സൗദിയില്‍ നിന്നും എണ്ണവിതരണം കുറഞ്ഞു, വില കൂടി

സൗദിയില്‍ നിന്നും എണ്ണവിതരണം കുറഞ്ഞു, വില കൂടി

തന്ത്രപ്രധാന ഷിപ്പിംഗ് മേഖലയായ ചെങ്കടലിലെ ബാബ് അല്‍ മന്‍ദേബിലൂടയുള്ള എണ്ണവിതരണം നിര്‍ത്തിവെച്ചു

റിയാദ്: ലോക എണ്ണ കയറ്റുമതി വിപണിയില്‍ കരുത്തരായ സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണവിതരണത്തില്‍ കുറവു വന്നതോടെ ആഗോള എണ്ണ വിപണിയില്‍ വര്‍ധനവ്. യെമനിലെ ഹൂതികള്‍ സൗദിയില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ കഴിഞ്ഞദിവസം ആക്രമിച്ചതിനെ തുടര്‍ന്ന് തന്ത്രപ്രധാന ഷിപ്പിംഗ് മേഖലയായ ചെങ്കടലിലെ ബാബ് അല്‍ മന്‍ദേബ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണം സൗദി നിര്‍ത്തിവെച്ചിരുന്നു. യുഎസിലെ എണ്ണ ശേഖരത്തിലുള്ള കുറവും എണ്ണയുടെ വില വര്‍ധിക്കാന്‍ കാരണമായതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എണ്ണവില 0.9 ശതമാനം ഉയര്‍ന്ന് 74. 59ല്‍ വരെ എത്തിയിരുന്നു.

എണ്ണയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളും വിതരണം ചെയ്യുന്നതിലെ പ്രധാന കപ്പല്‍ പാതകളിലൊന്നാണ് ബാബ് അല്‍ മന്‍ദേബ്. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഒട്ടുമിക്ക കയറ്റുമതി ഉല്‍പ്പന്നങ്ങളും സൂയസ് കനാലിലും ഈജിപ്തിലെ സുമേദ് പൈപ്പ്‌ലൈനിലും എത്തുന്നത് ബാബ് അല്‍ മന്‍ദേബ് വഴിയാണ്

ഇറാന്റെ സഹായത്തോടെയാണ് ഹൂതികള്‍ സൗദിയില്‍ നിന്നുള്ള രണ്ട് വലിയ എണ്ണക്കപ്പലുകള്‍ ആക്രമിച്ചതെന്ന് ആരോപിച്ച സൗദി, ബാബ് അല്‍ മന്‍ദേബിലൂടെയുള്ള കപ്പല്‍യാത്ര സുരക്ഷിതമാകും വരെ എണ്ണ വിതരണം നിര്‍ത്തിവെക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അക്രമണത്തില്‍ രണ്ട് എണ്ണ ടാങ്കുകളില്‍ ഒന്നിന് നേരിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

എണ്ണയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളും വിതരണം ചെയ്യുന്നതിലെ പ്രധാന കപ്പല്‍ പാതകളിലൊന്നാണ് ബാബ് അല്‍ മന്‍ദേബ്. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഒട്ടുമിക്ക കയറ്റുമതി ഉല്‍പ്പന്നങ്ങളും സൂയസ് കനാലിലും ഈജിപ്തിലെ സുമേദ് പൈപ്പ്‌ലൈനിലും എത്തുന്നത് ബാബ് അല്‍ മന്‍ദേബ് വഴിയാണ്. ഈ പാത പൂര്‍ണമായും അടച്ചാല്‍ സൗദി, കുവൈറ്റ്, ഇറാഖ്, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ കപ്പലുകള്‍ കൂടുതല്‍ ദൂരം ബുദ്ധിമുട്ടേറിയ പാതയിലൂടെ സഞ്ചരിക്കേണ്ടതായി വരും. പ്രതിദിനം 48 ലക്ഷം ബാരല്‍ എണ്ണയും റിഫൈന്‍ഡ് പെട്രോളിയം ഉല്‍പ്പന്നങ്ങളുമാണ് ഇതുവഴി യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഏഷ്യന്‍ തീരങ്ങളിലേക്കും കടന്നുപോയിരുന്നത്. അറേബ്യന്‍ കടലിലെ ഗള്‍ഫ് ഓഫ് ഏദനുമായി ചെങ്കടലിനെ ബന്ധിപ്പിക്കുന്ന 20 കിമി വീതിയിലുള്ള കടലിടുക്കാണ് ബാബ് അല്‍ മന്‍ദേബ്.

ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രിലില്‍ സമാന രീതിയില്‍ എണ്ണ ടാങ്കറുകള്‍ക്കു നേരെയും കഴിഞ്ഞ മാസം മല്‍സ്യബന്ധന ബോട്ടുകള്‍ക്കു നേരെയും ആക്രമണമുണ്ടായിരുന്നു. ജൂണിലെ ആക്രമണത്തില്‍ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും മിസൈലുകളും ഘടിപ്പിച്ചിരുന്ന ഹൂതി ബോട്ടുകള്‍ സഖ്യസേന പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

 

Comments

comments

Categories: Slider, Top Stories
Tags: Petrolium