റോഡ് റോവര്‍ ; ജെഎല്‍ആര്‍ ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു

റോഡ് റോവര്‍ ; ജെഎല്‍ആര്‍ ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു

ലാന്‍ഡ് റോവറിന്റെ ആദ്യ പ്രൊഡക്ഷന്‍ ഇലക്ട്രിക് വാഹനത്തിന് റോഡ് റോവര്‍ എന്ന പേര് ഉപയോഗിക്കും

കവന്ററി : റോഡ് റോവര്‍ എന്ന പേരിന്റെ ട്രേഡ്മാര്‍ക്കിനായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അപേക്ഷ സമര്‍പ്പിച്ചു. നേരത്തേ ജെഎല്‍ആറിന്റെ പുതിയ മോഡലുകളെ കമ്പനി വൃത്തങ്ങളില്‍ കോഡ് നാമമായി ‘റോഡ് റോവര്‍’ എന്നാണ് വിളിച്ചിരുന്നത്. ഇതിനുപുറമേ, ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പല മുന്‍ പ്രോട്ടോടൈപ്പുകള്‍ക്കും റോഡ് റോവര്‍ എന്ന പേര് പരിഗണിച്ചിരുന്നു.

റോഡ് റോവര്‍ എന്ന പേരില്‍ വാഹനം പുറത്തിറക്കണമെന്ന് ചരിത്രത്തില്‍ പലപ്പോഴായി ലാന്‍ഡ് റോവര്‍ തീരുമാനിച്ചിരുന്നു. റോഡ് റോവര്‍ കണ്‍സെപ്റ്റ് നിര്‍മ്മിക്കാമെന്ന് ആദ്യം തീരുമാനിക്കുന്നത് 1950 കളുടെ തുടക്കത്തിലാണ്. റോവര്‍ കാറുകളും ഒറിജിനല്‍ ലാന്‍ഡ് റോവറും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് റോഡ് റോവര്‍ വാഹനത്തിന് കഴിയുമെന്ന് ലാന്‍ഡ് റോവര്‍ കരുതി. 1960 കളില്‍ വിഷയം വീണ്ടും പരിഗണനയ്ക്കുവന്നു. റോഡ് റോവര്‍ എന്ന പേരില്‍ 3 ഡോര്‍ എസ്‌റ്റേറ്റ് പുറത്തിറക്കാമെന്നായിരുന്നു തീരുമാനം. ഇതാണ് പിന്നീട് ഒറിജിനല്‍ റേഞ്ച് റോവറായി പിറന്നത്.

ലാന്‍ഡ് റോവറിന്റെ ആദ്യ പ്രൊഡക്ഷന്‍ ഇലക്ട്രിക് വാഹനത്തിന് റോഡ് റോവര്‍ എന്ന പേര് ഉപയോഗിക്കാന്‍ ഇപ്പോള്‍ കഴിയും. പ്രധാനമായും യുഎസ്, ചൈന വിപണികള്‍ ലക്ഷ്യം വെച്ചാണ് പ്രീമിയം ഇലക്ട്രിക് വാഹനം നിര്‍മ്മിക്കുന്നത്. 2020 ന് മുമ്പ് ഈ വാഹനം പുറത്തിറക്കും.

2019 ല്‍ ലോസ് ആഞ്ജലസ് മോട്ടോര്‍ ഷോയില്‍ റോഡ് റോവര്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ആഡംബരം, ഇന്റീരിയര്‍ മേന്‍മ എന്നിവയുടെ കാര്യത്തില്‍ മെഴ്‌സീഡീസ് ബെന്‍സ് എസ്-ക്ലാസിന് ഒത്ത എതിരാളിയായിരിക്കും ആദ്യ ആധുനിക റോഡ് റോവര്‍. ഓള്‍ ടെറെയ്ന്‍ കഴിവ് അധിക സവിശേഷതയാകും. ഭാവിയില്‍ റോഡ് റോവര്‍ സീരീസ് വാഹനങ്ങള്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. 2019 ല്‍ ലോസ് ആഞ്ജലസ് മോട്ടോര്‍ ഷോയില്‍ റോഡ് റോവര്‍ അരങ്ങേറ്റം കുറിക്കുമെന്ന് കരുതുന്നു. ഇന്ത്യയില്‍ പുറത്തിറക്കുമോയെന്ന് വ്യക്തമല്ല.

Comments

comments

Categories: Auto