പുതിയ കുവൈറ്റ് ഡിസ്ട്രിബ്യൂട്ടറെ തേടി ഡയിംലര്‍

പുതിയ കുവൈറ്റ് ഡിസ്ട്രിബ്യൂട്ടറെ തേടി ഡയിംലര്‍

കുവൈറ്റിലെ പങ്കാളിയുമായുള്ള ദീര്‍ഘകാല ബന്ധം ഡെയിംലര്‍ അവസാനിപ്പിക്കുന്നു

മസ്‌ക്കറ്റ്: കുവൈറ്റില്‍ ഡെയിംഗലര്‍ എജി പുതിയ പങ്കാളിയെ തേടുന്നു. 64 വര്‍ഷത്തോളം നീണ്ട പങ്കാളിത്തം അവസാനിപ്പിച്ചാണ് പുതിയ ഡിസ്ട്രിബ്യൂട്ടറെ ഡെയിംലര്‍ തേടുന്നത്. അബ്ദുള്‍ റഹ്മാന്‍ അല്‍ബിഷര്‍ ആന്‍ഡ് സയിദ് അല്‍കാസെമി കോ.യുമായി ഉണ്ടായിരുന്ന ആറ് പതിറ്റാണ്ടിലധികം നീണ്ട പങ്കാളിത്തം ഡെയിംലര്‍ ഈ വര്‍ഷം തീരുന്നതിന് മുമ്പ് അവസാനിപ്പിക്കും.

കുവൈറ്റില്‍ മെഴ്‌സിഡീസ് ബെന്‍സിനായി പുതിയ പങ്കാളിയെ തേടുകയാണ് തങ്ങളെന്ന് ഡെയിംലര്‍ പ്രസ്താവനയില്‍ അറിയിച്ചു. വില്‍പ്പന ഘടന തങ്ങള്‍ തുടര്‍ച്ചയായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തുവെന്നും കൂടുതല്‍ മികച്ച ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യാനാണ് പുതിയ നീക്കമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

നിരവധി കുവൈറ്റി ബിസിനസ് ഗ്രൂപ്പുകള്‍ താല്‍പ്പര്യമറിയിച്ച ഡെയിംലറിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. അഥേസമയം ദുബായിലും കുവൈറ്റിലുമുള്ള ബിസിനസ് ഗ്രൂപ്പുകളുമായി ഡെയിംലര്‍ ചര്‍ച്ച നടത്തുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

2018ലെ രണ്ടാം പാദത്തില്‍ 833,000 വാഹനങ്ങള്‍ വിറ്റതായാണ് കഴിഞ്ഞയാഴ്ച്ച ഡെയിംലര്‍ എജി അറിയിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ ആകെ ഒരു ശതമാനം വര്‍ധന മാത്രമേ കമ്പനിക്ക് നേടാന്‍ സാധിച്ചുള്ളൂ.

ഡെയിംലറിന്റെ അറ്റലാഭമായി രേഖപ്പെടുത്തിയത് 2.1 ബില്ല്യണ്‍ ഡോളറാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ 2.92 ബില്ല്യണ്‍ ഡോളറിനെ അപേക്ഷിച്ച് കുറവാണെന്നതും ശ്രദ്ധേയമാണ്.

Comments

comments

Categories: Business & Economy
Tags: Daimler