‍ അധികകാലം വേണ്ടി വന്നില്ല.

കുടുംബ ബിസിനസ് ആയ ധാന്യമില്ലുകളില്‍ നിന്നും വേറിട്ട്, സ്റ്റീല്‍ വ്യവസായത്തിലേക്ക് എത്തുന്നത് എങ്ങനെയാണ് ?

ഏതു ബിസിനസ് ചെയ്താലും ഒരു നിശ്ചിത കാലം കഴിഞ്ഞാല്‍ വൈവിധ്യവത്കരണത്തെപ്പറ്റി ചിന്തിക്കുക എന്നത് എന്റെ ശീലമാണ്. കളമശ്ശേരിയിലെ മില്ല് വളരെ വിജയകരമായി മുന്നോട്ട് പോകുന്ന അവസ്ഥയിലാണ് സ്റ്റീല്‍ വ്യവസായത്തിന്റെ സാധ്യതകളെ പറ്റി ഞാന്‍ മനസിലാക്കുന്നത്.1990 കളുടെ ആദ്യപകുതിയില്‍ ഭാരത സര്‍ക്കാര്‍ എല്‍പിജി നയം നടപ്പിലാക്കിയതോടെ , സ്വകാര്യ വ്യക്തികള്‍ക്ക് സംരംഭം തുടങ്ങാന്‍ പ്രചോദനം ലഭിച്ചു. എങ്കില്‍ പിന്നെ രണ്ടും കല്‍പ്പിച്ച് സ്റ്റീല്‍ വ്യവസായത്തിലേക്ക് കടക്കാം എന്ന് ഞാനും തീരുമാനിച്ചു. കേരളത്തില്‍ സ്റ്റീല്‍ വ്യവസായം ചെയ്യുന്നത് സര്‍ക്കാര്‍ അധീനതയില്‍ ഉള്ള ഏക കമ്പനി മാത്രമാണെന്നതാണ് എന്നെ ഇതിലേക്ക് കൂടുതല്‍ ആകര്‍ഷിച്ച ഘടകം. ഒപ്പം അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും സ്റ്റീല്‍ വ്യവസായം ആരംഭിക്കുന്നതിനായി കൂടുതല്‍ പ്രേരിപ്പിച്ചു. അങ്ങനെയാണ്, പ്രീമിയം ഫെറോ അലോയ്‌സ് എന്ന സ്ഥാപനത്തിന് തുടക്കം. ഫ്‌ലോര്‍ മില്ലുകളില്‍ നിന്നും ടിഎംടി കമ്പികളുടെ ഉല്‍പ്പാദനത്തിലേക്ക് തിരിയുമ്പോള്‍ ബിസിനസില്‍ എന്റെ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമാകുകയായിരുന്നു.

ബിസിനസില്‍ പലവിധ പ്രതിസന്ധികളും ഉണ്ടായേക്കാം എന്നാല്‍ അതിനെ മറികടന്നു മുന്നോട്ടുപോകുന്നിടത്താണ് ഒരു സംരംഭകന്റെ വിജയം ഒളിഞ്ഞിരിക്കുന്നത്.പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മുളയിലേ നുള്ളിക്കളയുകയാണ് വേണ്ടത്, ഏത് അറ്റം വരെ അതുപോകും എന്ന് കാത്തിരിക്കുന്നത്‌കൊണ്ട് പ്രയോജനമുണ്ടാകില്ല. ഒരു കമ്പനി പൂട്ടേണ്ടതായി വരുമ്പോള്‍ അത് സംരംഭകനെ എന്നപോലെ തന്നെ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കും എന്ന തിരിച്ചറിവ് ബിസിനസ് നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാകണം.

കേരളത്തിലെ ബിസിനസ് സാഹചര്യം സംരംഭകര്‍ക്ക് എത്രമാത്രം അനുകൂലമാണ്?

കേരളത്തില്‍ ബിസിനസ് ചെയ്യുന്നതിന് പറ്റിയ ഒട്ടേറെ സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും അവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളതുപോലെ തന്നെ ചില തടസ്സങ്ങള്‍ ഉണ്ട്. ഗുണ്ടകളുടെയും രാഷ്ട്രീയക്കാരുടെയും രൂപത്തിലാണ് മറ്റു സംസ്ഥാനങ്ങളില്‍ ഈ തടസ്സങ്ങള്‍ ഉള്ളതെങ്കില്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അത് ട്രേഡ് യൂണിയനുകളുടെ രൂപത്തിലാണ്. ഒപ്പം, സംരംഭകര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനം അനുകൂലമാകുക എന്നതും പ്രധാന ഘടകമാണ്. ഉദാഹരണമായി എന്റെ അനുഭവം പറയാം, ഞാന്‍ സ്ഥാപനം തുടങ്ങുന്ന കാലഘട്ടത്തില്‍ കെഎഫ്‌സിയില്‍ നിന്നും ചില ദുരനുഭവങ്ങള്‍ എനിക്ക് നേരിടേണ്ടതായി വന്നു.കുടിശ്ശിക പ്രശ്‌നവുമായി ബന്ധപ്പെട്ട് ആയിടക്ക് നിരവധി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടതായി വന്നു. അക്കൂട്ടത്തില്‍ പ്രീമിയം ഫെറോയും ഉണ്ടായിരുന്നു. എന്നാല്‍ വൈകാതെ, ബാധ്യതകള്‍ നീക്കി, എനിക്ക് കമ്പനി തുടന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞു. 1993 ല്‍ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് കമ്പനി സ്റ്റാര്‍ട്ട് ചെയ്‌തെങ്കിലും ,1995 ല്‍ മാത്രമാണ ഉല്‍പ്പാദനം തുടങ്ങാന്‍ സാധിച്ചത്. എന്നാല്‍ അന്ന് പൂട്ടിപ്പോയ 90 ശതമാനം കമ്പനികളും പിന്നീട തുറക്കാന്‍ കഴിയാതെ നാമാവശേഷമായി. സംരംഭകര്‍ക്ക് അനുകൂലമായ നയങ്ങള്‍ സ്വീകരിക്കാന്‍ കഴിയാതെ വരുന്ന ഇത്തരം അവസ്ഥകള്‍ സംരംഭകത്വത്തിന് എന്നും തടസ്സം സൃഷ്ടിക്കുന്നവയാണ്.

പ്രീമിയം ഫെറോക്ക് കീഴില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പ്രധാന ഉല്‍പ്പന്നങ്ങള്‍ ഏതെല്ലാമാണ്?

തെര്‍മോമെക്കാനിക്കലി ട്രീറ്റഡ് കമ്പികളാണ് പ്രീമിയം ഫെര്‍റോ അല്ലോയ്‌സ് ലിമിറ്റഡ് നിര്‍മിക്കുന്നത്.കെട്ടിടനിര്‍മ്മാണ മേഖലയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ടിഎംടി കമ്പികള്‍ ഉയര്‍ന്നഗുണനിലവാരം ഉറപ്പ് നല്‍കുന്നവയാണ്. കൂടാതെ ഇവ അനായാസം വളയ്ക്കാനും പിരിക്കാനും സാധിക്കും. ജര്‍മ്മന്‍ ടെക്‌നോളജി ഉപയോഗിച്ചാണ് നിര്‍മാണം. ഇന്ത്യയിലെ സ്റ്റീല്‍ നിര്‍മാണ കമ്പനികളുമായി കണ്‍സള്‍ട്ട് ചെയ്യുന്നതിനായി ഏതാനും ജര്‍മ്മന്‍ കമ്പനികള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ടിഎംടി കമ്പികളുടെ നിലവാരവും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനാണ് ഇന്ത്യന്‍ കമ്പനികള്‍ ഇവരെ പ്രധാനമായും സമീപിക്കുന്നത്. കൂടാതെ ഇന്ത്യയിലെ അപൂര്‍വം ചില കമ്പനികള്‍ക്ക് ലഭിച്ച യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ കീഴില്‍ ടെക്‌നിക്കല്‍ സഹായവും പ്രാരംഭകാലത് പ്രീമിയം ഫെറോ അല്ലോയ്‌സ് ലിമിറ്റഡിന് ലഭിച്ചിട്ടുണ്ട്.

കേരളത്തില്‍ ബിസിനസ് ചെയ്യുന്നതിന് പറ്റിയ ഒട്ടേറെ സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും അവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളതുപോലെ തന്നെ ചില തടസ്സങ്ങള്‍ ഉണ്ട്. ഗുണ്ടകളുടെയും രാഷ്ട്രീയക്കാരുടെയും രൂപത്തിലാണ് മറ്റു സംസ്ഥാനങ്ങളില്‍ ഈ തടസ്സങ്ങള്‍ ഉള്ളതെങ്കില്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അത് ട്രേഡ് യൂണിയനുകളുടെ രൂപത്തിലാണ്

സംരംഭം തുടങ്ങിയ ശേഷം ഏതെങ്കിലും വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?

തീര്‍ച്ചയായും. വൈദ്യുതി ക്ഷമമായിരുന്നു പ്രധാന പ്രശ്‌നം. വൈദ്യുതിക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന അവസരങ്ങളില്‍ ഇന്ന് ചെയ്യുന്നത് പോലെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കുക എന്നത് സാധ്യമായിരുന്നില്ല. ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാതെ ഉല്‍പ്പാദനം മുടങ്ങിയത് കമ്പനിയെ വലിയ നഷ്ടത്തിലേക്ക് തള്ളിവിട്ടു. എന്നാല്‍ ക്ഷാമം തീരുന്നത് വരെ കാത്തിരിക്കുക മാത്രമേ താരമുണ്ടായിരുന്നുള്ളൂ. ഒരു സംരംഭകന്‍ എന്ന നിലയില്‍ ഞാന്‍ ഏറെ സമ്മര്‍ദ്ദം അനുഭവിച്ച ഒരു കാലയളവാണ് ഇത്.

പിന്നീട് 2007 ല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തില്‍ സ്റ്റീല്‍ വ്യവസായം അല്‍പം ഇടിഞ്ഞു.എന്നാല്‍ ഈ അവസ്ഥയെ എളുപ്പത്തില്‍ മറികടക്കാനായി. ഇപ്പോള്‍ ആഗോളതലത്തില്‍ സ്റ്റീല്‍ ഉല്‍പ്പാദനം വളരെ കൂടുതലാണ്. ഉല്‍പ്പാദനത്തിന് അനുസൃതമായ വിപണി കണ്ടെത്താനാകാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. 1200 മില്യണ്‍ ടണ്‍ സ്റ്റീല്‍ ചൈനയില്‍ മാത്രം ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്.ഉല്‍പ്പാദനച്ചെലവിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ചൈന ഈ സ്റ്റീല്‍ വിപണിയില്‍ എത്തിക്കുന്നത്. ഇത്തരം ഒരവസ്ഥ നമ്മുടെ നാട്ടില്‍ സംജാതമായിട്ടില്ല. ശരിയായി മാര്‍ക്കറ്റ് ചെയ്‌തെടുത്തല്‍ മികച്ച അവസരങ്ങള്‍ സ്റ്റീല്‍ വ്യവസായത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.

പ്രതിസന്ധികളില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങള്‍ ?

ബിസിനസില്‍ പലവിധ പ്രതിസന്ധികളും ഉണ്ടായേക്കാം എന്നാല്‍ അതിനെ മറികടന്നു മുന്നോട്ടുപോകുന്നിടത്താണ് ഒരു സംരംഭകന്റെ വിജയം ഒളിഞ്ഞിരിക്കുന്നത്.പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മുളയിലേ നുള്ളിക്കളയുകയാണ് വേണ്ടത്, ഏത് അറ്റം വരെ അതുപോകും എന്ന് കാത്തിരിക്കുന്നത്‌കൊണ്ട് പ്രയോജനമുണ്ടാകില്ല. അത്തരത്തിലുള്ള മനോഭാവമാണ് പിന്നീട് പല സംരംഭകരേയും എല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നത്. ക്ഷമ കൈവിടാതെ പ്രശ്‌നങ്ങളെ കരുതലോടെ നേരിടണം. ഒരു കമ്പനി പൂട്ടേണ്ടതായി വരുമ്പോള്‍ അത് സംരംഭകനെ എന്നപോലെ തന്നെ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കും എന്ന തിരിച്ചറിവ് ബിസിനസ് നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാകണം. ഞാന്‍ നേരിട്ട പല പ്രതിസന്ധികളെയും തരണം ചെയ്യാന്‍ എന്നെ പ്രാപ്തനാക്കിയത് അത്തരം ചിന്താഗതിയാണ്.

സ്റ്റീല്‍ വ്യവസായത്തിന്റെ സാധ്യതകളെ എങ്ങനെ വിലയിരുത്തുന്നു

അനന്തനമായ സാധ്യതകളാണ് സ്റ്റീല്‍ വ്യവസായത്തിന് ഉള്ളത്. എപ്പോഴും മികച്ച ഡിമാന്‍ഡ് ഉള്ള ഉല്‍പ്പന്നമാണ് സ്റ്റീല്‍. 111 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്റ്റീല്‍ വ്യവസായവുമായി ഇന്ത്യന്‍ വ്യവസായമേഖലയിലേക്കു കടന്ന ടാറ്റ സ്റ്റീല്‍സ് 5 ലക്ഷം ടണ്‍ സ്റ്റീല്‍ ആണ് ആദ്യമായി ഉല്‍പ്പാദിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ 80 മില്യണ്‍ ടണ്‍ സ്റ്റീല്‍ ആണ്.ഇത് തന്നെ ഈ മേഖലയുടെ ഡിമാന്‍ഡ് വെളിപ്പെടുത്തുന്നതാണ്.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം , വണ്‍ നേഷന്‍ വണ്‍ ടാക്‌സ് എന്ന ആശയം കൈവരിക്കാന്‍ സ്വീകരിച്ച ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് തികച്ചും വ്യവസായ സൗഹൃദമാണ് , ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എന്ന സംവിധാനത്തിലൂടെ നികുതിപ്പണം തിരിച്ചു ലഭിക്കുന്നുണ്ട്. ഈ സിസ്റ്റം അനുസരിച്ചു ഉപഭോക്താക്കളാണ് നികുതിപ്പണം അടക്കേണ്ടത്. കൂടാതെ ഈ സാഹചര്യം വിപണി മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്നു. ആ നിലക്ക് സ്റ്റീല്‍ വ്യവസായത്തിന് അനുയോജ്യമായ സാഹചര്യങ്ങളാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത്.

Comments

comments

Categories: FK Special