സ്ത്രീകള്‍ക്ക് ആശ്വസിക്കാം; നൈറ്റ് ഷിഫ്റ്റുകള്‍ക്ക് കുവൈറ്റില്‍ നിയന്ത്രണം

സ്ത്രീകള്‍ക്ക് ആശ്വസിക്കാം; നൈറ്റ് ഷിഫ്റ്റുകള്‍ക്ക് കുവൈറ്റില്‍ നിയന്ത്രണം

കുവൈറ്റ്: സ്ത്രീകള്‍ രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നത് സംബന്ധിച്ച് മാന്‍പവര്‍ അതോറിറ്റി പുതിയ നിര്‍ദ്ദേശങ്ങള്‍ പുറുപ്പെടുവിപ്പിച്ചു. ഹെല്‍ത്ത് കെയറുകള്‍, ഹോട്ടല്‍, നിയമ സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, വ്യോമ സേന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന കേന്ദ്രങ്ങള്‍, ലാബുകള്‍, നേഴ്‌സറികള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, കൊമേഷ്യല്‍ സ്റ്റോറുകള്‍, തിയേറ്ററുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ സ്ത്രീകളുടെ രാത്രികാല ജോലി ഷിഫ്റ്റ് നിയന്ത്രണ വിധേയമാക്കും. റമസാന്‍ ഒഴികെയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ക്ക് ബാങ്കുകള്‍, റസ്റ്റോറന്റുകള്‍, സന്നദ്ധ സംഘടനകള്‍, ട്രാവല്‍ ഏജന്‍സികള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ അര്‍ധ രാത്രി വരെ ഡ്യൂട്ടി ചെയ്യാവുന്നതാണ്.

നിര്‍മ്മാണ ജോലികള്‍, ഉല്‍പ്പാദന കേന്ദ്രങ്ങള്‍, അറവുശാലകള്‍, അഗ്‌നിശമന ജോലികള്‍, വളം നിര്‍മ്മാണ ശാലകള്‍, പെയ്ന്റ് കടകള്‍, ഇരുമ്പ് അധിഷ്ഠിത ജോലികള്‍, ഇഷ്ടിക നിര്‍മ്മാണ സ്ഥാപനങ്ങള്‍, കീടനാശിനി ഉല്‍പാദന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യാന്‍ പാടുള്ളതല്ല. കുവൈറ്റിലെ 15 ഓളം തൊഴില്‍ മേഖലകളില്‍ ആണ് സ്ത്രീകള്‍ക്ക് രാത്രി ജോലിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ലേഡീസ് സലൂണ്‍, സ്ത്രീകള്‍ക്കായുള്ള വസ്ത്ര വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പുരുഷന്‍മാരെ ജോലിയ്ക്ക് നിര്‍ത്തരുതെന്നും ഉത്തരവിലുണ്ട്. രാത്രി  ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്ര സൗകര്യവും സുരക്ഷയും നല്‍കേണ്ട ഉത്തരവാദിത്വം തൊഴിലുടമയുടേത് ആണെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

 

Comments

comments

Categories: Arabia, FK News, Women