കനത്ത മഴ; ഡല്‍ഹി ശ്വസിച്ചു ആദ്യമായി ശുദ്ധവായു

കനത്ത മഴ; ഡല്‍ഹി ശ്വസിച്ചു ആദ്യമായി ശുദ്ധവായു

ന്യൂഡല്‍ഹി: കനത്ത മഴ നമ്മളെ വീടിനുള്ളില്‍ അടങ്ങിയൊതുങ്ങി ഇരിക്കാന്‍ പ്രേരിപ്പിക്കുമെന്ന കാര്യം ഉറപ്പ്. എന്നാല്‍ ഡല്‍ഹി നിവാസികളെ ഇപ്രാവിശ്യത്തെ കനത്ത മഴ വീടിനുള്ളില്‍ ഇരിക്കാതെ പുറത്തേയ്ക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചു. കാരണമെന്താണെന്നോ ? മഴ മൂലം ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു എന്നതാണ്. ഈ വര്‍ഷം ആദ്യമായി ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം ശനിയാഴ്ച (ജുലൈ 28) മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് അതിനു കാരണമെന്നാണ് ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് അറിയിച്ചത്. മണ്‍സൂണ്‍, ശുദ്ധമായ ഈര്‍പ്പം നിറഞ്ഞ കാറ്റ് സമ്മാനിച്ചതോടെ ഡല്‍ഹിയില്‍ വായു ശുദ്ധീകരിക്കപ്പെടുകയായിരുന്നെന്നു ബെയ്ഗ് എന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്(എക്യുഐ) 43-ലെത്തിയിരുന്നു. എക്യുഐ 0-50 നിലയിലാണെങ്കില്‍ വായുവിന്റെ ഗുണനിലവാരം Good എന്ന വിഭാഗത്തില്‍ വരും. 51-100 നിലയിലാണെങ്കില്‍ തൃപ്തികരം എന്ന വിഭാഗത്തില്‍ വരും. 101-200 ആണെങ്കില്‍ Moderate-ും, 201-300 ആണെങ്കില്‍ Poor ും ആയിട്ടാണ് കണക്കാക്കുന്നത്.

Comments

comments

Categories: FK News
Tags: heavy rain

Related Articles