ബോയിംഗ് ഹോറിസണ്‍എക്‌സ് ഇന്ത്യ ഇന്നൊവേഷന്‍ ചലഞ്ച് : മൂന്നു സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു

ബോയിംഗ് ഹോറിസണ്‍എക്‌സ് ഇന്ത്യ ഇന്നൊവേഷന്‍ ചലഞ്ച് : മൂന്നു സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു

ബെംഗളൂരു: രാജ്യത്തെ പ്രമുഖ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ ടി-ഹബ്ബും യുഎസ് എയര്‍ക്രാഫ്റ്റ് നിര്‍മാണ കമ്പനിയായ ബോയിംഗും സംയുക്തമായി സംഘടിപ്പിക്കുന്ന ബോയിംഗ് ഹോറിസണ്‍എക്‌സ് ഇന്ത്യ ഇന്നൊവേഷന്‍ ചലഞ്ചിലേയ്ക്ക് മൂന്നു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു. മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൂന്നു മാസം നീണ്ട ആക്‌സിലറേഷന്‍ പ്രോഗ്രാമിനു ശേഷമാണ് ഡെമോ ഡേയില്‍ കഴിവുതെളിയിച്ച മെര്‍ക്‌സിയസ്, ഹുവിഎയര്‍, സെസ്റ്റ്‌ഐഒടി എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബെംഗളൂരുവിലെ ബോയിംഗിന്റെ ഇന്ത്യ എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിക്ഷേപകര്‍, ഉപഭോക്താക്കള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മത്സരത്തിനായി 100 അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുത്ത ആറ് ടീമുകള്‍ക്കാണ് ആക്‌സിലറേഷന്‍ ബാച്ചില്‍ അവസരം ലഭിച്ചിരുന്നത്. ഇവരില്‍ നിന്നുമാണ് ഡെമോ ഡോയില്‍ പങ്കെടുത്ത മൂന്നു സ്റ്റാര്‍ട്ടപ്പുകളെ അവസാന റൗണ്ട് മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്. എക്‌സ്‌റ്റെന്‍ഡസ് റിയാലിറ്റി(എക്‌സ്ആര്‍) ആപ്ലിക്കേഷന്‍ മുതല്‍ എയ്‌റോസ്‌പേസ് മേഖലയില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിന്റെ ഉപയോഗം വരെയുള്ള മേഖലകളിലാണ് ഇവര്‍ ഇന്നൊവേഷനുകള്‍ അവതരിപ്പിച്ചത്. എയ്‌റോസ്‌പേസ് നിര്‍മാണ മേഖലയില്‍ പരിശീലന സമയവും ചെലവും കുറക്കാന്‍ കഴിയുന്ന എക്‌സ്ആര്‍ അന്തരീഷം രൂപീകരിക്കാനുള്ള ഉല്‍പ്പന്നമാണ് മെര്‍ക്‌സിയസ് വികസിപ്പിച്ചത്. സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യം ഒരുക്കാനും നീരീക്ഷിക്കാനും വേണ്ടിയുള്ള സോഫ്റ്റ്‌വെയര്‍ സേവനങ്ങളും പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയ ഡ്രോണ്‍ സേവനവുമാണ് ഹുവിഎയര്‍ അവതരിപ്പിച്ചത്്. വിമാനത്താവളങ്ങളെയും വിമാനങ്ങളെയും ബന്ധപ്പെടുത്തിയ ഐഒടി അധിഷ്ഠിത സേവനമാണ് സെസ്റ്റ്‌ഐഒടിയുടെ ഇന്നൊവേഷന്‍. വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് കാര്യക്ഷമായി ഉപയോഗിക്കാനും വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.

തെരഞ്ഞെടുക്കപ്പെട്ട മൂന്നു സ്റ്റാര്‍ട്ടപ്പുകളുടെയും തുടര്‍ന്നുള്ള ബിസിനസ് വികസനത്തിന് ബോയിംഗ് അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇന്നൊവേഷന്‍ എവിടെ വേണമെങ്കിലും ഉണ്ടാകാമെന്നും എയ്‌റോസ്‌പേസ് വിപണിയില്‍ മാറ്റം കൊണ്ടുവരാനും ഈ ബിസിനസ് മേഖലയെ മുന്നോട്ടു നയിക്കാനും സഹായിക്കുന്ന പരിവര്‍ത്തനജനകമായ ഇന്നൊവേഷനുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിവുണ്ടെന്നും ബോയിംഗ് ഹോറിസണ്‍എക്‌സ് വെഞ്ച്വേഴേസ് എഡി ബ്രയാന്‍ ഷെറ്റ്‌ലെര്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം വഴി അവരുടെ ഉല്‍പ്പന്ന/സേവനത്തിന്റെ വികസനത്തിന് സഹായിച്ചുകൊണ്ട് ബോയിംഗ് ഉപഭോതാക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതില്‍ ബോയിംഗ് ഹോറിസണ്‍എക്‌സിന് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News