നിയമലംഘനം; ആമസോണിനും ഫ്ലിപ്കാർട്ടിനും നോട്ടീസ്

 നിയമലംഘനം; ആമസോണിനും ഫ്ലിപ്കാർട്ടിനും നോട്ടീസ്

ന്യൂഡെല്‍ഹി: നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച ഇന്ത്യന്‍ നിയമവ്യവസ്ഥകള്‍ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണിനും ഫളിപ്കാര്‍ട്ടിനും ഡെല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. എന്‍ജിഒ സ്ഥാപനമായ ടെലികോം വാച്ച്‌ഡോഗ് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിന്‍മേലാണ് നടപടി.

വില്‍പ്പനകാരുമായി സഹകരിച്ച് ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ നല്‍കിക്കൊണ്ട് പരമ്പരാഗത മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വില്‍പ്പനക്കര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മാര്‍ക്കറ്റ്‌പ്ലെയ്‌സ് മാതൃകയിലുള്ള ഇവരുടെ ബിസിനസ് എഫ്ഡിഐ നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു ആരോപണം. ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരി ശങ്കര്‍ എന്നിവരുടെ ബെഞ്ച് നോട്ടസിന് നവംബര്‍ 11 മുമ്പ് വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റിനു കീഴില്‍ ഇരു കമ്പനികള്‍ക്കും നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇ-കൊമേഴ്‌സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തെക്കുറിച്ച് പരമാര്‍ശിക്കുന്ന പ്രസ് നോട്ട് 3 അനുസരിച്ച് ആമസോണ്‍, ഫിള്പ്കാര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ക്ക് പ്ലാറ്റ്‌ഫോം വഴി വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളില്‍ ഉടമസ്ഥതയ്‌ക്കോ വയുടെ വിലയില്‍ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനം ചെലുത്താനോ അവകാശമില്ല. അതുപോലെ ബിസിനസ് ടു ബിസിനസ് മാതൃകയിലുള്ള ഇ-കൊമേഴ്‌സില്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിരിക്കുന്നത്. ബിസിനസ് ടു കസ്റ്റമര്‍ വിഭാഗത്തില്‍ ഇതിന് അനുമതിയില്ല.

എന്നാല്‍ ആമസോണും ഫ്ലിപ്കാര്‍ട്ടും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ഇഎംഐ, ബാങ്ക് ഓഫറുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ വില നിലവാരം സംബന്ധിച്ച എഫ്ഡിഐ നിയമത്തിന്റെ തുറന്ന ലംഘനമാണെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. കൂടാതെ ഈ പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്ന വലിയ ഡിസ്‌ക്കൗണ്ടുകളും അവര്‍ക്കുണ്ടാകുന്ന നഷ്ടവും പല ഇടനിലക്കാരുമായി പങ്കിടുന്നുണ്ട്. ഈ സാഹപര്യങ്ങള്‍ ചെറുകിട വില്‍പ്പനക്കാര്‍ക്ക് ഓണ്‍ലൈന്‍ ബിസിനസില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രില്‍മാസം ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍, റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍ ഓണ്‍ലൈന്‍ വിപണികള്‍ക്കെതിരെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.

Comments

comments

Categories: Business & Economy
Tags: Amazon