കെഎസ്ആര്‍ടിസി ഫ്‌ളൈബസ് സര്‍വീസ് നഷ്ടത്തില്‍

കെഎസ്ആര്‍ടിസി ഫ്‌ളൈബസ് സര്‍വീസ് നഷ്ടത്തില്‍

തിരുവനന്തപുരം: വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് യാത്രക്കാര്‍ക്ക് സൗകര്യമേര്‍പ്പെടുത്തിയ കെഎസ്ആര്‍ടിസിയുടെ ഫ്‌ളൈബസ് സര്‍വീസ് നഷ്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. വിമാനങ്ങലില്‍ വന്നിറങ്ങുന്നവരെ ലക്ഷ്യമിട്ട് ആരംഭിച്ചതാണ് ഫ്‌ളൈബസ് സര്‍വീസ്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ഫ്‌ളൈ ബസിന് പ്രതീക്ഷിച്ചത്ര നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍.

ഈ മാസം 13 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ 20,000 രൂപ പോലും പ്രതിദിനം ലഭിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും സമാനമായ അവസ്ഥ തന്നെയാണ് ഫ്‌ളൈ ബസുകള്‍ക്ക് ഉള്ളത്. തിരുവനന്തപുരത്ത് മൂന്ന് ബസുകളാണുള്ളത്. ഇതില്‍ കണ്ടക്ടറും ഡ്രൈവറും ഉള്‍പ്പടെ ആറ് പേര്‍. ഇവര്‍ക്ക് നല്‍കേണ്ട ശമ്പളവും ഡീസല്‍ തുകയുമൊക്കെയായി വന്‍ തുക ചെലവ് വരും. അതിനാല്‍ വന്‍ നഷ്ടമാണ് ഫ്‌ളൈ ബസുകള്‍ വരുത്തിവെക്കുന്നത്.

വിമാനങ്ങളുടെ സമയക്രമം അനുസരിച്ചാണ്് ഓരോ ബസും സര്‍വീസ് നടത്തുന്നത്.

 

 

Comments

comments

Tags: Fly bus, KSRTC

Related Articles