പൗരത്വ രജിസ്റ്റര്‍; പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി 

പൗരത്വ രജിസ്റ്റര്‍; പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി 

ന്യൂഡെല്‍ഹി: അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനായി ഇപ്പോള്‍ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീംകോടതി.

രജിസ്റ്ററില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് ഓഗസ്റ്റ് 16 ന് മുമ്പ് വ്യക്തമാക്കണമെന്നും സുപ്രീംകോടതി അറിയിച്ചു.

ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് കരട് പട്ടിക മാത്രമാണ്. അതിനാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.

അസമില്‍ പൗരത്വ രജിസറ്ററിന്റെ കരട് പട്ടിക പുറത്തുവിട്ടപ്പോള്‍ പട്ടികയില്‍ നിന്നും പുറത്തായത് 40 ലക്ഷം പേരാണ്. 3.29 കോടി അപേക്ഷകരില്‍ 2.89 കോടി പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

 

Comments

comments

Tags: Assam, NRC