മേല്‍ക്കൂരയ്ക്ക് കീഴെ കുറിച്ച വിജയമന്ത്രം

മേല്‍ക്കൂരയ്ക്ക് കീഴെ കുറിച്ച വിജയമന്ത്രം

ഏതൊരു വ്യക്തിയുടെയും ജീവിതത്തിനും സ്വപ്നങ്ങള്‍ക്കും മീതെ സുരക്ഷിതത്വത്തിന്റെ കവചം തീര്‍ക്കുന്ന ഒരു മേല്‍ക്കൂരയുണ്ട്. തൃശൂര്‍ സ്വദേശിയായ ജോസഫ് മാത്യു ശങ്കുരിക്കല്‍ എന്ന വ്യക്തിയെ കേരളം അറിയെപ്പടുന്ന മികെച്ചാരു സംരംഭകനാക്കി മാറ്റിയതും അത്തരത്തില്‍ ഒരു മേല്‍ക്കൂരയാണ്. റൂഫിംഗ് രംഗ ത്ത് പു ത്ത3 പരീക്ഷങ്ങളുമായി കടന്ന് വന്ന് ബില്‍ഡിംഗ് മെറ്റീരിയല്‍ വിഭാഗത്തിലും പ്രീ എഞ്ചിനീയേര്‍ഡ് ബില്‍ഡിംഗ് വിഭാഗത്തിലും തന്റേതായ സ്ഥാനം കണ്ടെത്തിയ പ്രൈം റൂഫിംഗ് എന്ന സ്ഥാപന ത്തിലൂടെ ജോസഫ് മാത്യു ശങ്കുരിക്കല്‍ സമാനതകളില്ലാത്ത വിജയമന്ത്രമാണ് പങ്കുവയ്ക്കുന്നത്. കെട്ടിടങ്ങള്‍ക്ക് മീതെ മാത്രമല്ല, തന്റെ ബിസിനസ് സ്വപ്നങ്ങള്‍ക്ക് മുകളിലും സുരക്ഷിതമായൊരു മേല്‍ക്കൂര തീര്‍ത്തുകൊണ്ടാണ് ജോസഫ് മാത്യു തന്റെ സംരംഭക യാത്ര തുടരുന്നത്.

 

ഒരു വ്യക്തിയെ സംരംഭകകത്വത്തിലേക്ക് നയിക്കുന്ന മൂലമന്ത്രങ്ങളില്‍ പ്രധാനമാണ് മികച്ച ആശയം, അര്‍പ്പണ മനോഭാവം, നേതൃപാഠവം എന്നിവ. ഈ മൂന്നു ഘടകങ്ങളും ശരിയായ രീതിയില്‍ ചേര്‍ന്ന് വന്നാല്‍ മാത്രമേ, ഒരു വ്യക്തിക്ക് സംരംഭകത്വത്തിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. നിക്ഷേപം കണ്ടെത്തല്‍, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ എല്ലാം തന്നെ രാം ഘട്ട ത്തില്‍ മാത്രം അനിവാര്യമായി വരുന്നവയാണ്.മേല്‍ പ്പറമ മൂന്ന് കാര്യങ്ങള്‍ ഉങ്കെില്‍ ബിസിനസ് തുടങ്ങുവാന്‍ അനിവാര്യമായ ബാക്കി ഘടകങ്ങള്‍ എല്ലാം താനേ വന്നുകൊള്ളും. ഇത് വിജയി ച്ച സംരംഭകര്‍ തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി കാലങ്ങളായി പറയുന്ന കാര്യമാണ്. പ്രൈം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ജോസഫ് മാത്യു ശങ്കുരിക്കലിന്റെ സംരംഭകയാത്ര പരിശോധിച്ചാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി വാസ്തവമാണ് എന്ന് മനസിലാക്കാം.

പഠനശേഷം സ്ട്രക്ച്ചറല്‍ എന്‍ജിനീയര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച ജോസഫ് മാത്യു, തൊഴില്‍ രംഗത്ത് നിന്നുള്ള അനുഭവങ്ങളുടെ വെളിച്ചത്തിലാണ് റൂഫിംഗ് മെറ്റിരിയലുകള്‍ക്കായി ഒരു സ്ഥാപനം ആരംഭിക്കാം എന്ന് തീരുമാനിക്കുന്നത്. ഒറ്റ വാചക ത്തില്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല സ്ട്രക്ച്ചറല്‍ എ3ജിനീയര്‍ എന്ന നിലയില്‍ നിന്നും സംരംഭകന്‍ എന്ന ലേബലിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം. പഠനശേഷം പിതാവിന്റെ ഉടമസ്ഥതയിലുള്ള മാത്യു എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിലാണ് ജോസഫ് മാത്യു ജോലിക്ക് കയറിയത്. അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റല്‍ തുടങ്ങി പല പ്രമുഖ സ്ഥാപനങ്ങളും ഡിസൈന്‍ ചെയത വ്യക്തിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തേക്കാള്‍ ഏറെ ഔദ്യോഗിക ജീവിതത്തില്‍ മുന്നേറാന്‍ തനിക്ക്
സഹായകമായത് പിതാവിന് കീഴിയുള്ള പ്രവര്‍ത്തന പരിചയമാണെന്ന് ജോസഫ് മാത്യു പറയുന്നു.

കുറച്ചു കാലം പിതാവിനൊപ്പം പ്രവര്‍ത്തിച്ച ജോസഫ് മാത്യു പിന്നീട്, ദുബായ് ആസ്ഥാനമായ സ്‌പേസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തില്‍ സ്ട്രക്ച്ചറല്‍ എന്‍ജിനീയര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. പിന്നീട്, ആര്‍ എച്ച് പ്രൊഫൈല്‍സ് എന്ന സ്ഥാപനത്തില്‍ എന്‍ജിനീയറിംഗ് മാനേജര്‍ ആയി. ഈ കമ്പനിയിലെ പ്രവര്‍ത്തന കാലയളവിലാണ് ബില്‍ഡിംഗ് നിര്‍മാണ രംഗത്തെ വിദഗ്ധ പരിശീലനേട്ടത്തിനായി കമ്പനി ജോസഫ് മാത്യുവിനെ അമേരിക്കയിലേക്ക് അയക്കുന്നത്. റൂഫിംഗ് നിര്‍മാണം എന്ന ആശയം ജോസഫ് മാത്യുവിന്റെ മനസിലേക്കെത്തുന്നത് ഇവിടെ നിന്നുമാണ്. എന്നാല്‍ ഉടനടി ജോലിയുപേക്ഷിച്ച് ബിസിനസിലേക്ക് ഇറങ്ങുക എന്ന ചിന്ത അദ്ദേഹത്തിന്റെ മനസില്‍ ഉണ്ടായിരുന്നതയില്ല. താന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ ഉറച്ചു നിന്ന്, ഈ മേഖലയുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ പഠിച്ചെടുക്കുകയാണ് അദ്ദേഹം ചെയ്തത്.
ആര്‍ എച്ച് പ്രൊഫൈല്‍സില്‍ നീണ്ട പത്തു വര്‍ഷക്കാലം അദ്ദേഹം ജോലി ചെയ്തു. അതിനുശേഷം കിര്‍ബിയില്‍ ഓള്‍ വേള്‍ഡ് ജനറല്‍ സെയില്‍സ് മാനേജരായി ജോലിയില്‍ പ്രവേശിച്ചു. വൈകാതെ സൗത്ത് ഈസ്റ്റ് ഏഷ്യയുടെ സി ഇ ഒ ആയി സ്ഥാനക്കയറ്റം ലഭിച്ചു . ഈ കാലയളവിലാണ്, മനസ്സില്‍ കാലങ്ങളായി സൂക്ഷി ച്ചിരുന്ന ബിസിനസ് എന്ന സ്വപ്നം പൂര്‍വാധികം ശക്തമായി മനസിലേക്ക് തിരിച്ചു വരുന്നത്. അടുത്ത സുഹൃത്തുമായി തന്റെ ബിസിനസ് ആശയം പങ്കുവച്ചപ്പോള്‍, അദ്ദേഹം പൂര്‍ണ പിന്തുണ നല്‍കി. അങ്ങനെ, 2006 ലാണ് ജോസഫ് മാത്യു ശങ്കുരിക്കല്‍ എന്ന സ്ട്രാക് ച്ചറല്‍ എന്‍ജിനീയര്‍ , സുഹൃത്തിനൊപ്പം പ്രൈം റൂഫിംഗ് എന്ന സ്ഥാപന ത്തിലൂടെ ബിസിനസ് രംഗത്തേക്ക് പ്രവേശിക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ ബില്‍ഡിംഗ്, വാണിജ്യാവശ്യത്തിനുള്ള ബഹുനില മന്ദിരങ്ങള്‍, ആശുപത്രികള്‍, ഷോറൂമുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകള്‍ എന്നിവയ്ക്കായി ചോര്‍ച്ച തടയുന്നതിനായി മേല്‍ക്കൂരകള്‍ ഒരുക്കിക്കൊണ്ടായിരുന്നു സ്ഥാപനത്തിന്റെ തുടക്കം.ഒരു വര്‍ഷക്കാലം സുഹൃത്തുമായി ചേര്‍ന്ന് ബിസിനസ് നടത്തിക്കൊണ്ട് പോയി. വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ കേരള ത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രൈം റൂഫിംഗ് എന്ന ബ്രാന്റ്് നെയിം സുപരിചിതമായി. 2008 ല്‍ ഭാര്യ ബിന്ദു ജോസഫ് ബിസിനസിലേക്ക് കടന്ന് വന്നു. അതോടെ, പ്രൈം റൂഫിംഗ് എന്ന സ്ഥാപനത്തിന്റെ ചുമതല പൂര്‍ണമായും ഒരുവരും ചേര്‍ന്ന് ഏറ്റെടുത്തു. അവിടുന്നങ്ങോട്ടുള്ള പ്രൈം റൂഫിംഗിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. തമിഴ് നാട്ടിലെ തൊണ്ടി എന്ന സ്ഥലത്തു നിന്നായിരുന്നു ആദ്്യത്തെ ഓര്‍ഡര്‍ പ്രൈം റൂഫിംഗിനു ലഭി ച്ചത്. 2010 ല്‍ വി ടി ജെ ഹ്യൂായ് എന്ന സ്ഥാപന ത്തിന് വേണ്ടി സേവനം ലഭ്യമാക്കിയതോടെ കേരള ത്തില്‍ സജീവ സാന്നിധ്യമായി.

ഗുണമേന്മയില്‍ അടിയുറച്ച വളര്‍ച്ച

പ്രവര്‍ത്തനം ആരംഭിച്ച് വിരലില്‍ എണ്ണാവുന്ന വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ബില്‍ഡിംഗ് നിര്‍മാണ രംഗത്ത് പ്രൈം റൂഫിംഗ് ഒരു സജീവ സാന്നിധ്യമായി മാറി. റൂഫിംഗ് മെറ്റിരിയലുകളുടെ നിര്‍മാണവും വിപണനവുമാണ് പ്രൈം റൂഫിംഗ് ചെയ്യുന്നത്. എ3ജിനീയറിംഗ്, കണ്‍സ്ട്രക്ഷ3 ഇ3ഡസ്ട്രിയിലെ സമ്പൂര്‍ണ സൊലൂഷന്‍ പ്രൊവൈഡറായി മാറുന്നതിന് സ്ഥാപനത്തെ സഹായിച്ചത് തുടക്കം മുതല്‍ പുലര്‍ത്തി വരുന്ന ഉന്നത ഗുണമേന്മ എന്ന ഘടകമാണ്. പ്രൈം റൂഫിംഗ് ഉല്‍ പ്പന്നങ്ങള്‍ ഒരിക്കല്‍ ഉപയോഗി ച്ചാല്‍ കാലാകാലം നിലനില്‍ക്കുകയും തേയ്മാനം പരമാവധി കുറച്ച് സാമ്പത്തിക ഭദ്രത ഉറപ്പ് വരു ത്തുകയും ചെയ്യുന്നു. അതിനാലാണ് പ്രൈം റൂഫിംഗ് മെറ്റിരിയലുകള്‍ക്ക് പെട്ടന്ന് വിപണി കണ്ടെത്താനായത്.

റൂഫിംഗ് മെറ്റീരിയലുകള്‍ക്ക് പുറമെ ഗാരേജിനും മറ്റും ഉപയോഗിക്കുന്ന ഓവര്‍ഹെഡ് ഡോറുകള്‍, വിന്‍ഡ് എനര്‍ജി ടര്‍ബോ എയര്‍ വെന്റിലേറ്റര്‍സ് ,ഡോക്ക് ഷെല്‍ട്ടറുകള്‍ ,പ്രീ എന്‍ജിനീയേര്‍ഡ് ബില്‍ഡിംഗ്‌സ്, ഇന്‍സുലേറ്റഡ് സാന്‍ഡ്വി ച്ച് പാനല്‍സ്, അക്വാ പ്രൂഫ് റൂഫിംഗ് സിസ്റ്റം , കോള്‍ഡ് റൂം പാനല്‍സ്, പ്രീ എ3ജിനീയേര്‍ഡ് വില്ലാസ് തുടങ്ങി അനേകം ഉല്‍പ്പന്നങ്ങള്‍ പ്രൈം വിപണിയിലിറക്കുന്നു. ഇതില്‍ അക്വാപ്രൂഫ് റൂഫിംഗ് സിസ്റ്റം ,പുതിയതായി വിപണിയിലിറക്കിയതാണ്. പ്രൈം സ്വയം വികസിപ്പിച്ചെടുത്ത അക്വാപ്രൂഫ് എന്ന ബ്രാ3ഡിലുള്ള ഈ റൂഫിംഗ് ഷീറ്റുകളുടെ പ്രധാന സവിശേഷത, ഷീറ്റ് വീണ്ടും തുളയ്ക്കാതെ തന്നെ സോളാര്‍ പാനലുകള്‍ ഘടിപ്പിക്കാനാകും എന്നതാണ്. ”അക്വാപ്രൂഫ് പ്രൈമിന്റെ സ്വന്തം കണ്ടുപിടുത്തമാണ്. ഈ ഷീറ്റുകള്‍ നിര്‍മിക്കാനുള്ള മെഷിനറികളും പ്രത്യേകം ഡിസൈന്‍ ചെയ്‌തെടുത്തതാണ്. ഒരു സ്‌ക്രൂ പോലും പുറമേയ്ക്കു കാണില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല, സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനാകും വിധം പ്രത്യേക സംവിധാനവും അക്വാപ്രൂഫിനുണ്ട്.

ഇത് ചൂട് ഒട്ടും തന്നെ ഉള്ളിലേക്ക് കടത്തിവിടുകയുമില്ല .താരതമ്യേന ഭാരം കുറവായ സാന്‍ഡ്വി ച്ച് ടുറിസ്‌റ് റിസോര്‍ട്ടികളുടെയും മറ്റും നിര്‍മ്മാണത്തിന് ഏറെ അനുയോജ്യമാണ്. എല്ലാ കാലാവസ്ഥയിലും ഒരുപോലെ ഇണങ്ങുന്ന പ്രൈം റൂഫിന്റെ സാന്‍ഡ്‌വിച്ച് പാനലുകള്‍ക്ക് ആവശ്യക്കാരേറെയാണെന്ന് ജോസഫ് മാത്യു പറയുന്നു.

പുത്തന്‍ സാധ്യതകളുമായി പ്രീ എന്‍ജിനീയേര്‍ഡ് ബില്‍ഡിംഗുകള്‍

റൂഫിംഗ് മെറ്റിരിയലുകള്‍ക്ക് പുറമെ ജോസഫ് മാത്യു ശങ്കുരിക്കല്‍ കൈവച്ച മേഖലയാണ് പ്രീ എന്‍ജിനീയേര്‍ഡ് ബില്‍ഡിംഗ് നിര്‍മാണം. പരമ്പരാഗത കെട്ടിട നിര്‍മാണ രീതിയില്‍ നിന്നും തികച്ചും വേറിട്ട് നില്‍ക്കുന്നതാണ് ഇത്തരത്തില്‍ സ്റ്റീല്‍ കൊണ്ടുള്ള നിര്‍മാണ രീതി.കണ്‍സ്ട്രക്ഷ3 മേഖലയിലെ മാലിന്യസംസ്‌കരണം ഒരു തലവേദനയായി മാറുന്ന ഈ സാഹചര്യത്തില്‍ പ്രകൃതിയോട് ഇണങ്ങിയതും മാലിന്യപ്രശ്‌നം കുറവാണെന്നതും സ്റ്റീലിന്റെ പ്രസക്തി വര്‍ധി പ്പിക്കുന്നു. വിദേശ രാജ്യങ്ങളില്‍ പ്രീ എന്‍ജിനീയേര്‍ഡ് വില്ലകളും, ബില്‍ഡിംഗുകളും ഇന്ന് സര്‍വസാധാരണമാണ്. കേരളത്തില്‍, ഓഫീസുകള്‍ നിര്‍മിക്കുന്നതിന് പ്രീ എന്‍ജിനീയേര്‍ഡ് ബില്‍ഡിംഗുകള്‍ ഉപയോഗിക്കുന്നുങ്കെിലും ഗൃഹനിര്‍മാണത്തിനു ഈ സാധ്യത മുഴുവനായി പ്രയോജനെപ്പടുത്തിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഭൂകമ്പത്തെ ചെറുത്തുനില്‍കുമെന്നതും ഏറെ നാള്‍ ഈടുനില്‍ക്കുമെന്നതും ആളുകളെ പ്രീ എന്‍ജിനീയേര്‍ഡ് ബില്‍ഡിംഗുകളിലേക്ക് ആകര്‍ഷിക്കുന്നു്. കൂടാതെ വിലക്കുറവും , നിര്‍മാണ ത്തിന് കുറമസമയമേ ആവശ്യമുള്ളു എന്നതും പ്രീ എന്‍ജിനീയേര്‍ഡ് ബില്‍ഡിംഗുകളുടെ മറ്റൊരു സവിശേഷതയാണ് ജോസഫ് മാത്യു പറയുന്നു.

നിലവില്‍ സ്റ്റീല്‍ വിപണിയുടെ 15 ശതമാനം വിപണി വിഹിതമാണ് പ്രൈം റൂഫിംഗിനുള്ളത്. റൂഫിംഗ് സെഗ്മെന്റില്‍ 10 ശതമാനത്തോളം വിപണി വിഹിതവും സ്ഥാപനത്തിനുണ്ട്. 70 ശതമാനത്തോളം വരുന്ന അസംഘടിത മേഖലയുടെ സാന്നിധ്യം തങ്ങളുടെ ബിസിനസിനെ ബാധിക്കാത്തത് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഒന്നുകൊണ്ടുമാത്രമാണെന്ന് ജോസഫ് മാത്യു ശങ്കുരിക്കല്‍ പറയുന്നു. കേരളത്തിന് പുറത്തും പ്രൈം റൂഫിംഗ് തങ്ങളുടെ വിപണി വ്യാപിപ്പിക്കുന്ന തിരക്കിലാണ്. നിലവില്‍ കേരള ത്തിലും തമിഴ്‌നാട്ടിലും ഗള്‍ഫിലുമായി 6 ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു.

”വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയത്തിലൂടെ ദക്ഷിണേന്ത്യയിലെ പല പ്രമുഖ നഗരങ്ങളില്‍ കൂടെ പ്രവര്‍ത്തനം വ്യാപിക്കാന്‍ പ്രൈം റൂഫിംഗിന് സാധിച്ചു. കൂടാതെ ഉത്തരേന്ത്യയില്‍ പല നഗരത്തിലേക്കും പ്രൈം റൂഫിംഗ് തങ്ങളുടെ ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നു.. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 45 കോടി രൂപയുടെ വിറ്റുവരവുണ്ടായ പ്രൈം റൂഫിംഗ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 60 കോടി രൂപയുടെ വിറ്റുവരവാണ്. 2020 ല്‍ പ്രൈം റൂഫിന് 100 കോടിയുടെ വിറ്റുവരവ് എന്ന സ്വപ്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയും ജീവനക്കാരും” എന്ന് ജോസഫ് മാത്യു പറയുന്നു. മികച്ച തൊഴിലാളികളും അവരുടെ അര്‍പ്പണ മനോഭാവത്തോടെയുള്ള പെരുമാറ്റവും സാധ്യതകളെ പരമാവധി വിനിയോഗിക്കാനുമുള്ള കഴിവുമാണ് തന്റെ ബിസിനസ് വിജയത്തിന്റെ കാതലായ അംശങ്ങള്‍ എന്ന് ഈ സംരംഭകന്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy, Slider
Tags: Prime