സമ്പന്നതയിലേക്കുള്ള പാഠങ്ങള്‍ പഠിപ്പിച്ച് അക്യുമെന്‍

സമ്പന്നതയിലേക്കുള്ള പാഠങ്ങള്‍ പഠിപ്പിച്ച് അക്യുമെന്‍

അല്‍പം ശ്രദ്ധയും കാര്യശേഷിയും ഉണ്ടെങ്കില്‍ ആര്‍ക്കും സമ്പന്നനാകാവുന്ന ഒരു ശാസ്ത്രീയ മാര്‍ഗമാണ് ഓഹരി വിപണി. ശരിയായ രീതിയില്‍ നിക്ഷേപി ച്ചാല്‍ വലിയ വരുമാനം തന്നെ ലഭിക്കും.

 

നിക്ഷേപകര്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കി നല്‍കുന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് വരുമാനം കൊയ്യാന്‍ വേദിയൊരുക്കുകയാണ് കൊച്ചി ആസ്ഥാനമായ അക്യുമെന്‍ ഗ്രൂപ്പ്. ഓഹരി വ്യാപാരം, നിക്ഷേപം, ലോണ്‍സ്, ഫിംഗ് എന്നീ സേവനങ്ങള്‍ അക്യുമെന്‍ നല്‍കുന്നു. ഓഹരി വിപണിയുടെ സാധ്യതകളെക്കുറി ച്ചും കമ്പനിയുടെ പ്രവര്‍ത്തനത്തെകുറിച്ചും സംസാരിക്കുകയാണ് അക്യുമെന്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ അക്ഷയ് അഗര്‍വാള്‍

ഓഹരി വിപണിയില്‍ നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍, കേരള വിപണിയുടെ വളര്‍ച്ച ഏത് ദിശയിലാണ്?

ദിവസവുമുള്ള വ്യപാരത്തില്‍ ഉള്‍പ്പെടുന്നത് 40 വയസ്സിനു മുകളിലുള്ളവരാണ്. യുവതലമുറ കൂടുതലായും മ്യൂച്ച്വല്‍ ഫണ്ടിലാണ് നിക്ഷേപം നടത്തുക. നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം കൂടി വന്നതോടെ യുവാക്കള്‍ പലരും ഓഹരി വ്യാപാരം ഒരു തൊഴിലായി ഏറ്റെടുത്തു ചെയ്യുന്നു. ഒരു കാലത്ത് ട്രെന്‍ഡ് എന്ന നിലയില്‍ ഒരുപാട് വീട്ടമ്മമാരും ഈ രംഗത്തേക്ക് കടന്നുവന്നെങ്കിലും ചില സമയത്തെ അപ്രതീക്ഷിത നഷ്ടങ്ങള്‍ പലരേയും പിന്നോട്ട് വലിച്ചു. ഈ മേഖലയിലുള്ള പല സ്ത്രീകളും മ്യൂച്ച്വല്‍ ഫണ്ടുകള്‍, നേരിട്ടുള്ള നിക്ഷേപങ്ങള്‍ എന്നിവയിലൂടെ കാപിറ്റല്‍ മാര്‍ക്കറ്റിലേക്ക് എത്തുകയാണ് ചെയ്യുന്നത്. സ്ത്രീകളുടെ നിക്ഷേപങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപാരം കുറഞ്ഞു. മൊത്തം കണക്കെടുത്ത് നോക്കിയാല്‍ ഓഹരി രംഗേത്തക്ക് കടന്ന് വരുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതായി കാണാം. കാപിറ്റല്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കാര്യമായ പുരോഗമനം ഉണ്ടാകുന്നുണ്ട്. ടെക്‌നിക്കല്‍ അനാലിസിസ്, സ്ട്രാറ്റജീസ് എല്ലാം പഠിച്ച നിരവധി പേര്‍ ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. ബ്രോക്കറേജ് റേറ്റും കുറഞ്ഞതോടെ നിക്ഷേപങ്ങള്‍ക്കു പിന്നിലെ ചെലവുകള്‍ കുറഞ്ഞു വരികയാണ്.

നിക്ഷേപ രംഗത്ത് ഇപ്പോഴെത്ത ട്രെന്‍ഡ്?

റിസ്‌ക് റേറ്റ് കുറഞ്ഞത് മൂലം കൂടുതല്‍ പേര്‍ മ്യുച്വല്‍ ഫണ്ട്് നിക്ഷേപങ്ങളിലേക്ക് വന്നു. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ കാര്യത്തിലാണെങ്കിലും കഴിഞ്ഞ 5 വര്‍ഷമായി വിലയില്‍ കാര്യമായ വ്യത്യാസമില്ല. വസ്തുവിന്റെ വിലയും കുറവ് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പോസിറ്റിവ് എന്ന് പറയാനുള്ളത് സ്റ്റോക്ക് മാര്‍ക്കറ്റിലാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇക്വിറ്റിയാണ് മുമ്പന്തിയിലുള്ളത്. കഴിഞ്ഞ അഞ്ചോ പേത്താ വര്‍ഷത്തെ കണക്കെടുത്തു നോക്കിയാല്‍ ഇക്വിറ്റി ഷെയറാണ് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. ബാങ്കിങിനെ അപേക്ഷിച്ച് ട്രെഡിഷണല്‍ മാര്‍ക്കറ്റിലാണ് ഡിമാന്റ് കൂടുതല്‍. ബാങ്കിംഗിനെക്കാള്‍ ഇരട്ടി ലാഭമാണ് ട്രെഡിഷണല്‍ മാര്‍ക്കറ്റില്‍ ലഭിക്കുക.

ഏത് ഓഹരികളാണ് ലാഭമുണ്ടാക്കുന്നതെന്ന് മുന്‍കൂട്ടി അറിഞ്ഞ് നിക്ഷേപിക്കാനാകുമോ?

സ്മാള്‍ കാപിറ്റലുകളാണ് എപ്പോഴും ലാഭമുണ്ടാക്കുന്നത്. എന്നാല്‍ തുടക്കകാര്‍ക്ക് എപ്പോഴും ലാര്‍ജ് കാപിറ്റലുകളാണ് നല്ലത്. കാര്യമായ ലാഭമുണ്ടായില്ലെങ്കിലും അപ്രതീക്ഷിത നഷ്ടം സംഭവിക്കില്ല. പിന്നീട് വിപണിയെ നന്നായി പഠിച്ച് കഴിഞ്ഞാല്‍ നല്ല റിട്ടേണ്‍സ് ലഭിച്ചു കഴിഞ്ഞാല്‍ സ്മാള്‍ കാപിറ്റലില്‍ നിക്ഷേപിക്കാം. ഇന്ത്യയിലെ നിഫ്റ്റി ഓഹരികള്‍ പോലുള്ളവയില്‍ നിക്ഷേപിക്കാം. അതില്‍ സ്മാള്‍ കാപിറ്റലുകളും ലാര്‍ജ് കാപിറ്റലുകളുമുണ്ട്. മിഡ് കാപിറ്റലുകളില്‍ നിന്നും സ്മാള്‍ ക്യാപിറ്റലുകളില്‍ നിന്നും നല്ല ലാഭം ലഭിക്കും. സ്മാള്‍ കാപിറ്റലുകളാണ് പിന്നീട്
ലാര്‍ജ് കാപിറ്റലുകളായി മാറുന്നത്. എന്നാല്‍ റിസ്‌ക്കിനും സാധ്യതയുണ്ട്. അത് ഓരോ സമയത്തെ മാര്‍ക്കറ്റിനെ ആശ്രയിച്ചിരിക്കും. മാര്‍ക്കറ്റ് ലാഭ ത്തിലാകുമ്പോള്‍ ലാഭവും നഷ്ടത്തിലാകുമ്പോള്‍ നഷ്ടവും സംഭവിക്കും. സ്ഥിരമായൊരു വരുമാനം ഉദ്ദേശിക്കുന്നവര്‍ക്ക് ലാര്‍ജ് കാപിറ്റലുകള്‍ തന്നെയാണ് മികച്ച ഓപ്ഷന്‍. മള്‍ട്ടി ബാഗേഴ്‌സ് എന്നു പറയുന്നത് എപ്പോഴും സ്മാള്‍, മിഡ് കാപിറ്റലുകളാണ്.

ഈ രംഗത്ത് മലയാളികളുടെ പങ്ക് എങ്ങനെയാണ്?

സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ മലയാളികളുടെ പങ്ക് വര്‍ധിച്ചു വരികയാണ്. കൂടുതല്‍ യുവാക്കളും ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. ആദ്യ ഘട്ട ത്തില്‍ മ്യുച്വല്‍ ഫണ്ടില്‍ മാത്രമാണ് മലയാളികള്‍ കൈവച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പിഎഫ്എസ്, വെല്‍ത്ത് മാനേജ്‌മെന്റ് അതു പോലുള്ള മറ്റ് മേഖലകളിലും താല്‍പര്യം കാണിച്ചു തുടങ്ങി. എന്‍ആര്‍ഐ ധാരാളം പേര്‍ നിക്ഷേപങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നമ്മുടെ വിപണി എപ്പോഴും എല്ലാ ത്തരം നിക്ഷേപങ്ങളും ചേര്‍ന്നത് ആയിരിക്കണം. സ്റ്റോക്ക് മാര്‍ക്കറ്റ്, സ്വര്‍ണ്ണത്തിലെ നിക്ഷേപം എന്നിവ മാത്രമായി ചുരുങ്ങരുത്. എന്നാല്‍ മാത്രമേ നല്ലൊരു ഫിനാന്‍ഷ്യല്‍ പ്ലാനുണ്ടാവൂ.

ഓഹരി നിക്ഷേപങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷയുറപ്പാക്കാന്‍ കഴിയുമോ?

ബാങ്കില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് ഓഹരികളില്‍ നിക്ഷേപിക്കുന്നത്. ഓഹരി വ്യാപാരത്തില്‍ നിന്നുള്ള ലാഭം നമ്മൂടെ ബാങ്കിലെ നിക്ഷേപത്തേക്കാള്‍ ഇരട്ടി വരും. ബാങ്കുകളില്‍ നിന്ന് ആകെ നമുക്ക് 7 ശതമാനം പലിശയാണ് ലഭിക്കുന്നത്. അതില്‍ തന്നെ ടാക്‌സ് വരുമ്പോള്‍ കാര്യമായ യാതൊരു വ്യത്യാസവും വരുന്നില്ല. നമ്മൂടെ വരുമാനം സൂക്ഷിച്ചു വയ്ക്കുന്നതിന് അപ്പുറമായി യാതൊരു വളര്‍ച്ചയുമുണ്ടാകുന്നില്ല. നമ്മൂടെ വരുമാനത്തിന്റെ 30 ശതമാനം മാത്രമേ നിക്ഷേപിക്കാനാകൂ. അത് ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ മാത്രമേ കാര്യമായ ലാഭമുണ്ടാകുന്നുള്ളൂ.

നോട്ടുനിരോധനം ഓഹരി വിപണിയെ എങ്ങനെയാണ് ബാധിച്ചത് ?

നോട്ടു നിരോധനം ഓഹരി മേഖലയ്ക്ക് കാര്യമായ ലാഭമുണ്ടാക്കി തന്നു. പലരും പണമായി സൂക്ഷിച്ചു വച്ചത് വിപണിയിലേക്ക് എത്തി ചേര്‍ന്നു. പലരും ഉപയോഗിക്കാതെ വച്ച പണം ബാങ്കിലെത്തുകയും പിന്നീട് സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് എത്തുകയും ചെയ്തു. നോട്ടു നിരോധനത്തിന് മുമ്പ്
നമ്മുടെ മാര്‍ക്കറ്റില്‍ കൂടുതലും വിദേശ നിക്ഷേപകരായിരുന്നു. നോട്ടു നിരോധനത്തിന് ശേഷം നമ്മുടെ ഇന്ത്യന്‍ മാര്‍ക്കറ്റ് വളര്‍ച്ച പ്രാപിച്ചു. ഇപ്പോള്‍ ദിവസവും ഓഹരികള്‍ വില്‍പന നടക്കുന്ന ലക്ഷകണക്കിന് ഫലപ്രദമല്ലാത്ത പണം ഫലപ്രദമാകുകയും നമ്മുടെ സാമ്പത്തിക സ്ഥിതിയില്‍ വ്യത്യാസമുണ്ടാകുകയും ചെയ്തു.

അക്യുമെന്റെ വളര്‍ച്ചയിലെ പ്രധാന നാഴികക്കല്ലുകള്‍ ഏതൊക്കെയാണ് ?

ഇന്ത്യയില്‍ അക്യുമെന്‍ ഓഹരി വില്‍പന തുടങ്ങിയ കാലത്ത് മാനുവല്‍ ട്രേഡിങായിരുന്നു. പിന്നീട് ഓണ്‍ലൈനായി മാറിയതോടെ വിസാറ്റ് ടെക്‌നോളജി വഴിയായി വില്‍പന. ഓടിന്‍ എന്ന് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വില്‍പന നടത്താനായതും അക്യുമെന് ഗുണകരമായി. പിന്നീട് ഇത് സംബന്ധിച്ച് റിസര്‍ച്ചുകള്‍ ധാരാളം നടത്തി വിപണിയെ സംബന്ധിച്ച് കൃത്യമായ ധാരണകളുണ്ടാക്കി. സൗത്ത് ഇന്ത്യയില്‍ കമ്പനിയെ കൂടുതല്‍ വ്യാപിപ്പിക്കുവാനും കഴിഞ്ഞു. ട്രെയിനിംഗ് ക്ലാസുകളിലൂടെയാണ് ഇതിന് കഴിഞ്ഞത്. ട്രെയിനിംഗ് ക്ലാസുകള്‍ കൂടുതല്‍ ആരംഭിച്ചതോടെ പലര്‍ക്കും ഓഹരി വ്യാപാരത്തിന് ധാരണ ലഭിച്ചു. വിപണിയുമായി പരിചയമില്ലാത്ത സാധാരണക്കാരന് നല്ല അവസരമായിരുന്നു ഇത്. വീട്ടമ്മമാരും റിട്ടയര്‍ ചെയ്തവരുമെല്ലാം ട്രെയിനിങില്‍ കടന്നു വന്ന് നിക്ഷേപ രംഗത്തെ സാധ്യതകള്‍ തിരിച്ചറിഞ്ഞു. ഇവര്‍ക്കെല്ലാം വീട്ടിലിരുന്ന് തന്നെ വ്യാപാരം നടത്താനുള്ള പരിശീലനം നല്‍കാനായി. കോളേജുകളിലും ട്രെയിനിംഗ് ക്ലാസുകള്‍ ആരംഭിക്കാനായത് യുവതലമുറയെ ഇതേകുറിച്ച് അവബോധരാക്കാന്‍ സഹായിച്ചു. മാത്രമല്ല വിപണിയില്‍ നഷ്ടം നേരിട്ട സമയത്താണ് അക്യുമെന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വികസിപ്പിച്ചത്. 2009 ല്‍ മാര്‍ക്കറ്റ് ഇടിഞ്ഞ സമയത്തായിരുന്നു ഏറ്റവുമധികം വികസന പ്രവര്‍ത്തനങ്ങളും നടന്നത്. പ്രതിസന്ധി സമയത്ത് ബിസിനസ്സിന് അടിത്തറ പാകിയതെന്നുള്ളത് കമ്പനിക്ക് വലിയൊരു ശക്തി തന്നെയായിരുന്നു. കോളേജുകളില്‍ ട്രെയിനിങ് ക്ലാസുകളും ആരംഭിച്ചതോടെ ധാരാളം കുട്ടികള്‍ക്ക് ഈ രംഗത്തേക്ക് വരാനുള്ള താത്പര്യമുണ്ടായി. പലരും പിന്നീട് ഈ കമ്പനിയില്‍ തന്നെ എത്തി.

ഇന്ന് 450-500 ഫ്രാഞ്ചൈസികളും 32 ബ്രാഞ്ചുകളുമാണ് അക്യുമെനുള്ളത്. ഇവയുടെയെല്ലാം സഹകരണത്തോടെ ജനങ്ങളില്‍ ഓഹരി നിക്ഷേപ ത്തിന്റെ അവബോധം ലഭിക്കുന്നതിന് ട്രെയിനിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അത് കമ്പനിയുടെ വളര്‍ച്ചയെയും സഹായിക്കുന്നു. കേരള ത്തിലെ ഓഹരി വില്‍പനയില്‍ രണ്ടാമതോ മൂന്നാമതോ ആയാണ് അക്യുമെന്റെ സാന്നിധ്യം. 3 കമ്പനികളാണ് അക്യുമെന്റെ കീഴിലുള്ളത്. എക്യുമെന്റ് കമ്മോഡിറ്റീസ്, എക്യുമെന്റ് ക്യാപിറ്റല്‍സ്, ഗ്രാന്റ് ഫിനാന്‍സ് എന്നൊരു എന്‍ബിഎഫ്‌സി എന്നിവയാണ് മൂന്ന് കമ്പനികള്‍.

ഓഹരി ഇടപാടിന് പുറമേ മറ്റന്തെല്ലാം സേവനങ്ങളാണ് നല്‍കുന്നത്?

അവധി വ്യാപാരം, ഡെപ്പോസിറ്ററി സേവനം, ലോണ്‍സ് ഫിങ് എന്നിവയെല്ലാം ചെയ്യുന്നുണ്ട്. കൂടാതെ മൂ്യച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ്, ഐപിഓ എന്നിവയുടെ വിതരണവുമുണ്ട്.

എച്ച് ആര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ?

ഞങ്ങളുടെ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗം പ്രവര്‍ത്തനം വളരെ ആക്ടീവാണ്. ഈ മേഖലയിലെ ജോലിയില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി ഇവിടെ ലഭിക്കുന്നുവെന്ന് തന്നെ എനിക്ക് പറയാന്‍ കഴിയും. കഴിഞ്ഞ 22 വര്‍ഷമായി കമ്പനിയുടെ ശക്തിയും സ്റ്റാഫ് തന്നെയാണ്. അന്നുള്ളവരെല്ലാമാണ് ഇന്നും ജോലി ചെയ്യുന്നത്. സ്റ്റാഫ് മീററിംഗ്, സെലിബ്രേഷന്‍സ് എല്ലാം കൃത്യമായി തന്നെ നടത്താറുണ്ട്. എല്ലാ വര്‍ഷവും ജീവനക്കാര്‍ക്കായി ഉല്ലാസ യാത്രയും നടത്തുന്നു. സാമൂഹിക പ്രതിബദ്ധത എന്ന നിലയ്ക്ക് സിഎസ്ആര്‍ പദ്ധതികളും എച്ച്ആര്‍ വിഭാഗം നടത്തുന്നു. വിദ്യാഭ്യാസ രംഗത്താണ് ഇത് ചെയ്യുന്നത്. വിദ്യാഭ്യാസ വികസനത്തിന് പ്രാധാന്യം നല്‍കി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് അനിവാര്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുന്നതിലും എച്ച് ആര്‍ വിഭാഗമാണ് മുമ്പന്തിയില്‍. സ്‌ക്കൂള്‍ കിറ്റുകള്‍, മികച്ച വിജയം നേടിയുള്ളവര്‍ക്കുള്ള അവാര്‍ഡ് എന്നിവ വിതരണം ചെയ്യാനും സ്‌ക്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കാനുമെല്ലാം അവര്‍ മുമ്പില്‍ നില്‍ക്കുന്നു. 180 ജീവനക്കാരാണ് ഇപ്പോള്‍ നമ്മുടെ കമ്പനിയിലുള്ളത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇത് 300 ജീവനക്കാരായി മാറും.

വരും വര്‍ഷങ്ങങ്ങളില്‍ അക്യുമെന്‍ ഏത് രീതിയിലുള്ള വികസന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്?

മാര്‍ക്കറ്റില്‍ ഇപ്പോഴും ഒരു സംയോജനം നടക്കുകയാണ്. ചെറിയ നിക്ഷേപങ്ങള്‍ പലതും നിര്‍ത്തുകയും പലതുമായി കൂട്ടിച്ചേര്‍ക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഞങ്ങളും പലതും കൂട്ടി യോജിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. റെഗുലേറ്ററി എല്ലാം കൃത്യമായി നടക്കണം. കേരളത്തില്‍ കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരാനുള്ള ആലോചനയിലാണ്.

താങ്കള്‍ക്ക് പുതിയ തലമുറയ്ക്ക് നല്‍കാനുള്ള ഉപദേശം എന്താണ്?

ഹാര്‍ഡ് വര്‍ക്കിനെക്കാള്‍ മൂല്യാധിഷ്ടിതമായ സ്മാര്‍ട്ട് വര്‍ക്ക് ആണ് നമുക്കാവശ്യം. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വേഗത്തില്‍ ബോറടിക്കും. അവര്‍ക്ക് ഒരേ കാര്യ ത്തില്‍ ഉറച്ചു നില്‍ക്കാനാവില്ല. എന്നാല്‍ ബിസിനസ് എന്നു പറയുന്നത് ഒരേ കാര്യത്തില്‍ തന്നെ ഉറച്ചു നിന്നു കൊണ്ട് ചെയ്യേതാണ്. അതിന്റെ രീതികള്‍ നമ്മള്‍ പൂര്‍ണ്ണമായും മനസ്സിലാക്കണമെങ്കില്‍ തുടര്‍ച്ചയായി അതേ കാര്യ ത്തില്‍ തന്നെ തുടരണം. അതെല്ലാം ട്രാക്ക് റെക്കോര്‍ഡുകളാണ്. അത് വര്‍ക്കൗട്ട് ചെയ്യുകയാണെങ്കില്‍ വരും തലമുറയ്ക്ക് ബിസിനസില്‍ ശോഭിക്കാന്‍ കഴിയും. ഇന്ത്യയിലെ അവസരങ്ങള്‍ ദിവസവും വര്‍ദ്ധിച്ച് വരികയാണ്. ഇനിയും ധാരാളം അവസരങ്ങള്‍ ഉയര്‍ന്നു വരും.

Comments

comments

Categories: Business & Economy, Slider