ഇന്ത്യന്‍ പൗരത്വം; അസമില്‍ 40 ലക്ഷം പേര്‍ ആശങ്കയില്‍

ഇന്ത്യന്‍ പൗരത്വം; അസമില്‍ 40 ലക്ഷം പേര്‍ ആശങ്കയില്‍

ഗുവാഹത്തി: അസമില്‍ ഇന്ത്യന്‍ പൗരന്മാരുടെ കരട് രേഖ പ്രസിദ്ധീകരിച്ചതില്‍ 40 ലക്ഷം പേര്‍ ആശങ്കയില്‍. പൗരത്വത്തിനായി അപേക്ഷിച്ചവരില്‍ നാല്‍പ്പത് ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്തായി. മൊത്തം 3.29 കോടി പേര്‍ നല്‍കിയ അപേക്ഷയില്‍ 2.89 കോടി പേരുടെ പേരുകള്‍ മാത്രമാണ് സ്വീകരിച്ചത്. 1951 ശേഷം ഇതാദ്യമായാണ് പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍(എന്‍ആര്‍സി) പുതുക്കി പ്രസിദ്ധീകരിക്കുന്നത്.

പട്ടികയില്‍ പേരില്ലാത്തവര്‍ ആശങ്കയിലാണ്. എന്നാല്‍ അവര്‍ ഭയപ്പെടുന്ന പോലുള്ള സാഹചര്യമില്ലെന്നും യഥാര്‍ത്ഥ ഇന്ത്യക്കാര്‍ പേടിക്കേണ്ടതില്ലെന്നും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ശൈലേഷ് പറഞ്ഞു. സെപ്തംബര്‍ 28 വരെ പട്ടികയില്‍ നിന്നും പുറത്തായവരുടെ പരാതികളും ആക്ഷേപങ്ങളും സര്‍ക്കാര്‍ സ്വീകരിക്കും.

പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയുമോയെന്ന കാര്യം ഇലക്ഷന്‍ കമ്മീഷനാണ് തീരുമാനിക്കേണ്ടതെന്നും ഇപ്പോള്‍ കരട് പട്ടിക മാത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും നാഷണല്‍ രജിസ്ട്രര്‍ ഓഫ് സിറ്റിസണ്‍സ് അധികൃതര്‍ അറിയിച്ചു.

 

 

Comments

comments

Categories: FK News, Slider, Top Stories