എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിക്കും

എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിക്കും

യുഎഇയില്‍ നടക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാണിത്

ദുബായ്: യുഎഇയില്‍ 2019 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍, ഇന്ത്യന്‍ ഫുട്‌ബോള്‍  പ്രേമികള്‍ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ജൂലൈ 30 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ആരംഭിക്കും.

മധ്യപൂര്‍വേഷ്യയില്‍ നടക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാണിത്. 2019 ജനുവരി 5 മുതല്‍ ഫെബ്രുവരി ഒന്നു വരെയാണ് മത്സരങ്ങള്‍. ടിക്കറ്റുകള്‍ www.ticketmaster.ae എന്ന സൈറ്റില്‍ ലഭ്യം.
ലോകോത്തര നിലവാരം ഉള്ള എട്ടു സ്റ്റേഡിയങ്ങളാണ് അണിഞ്ഞൊരുങ്ങികൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ യുഎഇ, തായ്‌ലന്‍ഡ് ബഹ്‌റൈന്‍ എന്നീ  രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ.

എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ 2015 പതിപ്പിനേക്കാള്‍ കൂടുതലായി എട്ടു ടീമുകള്‍ മാറ്റുരയ്ക്കും. മൊത്തം 24 ഏഷ്യന്‍ ടീമുകളാണ് മത്സരത്തിനുള്ളത്. നാല് ആഴ്ച നീളുന്ന ടൂര്‍ണമെന്റില്‍ 51 മത്സരങ്ങളാണ് ഉള്ളത്.

എഎഫ്‌സി ഏഷ്യന്‍ കപ്പ് യുഎഇയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്‌നമാണെന്ന് സംഘാടക സമിതി വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഖള്‍ഫാന്‍ അല്‍ റൊമെയ്തി പറഞ്ഞു.

ഏഷ്യയിലെ ലക്ഷക്കണക്കിനു വരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മത്സരം കാണാന്‍ ടിക്കറ്റു നിരക്കുകള്‍ ഉദാരമാക്കിയിട്ടുണ്ടെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡാറ്റോ വിന്‍ഡ്‌സര്‍ ജോണ്‍ അറിയിച്ചു.

Comments

comments

Categories: FK News
Tags: Asian cup