ഹീറോ കരിസ്മ ഇസഡ്എംആര്‍ വീണ്ടും വിപണിയില്‍

ഹീറോ കരിസ്മ ഇസഡ്എംആര്‍ വീണ്ടും വിപണിയില്‍

റീലോഞ്ച് ചെയ്ത ഹീറോ കരിസ്മ ഇസഡ്എംആര്‍ ബിഎസ് 4 പാലിക്കും. പുതിയ കളര്‍ സ്‌കീം ലഭിച്ചിരിക്കുന്നു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഹീറോ കരിസ്മ ഇസഡ്എംആര്‍ റീലോഞ്ച് ചെയ്തു. 1.08 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മോട്ടോര്‍സൈക്കിളിന്റെ ഡുവല്‍ ടോണ്‍ കളര്‍ സ്‌കീം വേരിയന്റിന് 1.10 ലക്ഷം രൂപ വില വരും. കരിസ്മ ഇസഡ്എംആര്‍ മോട്ടോര്‍സൈക്കിളിന്റെ ഇന്ത്യയിലെ വില്‍പ്പന കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചിരുന്നെങ്കിലും അന്തര്‍ദേശീയ വിപണികളിലേക്ക് ഹീറോ മോട്ടോകോര്‍പ്പ് കയറ്റുമതി ചെയ്തിരുന്നു.

വിദേശ വിപണികളിലേക്കായി നിര്‍മ്മിക്കുമ്പോഴും കരിസ്മ ഇസഡ്എംആര്‍ മോട്ടോര്‍സൈക്കിളിനെ ഹീറോ മോട്ടോകോര്‍പ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. താല്‍പ്പര്യമുള്ളവര്‍ക്ക് ഓര്‍ഡര്‍ ചെയ്യാമായിരുന്നു. ഇപ്പോള്‍ ആവശ്യക്കാര്‍ വര്‍ധിച്ചതോടെയാണ് മോട്ടോര്‍സൈക്കിള്‍ വെബ്‌സൈറ്റില്‍ വീണ്ടും ലിസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതമായതെന്ന് തോന്നുന്നു.

ഹീറോ കരിസ്മ ഇസഡ്എംആര്‍ ഇപ്പോള്‍ ബിഎസ് 4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കും. കൂടാതെ പുതിയ കളര്‍ സ്‌കീം ലഭിച്ചിരിക്കുന്നു. രൂപകല്‍പ്പനയുടെ കാര്യത്തില്‍ 2014 ല്‍ പുറത്തിറക്കിയ അതേ ഇസഡ്എംആര്‍ തന്നെയാണ് ഇപ്പോഴും. ഫുള്ളി ഫെയേര്‍ഡ് ബോഡിവര്‍ക്ക്, ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവ ലഭിച്ചിരിക്കുന്നു.

1.08 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡുവല്‍ ടോണ്‍ കളര്‍ സ്‌കീം വേരിയന്റിന് 1.10 ലക്ഷം രൂപ

223 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ 20.2 എച്ച്പി കരുത്തും 19.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ സംവിധാനം. 157 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. ഇന്ധന ടാങ്കിന്റെ ശേഷി 15.3 ലിറ്റര്‍. അതേസമയം ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നല്‍കിയില്ല.

Comments

comments

Categories: Auto