ടെക്‌നോളജി ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാം; കിടിലന്‍ ഓഫറുകളുമായി സെയില്‍സ്‌പേസ്

ടെക്‌നോളജി ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാം; കിടിലന്‍ ഓഫറുകളുമായി സെയില്‍സ്‌പേസ്

തിരുവനന്തപുരം: ടെക്‌നോളജി ഉല്‍പന്നങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം. തിരുവനന്തപുരം സ്വദേശി ഗീതു ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സെയില്‍സ്‌പേസ് ഡോട്ട് ഇന്‍ എന്ന ഇ-കൊമേഴ്‌സ് കമ്പനിയാണ് ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഗീതുവിന്റെ ഉടമസ്ഥതയിലുള്ള പേസ്‌ഹൈടെക് ഡോക്ക് കോം എന്ന ഡിജിറ്റല്‍ കമ്പനിയുടെ പുതിയ സംരംഭമാണ് സെയില്‍സ്‌പേസ്.

വിവിധ കമ്പനികള്‍ക്ക് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും വിലക്കിഴിവില്‍ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാനും ഉപഭോക്താക്കള്‍ക്ക്അവസരമൊരുക്കുകയാണ് സെയില്‍സ്‌പേസ്.ജൂലൈ 31 മുതല്‍ പുതിയ സംരംഭത്തിന്റെ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിക്കുമെന്ന് കമ്പനി സിഇഒ ഗീതു ശിവകുമാര്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ ഇരുപതിലധികം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതലും വിദേശ കമ്പനികളാണ് താല്‍പര്യം പ്രകടിപ്പിച്ച് എത്തിയിരിക്കുന്നത്. സോഫ്റ്റ്‌വെയര്‍ ഉല്‍പന്നങ്ങള്‍, ചരക്ക് പട്ടിക നിയന്ത്രണം, ടെക്‌നിക്കല്‍ ട്രെയിനിംഗ് പാക്കേജസ്, ബില്ലിംഗ് മെഷീന്‍, ഹാര്‍ഡ് വെയര്‍ ഡിവൈസ് തുടങ്ങിയ പ്രൊഡക്ടുകളാണ് ഇപ്പോള്‍ വിലക്കുറവില്‍ ലഭ്യമാകുന്നത്. കൂടുതല്‍ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ സെയില്‍സ്‌പേസില്‍ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

പരമ്പരാഗത ഐടി ജോലികള്‍ക്കൊപ്പം സാങ്കേതിക വിദ്യയിലെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്നവര്‍ക്കേ ഡിജിറ്റല്‍ രംഗത്ത് വിജയിക്കാനാവൂ എന്നും തെളിയിച്ചിരിക്കുകയാണ് ഗീതു ശിവകുമാര്‍. ഓണ്‍ലൈന്‍ ഷോപ്പിംഗുകള്‍ പൊടിപൊടിക്കുന്ന ഈ കാലത്ത് പുതുമ തേടിയുള്ള യാത്രയിലാണ് ഈ പുതു സംരംഭക.

ടെക്‌നോളജി ഉല്‍പന്നങ്ങളുടെ വിലയില്‍ ദിവസവും മാറ്റങ്ങളുണ്ടാകാറുണ്ടെങ്കിലും പലപ്പോഴും ഇക്കാര്യം ഉപഭോക്താക്കള്‍ അറിയാറില്ല. എന്നാല്‍ ഇത്തരം കാര്യങ്ങളെല്ലാം ഉപഭോക്താവിനെ അറിയിച്ചുകൊണ്ടാണ് ഇവര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം സജ്ജമാക്കിയിരിക്കുന്നത്. കോളജ് പഠനകാലത്ത് ചെറിയ മുതല്‍ മുടക്കില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഇപ്പോള്‍ ന്യൂതന ആശയവുമായി ഡിജിറ്റല്‍ രംഗത്ത് പ്രത്യേക ഇടം സ്വന്തമാക്കിയത്. മൂന്ന് പേര്‍ ചേര്‍ന്ന് തുടങ്ങിയ സംരംഭത്തില്‍ ഇപ്പോള്‍ 20 പേര്‍ ജോലി ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ ഗുണങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുകയാണ് കമ്പനിയുടെ വിജയം.

തങ്ങളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും പരമാവധി ആളുകളില്‍ എത്തിക്കാന്‍ സോഷ്യല്‍ മീഡിയയാണ് ഉചിതമെന്ന് സിഇഒ ഗീതു വ്യക്തമാക്കുന്നു. ആദ്യകാലങ്ങളില്‍ ചെറിയ പ്രോജക്ടുകള്‍ ചെയ്തപ്പോള്‍ ലഭിച്ച പ്രതിഫലമാണ് പുത്തന്‍ കമ്പനിയുടെ ആദ്യ മുതല്‍ മുടക്ക്. തിരുവനന്തപുരം കവടിയാറിലാണ് പേസ് ഡോട്ട് ഇന്‍ കമ്പനിയുടെ ആസ്ഥാനം. വെബ് ഡിസൈനിംഗ്, ബിസിനസ് കണ്‍സള്‍ട്ടിംഗ്, ആപ്ലിക്കേഷന്‍ ഡവലപ്പ്‌മെന്റ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് എന്നിവയാണ് കമ്പനിയുടെ പ്രധാന സേവനങ്ങള്‍.

നിലവിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ട്. അതിനായി നിരവധി വിദേശ കമ്പനികളുമായി ചര്‍ച്ച നടത്തും. അവരുടെ ഉല്‍പന്നങ്ങള്‍ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ എത്തിക്കുകയും മികച്ച ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന് ലഭ്യമാക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഗീതു ശിവകുമാര്‍ പറഞ്ഞു.

 

Comments

comments

Related Articles