കേരളത്തില്‍ ഹജ്ജ് ഉമ്ര ഫോറെക്‌സ്പ്ലസ് കാര്‍ഡുമായി എച്ച്ഡിഎഫ്‌സി

കേരളത്തില്‍ ഹജ്ജ് ഉമ്ര ഫോറെക്‌സ്പ്ലസ് കാര്‍ഡുമായി എച്ച്ഡിഎഫ്‌സി

സൗദി റിയാലിലാണ് ഫോറെക്‌സ് കാര്‍ഡ് ലഭ്യമാക്കുന്നത്

കൊച്ചി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് ഉമ്ര ഫോറെക്‌സ് പ്ലസ് കാര്‍ഡുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. കേരളത്തിലുള്ള ബാങ്കിന്റെ എല്ലാ ശാഖകളിലും കാര്‍ഡ് ലഭ്യമാകും. കോഴിക്കോട് ഹജ്ജ് ഹൗസിലും എച്ച്ഡിഎഫ്‌സിയുടെ 173 ബാങ്ക് ശാഖകളിലും സൗദി റിയാല്‍ ഉപയോഗിച്ച് കാര്‍ഡ് വാങ്ങാനുള്ള സൗകര്യമുണ്ട്. ഹജ്ജ് ഉമ്ര ഫോറെക്‌സ് പ്ലസ് കാര്‍ഡ് ഉപയോഗിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഹജ്ജ് തീര്‍ത്ഥാടകരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഹജ്ജ് ഉമ്ര ഫോറെക്‌സ് പ്ലസ് കാര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് ഈ കാര്‍ഡ് ഉപയോഗിച്ച് എല്ലാവിധ പെമെന്റുകളും നടത്താം. എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കാനും ഈ കാര്‍ഡ് ഉപയോഗിക്കാം. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 173 ബാങ്ക് നെറ്റ്‌വര്‍ക്കില്‍നിന്ന് തീര്‍ത്ഥാടകര്‍ക്ക് സൗദി റിയാല്‍ മാറ്റി എടുക്കാം. കോഴിക്കോട് ഹജ്ജ് ഹൗസിലും റിയാല്‍ ലഭ്യമാണ്.

സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ, ഫാറിന്‍ എക്‌സ്‌ചേഞ്ച് ഏറ്റകുറച്ചിലുകളില്‍നിന്ന് പരിരക്ഷ, ചിപ്പ് ആന്‍ഡ് പിന്‍ ടെക്‌നോളജി ഉപയോഗിച്ച് സുരക്ഷിത പണമിടപാടുകള്‍, കാര്‍ഡ് എക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ പ്രീപെയ്ഡ് നെറ്റ് ബാങ്കിംഗ്, പ്രീപെയ്ഡ് ബാക്ക്അപ്പ് കാര്‍ഡ് ഫെസിലിറ്റിയിലൂടെ പെട്ടെന്ന് ഫോറെക്‌സ് റീലോഡ് ചെയ്യാം, ഇന്ത്യയിലും വിദേശത്തുമുള്ള എയര്‍പോര്‍ട്ടുകളിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പിംഗ് നടത്താം തുടങ്ങി നിരവധി ഗുണങ്ങളുള്ളതാണ് ഹജ്ജ് ഉമ്ര ഫോറെക്‌സ് പ്ലസ് കാര്‍ഡെന്ന് ബാങ്ക് അറിയിച്ചു.

Comments

comments

Categories: Business & Economy
Tags: HDFC