ഹെപ്പറ്റൈറ്റിസ് ഉയര്‍ത്തുന്ന വെല്ലുവിളിയും പ്രതിരോധ നടപടികളും

ഹെപ്പറ്റൈറ്റിസ് ഉയര്‍ത്തുന്ന വെല്ലുവിളിയും പ്രതിരോധ നടപടികളും

…………..ഡോ. ജി എന്‍ രമേഷ് (ഗാസ്‌ട്രോ എന്ററോളജി വകുപ്പ് മേധാവി , ആസ്റ്റര്‍ മെഡിസിറ്റി )………

ലോകമെമ്പാടും എച്ച്‌ഐവി, ക്ഷയം, മലേറിയ അടക്കമുള്ള രോഗങ്ങള്‍ കാരണമുള്ള മരണങ്ങള്‍ കുറയുമ്പോഴും 2000 മുതല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലമുള്ള മരണ നിരക്ക് 22 ശതമാനം വീതം വര്‍ധിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ 2015 ലെ കണക്ക് പ്രകാരം ഓരോ വര്‍ഷവും 21.34 ദശലക്ഷം മരണങ്ങള്‍ക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് കാരണമാകുന്നു.

ലോകത്തുടനീളം മരണത്തിനു വഴിവെക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. 1.46 ദശലക്ഷം ആളുകളാണ് ഈ രോഗം മൂലം മരിച്ചു വീണത്. എച്ച്‌ഐവി, ക്ഷയം, മലേറിയ എന്നിവയേക്കാള്‍ ഉയര്‍ന്ന നിരക്കാണ്‌െൈ പ്പറ്റൈറ്റിസിനുള്ളത്. 1990 മുതല്‍ മരണനിരക്ക് ഇതു വര്‍ധിക്കുകയും ചെയ്യുന്നു. ഹെപ്പറ്റിറ്റിസ് ബി വൈറസ് (എച്ച്ബിവി), ഹെപ്പറ്റിറ്റിസ് സി വൈറസ് (എച്ച്‌സിവി) എന്നിവ മൂലമുള്ള കരള്‍ അണുബാധയുടെ പരമ്പരയാണ് 90 ശതമാനത്തില്‍ അധികം മരണങ്ങള്‍ക്കും കാരണം. പോഷകങ്ങളെ സംസ്‌കരിക്കുകയും രക്തം ശുദ്ധീകരിക്കുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യുന്ന പ്രധാന അവയവമാണ് കരള്‍. കരളിന് സംഭവിക്കുന്ന തകരാര്‍ ശരീരത്തിന്റെ ആകെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. മദ്യത്തിന്റെ ഉയര്‍ന്ന അളവിലുള്ള ഉപയോഗം, ജൈവിക വിഷം, ചില മരുന്നുകള്‍, ചില രോഗാവസ്ഥകള്‍ എന്നിവ ഹെപ്പറ്റൈറ്റിസ് കാരണമായേക്കാം. ഏന്നാലും, വൈറസ് ബാധയാണ് മിക്കപ്പോഴും വില്ലനാകുന്നത്.

ലോകമെമ്പാടും എച്ച്‌ഐവി, ക്ഷയം, മലേറിയ അടക്കമുള്ള രോഗങ്ങള്‍ കാരണമുള്ള മരണങ്ങള്‍ കുറയുമ്പോഴും 2000 മുതല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലമുള്ള മരണ നിരക്ക് 22 ശതമാനം വീതം വര്‍ധിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ 2015 ലെ കണക്ക് പ്രകാരം ഓരോ വര്‍ഷവും 21.34 ദശലക്ഷം മരണങ്ങള്‍ക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് കാരണമാകുന്നു. 2016 ല്‍ പൊതുജനാരോഗ്യ രംഗത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് ചെലുത്തുന്ന സ്വാധീനവും മുന്‍കരുതല്‍ നടപടികളിലും പ്രതികരണ പ്രവര്‍ത്തനങ്ങളിലുമുള്ള വിടവും കണക്കിലെടുത്ത് ലോകാരോഗ്യ സംഘടനയുടെ ആദ്യ ‘ഗ്ലോബല്‍ ഹെല്‍ത്ത് സെക്ടര്‍ സ്ട്രാറ്റജി ഓണ്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് 20162021’ ന് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി അംഗീകാരം നല്‍കി.

2030 എത്തുമ്പോഴേക്കും പൊതുജനാരോഗ്യത്തിന് ഈ രോഗം ഉയര്‍ത്താവുന്ന ഭീഷണി കണക്കിലെടുത്ത് എച്ച്ബിവി, എച്ച്‌സിവി അണുബാധ ഉന്മൂലനം ചെയ്യുന്നതിനുള്ള ആദ്യ ആഗോള ലക്ഷ്യങ്ങള്‍ നിര്‍ദേശിക്കുന്ന ഈ സ്ട്രാറ്റജി ആ ലക്ഷ്യം കൈവരിക്കുന്നതിനായി നടത്തേണ്ട അത്യാവശ്യ ഇടപെടലുകള്‍ നിരീക്ഷിക്കുന്നതിനുള്ള സൂചകങ്ങളും വ്യക്തമാക്കുന്നു. രോഗാവസ്ഥ 90 ശതമാനവും മരണങ്ങള്‍ 65 ശതമാനവും കുറക്കാനാണ് ലക്ഷ്യമായി നിര്‍വിചിച്ചിരിക്കുന്നത്.

അണുബാധയേറ്റയാള്‍ തന്റെ മാരകമായ രോഗവാഹക സ്ഥിതിയെക്കുറിച്ചും മറ്റുള്ളവരെ ദശാബ്ദങ്ങളോളം രോഗബാധയേല്‍ക്കുന്നതിന് കാരണമാകുന്നതിനുള്ള സാധ്യതയെക്കുറിച്ചും ബോധവാനായിരിക്കില്ല എന്നതാണ് മാരകമായ വൈറല്‍ ഹെപ്പറ്റിറ്റിസ് ഉന്മൂലനം ചെയ്യുന്നതിലെ വെല്ലുവിളി. ഉത്പാദനശേഷിയുള്ള തൊഴില്‍ ശക്തിയുടെയും കരള്‍ തകരാര്‍, അപകടകരമായ കരള്‍ രോഗങ്ങള്‍, ക്യാന്‍സറുകള്‍ എന്നിവക്കുള്ള ചികിത്സാ ചെലവ് മൂലം ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെയും നഷ്ട ഭാരം ക്രമേണ സമൂഹത്തിനു മേല്‍ വീഴുന്നു. 18,589 പേരെ പരിശോധിച്ചതില്‍ എച്ച്ബിവി അണുബാധ 303 പേര്‍ക്കും (രോഗ സാധ്യത 1.63%) എച്ച്‌സിവി അണുബാധ 56 പേര്‍ക്കും (രോഗസാധ്യത 0.3%) കണ്ടെത്തിയതായി ഇന്ത്യയില്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നു.

പരിശോധനയും മുന്‍കരുതലും പുതിയ അണുബാധയുടെ നിരക്ക് കുറക്കും. പക്ഷേ, നിലവില്‍ അണുബാധയേറ്റവരുടെ എണ്ണം ഈ തലമുറയില്‍ ഉയര്‍ന്നു നില്‍ക്കും. അണുബാധയേറ്റ അമ്മമാരില്‍ നിന്ന് നവജാത ശിശുക്കളിലേക്കുള്ള ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റെ (എച്ച്ബിവി) നിവാരണം എച്ച്ബിവി നിയന്ത്രണത്തിലും ക്രമേണയുള്ള ഉന്മൂലനത്തിലും നിര്‍ണ്ണമായകമായിരിക്കും. ഗര്‍ഭാവസ്ഥയിലുള്ള അമ്മയില്‍ നിന്ന് കുഞ്ഞിലേക്കുള്ള അണുബാധയാണ് ഏറ്റവും ഉയര്‍ന്ന രോഗവാഹക നിരക്ക് (85 ശതമാനത്തിലധികം) കാണിക്കുന്നത്. തുടര്‍ന്നുള്ള മാരകമായ കരള്‍ രോഗവും ഹെപാറ്റോ സെല്ലുലാര്‍ കാര്‍സിനോമയുടെ ഉയര്‍ന്ന നിരക്കും സഹിതമാണിത്. കുഞ്ഞിന്റെ ജനനം മുതലാരംഭിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി ഇമ്മ്യൂണ്‍ ഗ്ലോബുലിനോടൊപ്പം (എച്ച്ബിഐജി) നല്‍കുന്ന എച്ച്ബിവി വാക്‌സിന്‍ കൊണ്ട് ഈ റിസ്‌ക് 90 ശതമാനം വരെ കുറക്കാം. അധിക പരിശ്രമങ്ങളുടെ അഭാവം മൂലം 2015 മുതല്‍ 2030 വരെയുള്ള കാലയളവില്‍ 19 ദശലക്ഷം ഹെപ്പറ്റൈറ്റിസ് മരണങ്ങള്‍ വരെ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും നൂതനമായ മരുന്നുകള്‍ വഴി മരണങ്ങള്‍ തടയാന്‍ കഴിയും.

പരിശോധന മുതല്‍ ആരംഭിക്കുന്ന എച്ച്‌സിവി, എച്ച്ബിവി ചികിത്സ, അണുബാധയേറ്റ വ്യക്തികളെ തിരിച്ചറിയുന്നതുവരെയും തുടര്‍ന്ന് വിദഗ്ധ ഡോക്ടറുടെ അടുത്തേക്ക് റഫര്‍ ചെയ്യുന്നതുവരെയും നീളുന്നതാണ്. എച്ച്ബിവി കെയര്‍ കാസ്‌കേഡ്, എച്ച്‌സിവി ക്യുവര്‍ കാസ്‌കേഡ് എന്നീ പേരുകളിലാണ് ഈ അത്യാവശ്യ മുന്‍കരുതല്‍ നടപടികള്‍ അറിയപ്പെടുന്നത്. രോഗബാധിതരില്‍ നാലില്‍ മൂന്നും, എച്ച്ബിവി കണ്ടെത്തിയവരില്‍ 77 ശതമാനവും എച്ച്‌സിവി രോഗം കണ്ടെത്തിയവരില്‍ 73 ശതമാനവും പുരുഷന്‍മാരാണ്. അണുബാധാ നിരക്ക് നഗരത്തേക്കാള്‍ (1.47%) ഗ്രാമീണ മേഖലയിലാണെന്ന് (2.25%) പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ചേരികളില്‍ എച്ച്ബിവി സാധ്യതാ നിരക്ക് 5% ആണ്.

ആരോഗ്യമേഖലയിലെ നിരന്തര മാറ്റത്തിന്റെ ഫലമായി പുതിയ ചികിത്സാ രീതികളും മരുന്നുകളും ഡോക്ടര്‍മാരെയും രോഗികളെയും രോഗം കൈകാര്യം ചെയ്യുന്നതിന് മെച്ചപ്പെട്ട രീതിയില്‍ സഹായിക്കുന്നുണ്ട്. ഈ നൂതന കണ്ടെത്തലുകള്‍ വഴി ഹെപ്പറ്റിറ്റിസ് സി ചികിത്സിച്ചു ഭേദമാക്കാവുന്ന അണുബാധയായി മാറിയിട്ടുണ്ട്. ഹെപ്പറ്റിറ്റിസ് ബിയുടെ ദീര്‍ഘകാല ചികിത്സയ്ക്ക് ശേഷിയുള്ളതും സുരക്ഷിതവുമായ ടെനോഫോവിര്‍ അലാഫെനാമൈഡ് ഫ്യുമറേറ്റിന്റെ (ടിഎഎഫ്) അവതരണവും വികാസവും വലിയ പുരോഗതി സാധ്യമാക്കിയിട്ടുണ്ട്. ശരിയായി കൈകാര്യം ചെയ്താല്‍ സിറോസിസ്, ഇന്‍ഫഌമഷന്‍, കരള്‍ തകരാര്‍ തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞേക്കും. ബോധവത്കരണവും പരിശോധനയുമാണ് ഈ അണുബാധ തടയുന്നതിനുള്ള ആദ്യപടി. ലളിതമായ രക്ത പരിശോധനയിലൂടെ എല്ലാം വ്യക്തമാകും.

 

 

 

 

 

Comments

comments

Categories: FK News, FK Special, Health, Slider