2018 ഹോണ്ട ഏവിയേറ്റര്‍ അവതരിപ്പിച്ചു

2018 ഹോണ്ട ഏവിയേറ്റര്‍ അവതരിപ്പിച്ചു

എക്‌സ് ഷോറൂം വില 55,157 രൂപ

ന്യൂഡെല്‍ഹി : 2018 മോഡല്‍ ഹോണ്ട ഏവിയേറ്റര്‍ പുറത്തിറക്കി. 55,157 രൂപയാണ് എക്‌സ് ഷോറൂം വില. മൂന്ന് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ ലഭിക്കും. പുറത്തുപോകുന്ന മോഡലിനേക്കാള്‍ 2018 ഹോണ്ട ഏവിയേറ്ററിന് ഏകദേശം രണ്ടായിരം രൂപ കൂടുതലാണ്.

മറ്റ് പ്രീമിയം സ്‌കൂട്ടറുകളെപ്പോലെ, 2018 ഏവിയേറ്ററില്‍ പുതിയ എല്‍ഇഡി ഹെഡ്‌ലാംപ് നല്‍കിയിരിക്കുന്നു. എക്‌സ്‌ഹോസ്റ്റിന് മെറ്റല്‍ പ്രൊട്ടക്റ്റര്‍, രണ്ട് സ്റ്റോറേജ് ഹുക്കുകള്‍ എന്നിവയും നല്‍കി. റിമോട്ടായി സീറ്റ് അണ്‍ലോക്ക് ഓപ്ഷന്‍ സഹിതം പുതിയ 4-ഇന്‍-1 ഇഗ്നിഷന്‍ കീ മറ്റൊരു ഫീച്ചറാണ്. നിലവിലെ മൂന്ന് നിറങ്ങളോടൊപ്പം പുതുതായി റെഡ് പെയിന്റ് സ്‌കീമില്‍ 2018 ഹോണ്ട ഏവിയേറ്റര്‍ ലഭിക്കും.

മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. 109 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 8 ബിഎച്ച്പി കരുത്തും 8.9 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 12 ഇഞ്ച് മുന്‍ ചക്രത്തില്‍ ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍, 10 ഇഞ്ച് പിന്‍ ചക്രത്തില്‍ മോണോഷോക്ക് എന്നിവയാണ് സസ്‌പെന്‍ഷന്‍ സെറ്റപ്പ്. ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലാണ്.

മൂന്ന് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ ലഭിക്കും. പുറത്തുപോകുന്ന മോഡലിനേക്കാള്‍ രണ്ടായിരം രൂപ കൂടുതലാണ്

സ്റ്റീല്‍ വീലുകള്‍ സഹിതം ഡ്രം ബേക്ക്, അലോയ് വീലുകള്‍ സഹിതം ഡ്രം ബ്രേക്ക്, അലോയ് വീലുകള്‍ സഹിതം ഡിസ്‌ക് ബ്രേക്ക് എന്നീ മൂന്ന് വേരിയന്റുകളില്‍ ഹോണ്ട ഏവിയേറ്റര്‍ ലഭിക്കും. ടിവിഎസ് ജൂപിറ്റര്‍ ക്ലാസിക്, യമഹ ഫാസിനോ എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto