സുരേന്ദ്ര ഷാ എച്ച്എസ്ബിസി ഇന്ത്യയുടെ പുതിയ സിഇഒ

സുരേന്ദ്ര ഷാ എച്ച്എസ്ബിസി ഇന്ത്യയുടെ പുതിയ സിഇഒ

ന്യൂഡെല്‍ഹി: എച്ച്എസ്ബിസി ഇന്ത്യ ബാങ്കിന്റെ പുതിയ സിഇഒ ആയി സുരേന്ദ്ര ഷായെ തെരഞ്ഞെടുത്തു. നിലവില്‍ എച്ച്എസ്ബിസിയുടെ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഗ്രൂപ്പ്(എഫ്‌ഐജി) എഷ്യാ-പസഫിക് മേധാവിയാണ് സുരേന്ദ്ര ഷാ.

ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയില്‍ പ്രവേശിച്ച സിഇഒ ജയന്ത് റിക്കിയെയ്ക്ക് പകരമാണ് സുരേന്ദ്ര ഷാ നിയമിതനാകുന്നതെന്ന് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. സുരേന്ദ്ര ഷായുടെ 27 വര്‍ഷത്തെ ബാങ്കിംഗ് അനുഭവം എച്ച്എസ്ബിസി ഇന്ത്യയുടെ തുടര്‍പ്രര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് എച്ച്എസ്ബിസി ഡെപ്യൂട്ടി ചെയര്‍മാനും സിഇഒയുമായ പീറ്റര്‍ വോംഗ് പറഞ്ഞു.

നീണ്ട പതിമൂന്ന് വര്‍ഷത്തെ വിദേശജീവിതത്തിനൊടുവിലാണ് ഇന്ത്യയിലേക്ക് സുരേന്ദ്ര ഷാ തിരിച്ചെത്തുന്നത്. ഐഐഎം അഹമ്മദാബാദില്‍ നിന്നും ബിസിനസ് മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ റോഷ, ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൊമേഴ്‌സില്‍ ബിരുദം നേടി. നിയമാനുസൃത അംഗീകാരം അടിസ്ഥാനമാക്കിയാണ് സുരേന്ദ്ര ഷായുടെ നിയമനം.

Comments

comments

Categories: Banking, FK News