ഭക്ഷ്യ സംസ്‌കരണ മേഖലയിലെ എഫ്ഡിഐ 905 മില്യണ്‍ ഡോളര്‍

ഭക്ഷ്യ സംസ്‌കരണ മേഖലയിലെ എഫ്ഡിഐ 905 മില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 24 ശതമാനം വര്‍ധിച്ച് 904.9 മില്യണ്‍ യുഎസ് ഡോളറായി. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ മേഖലയിലേക്കുള്ള എഫ്ഡിഐ 727.22 മില്യണ്‍ യുഎസ് ഡോളറായിരുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 505.88 മില്യണ്‍ യുഎസ് ഡോളറും 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 515.86 മില്യണ്‍ യുഎസ് ഡോളറുമാണ് എഫ്ഡിഐ നിക്ഷേപമായി മേഖല നേടിയത്.

ഇന്ത്യയിലെ ഭക്ഷ്യ ഉല്‍പ്പന്ന റീട്ടെയ്‌ലിംഗില്‍ 500 മില്യണ്‍ യുഎസ്‌ഡോളര്‍ നിക്ഷേപിക്കുന്നതിന് അമേരിക്കന്‍ ഇ കൊമേഴ്‌സ് ഭീമനായ ആമസോണിന് ജൂലൈയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ ഓട്ടോമാറ്റിക് റൂട്ട് വഴി ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 100 എഫ്ഡിഐ അനുവദിച്ചിട്ടുണ്ട്. 2016ല്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതും നിര്‍മിക്കുന്നതുമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ റീട്ടെയ്‌ലിംഗ് വ്യാപാരത്തിന് അപ്രൂവല്‍ റൂട്ട് വഴി 100 ശതമാനം എഫ്ഡിഐ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു, ഇ കൊമേഴ്‌സും ഇതില്‍ ഉള്‍പ്പെടുന്നു.

2017-18ല്‍ ഭക്ഷ്യ സംസ്‌കരണ മേഖലയിലേക്കുള്ള എഫ്ഡിഐ 1 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. ആഭ്യന്തര, വിദേശ നിക്ഷേപകരരില്‍ നിന്നായി അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ മേഖല 14 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം നേടുമെന്ന് ലോക ഭക്ഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കവെ മന്ത്രി പറഞ്ഞിരുന്നു. മന്ത്രാലയം സംഘടിപ്പിച്ച വേള്‍ഡ് ഫുഡ് ഇന്ത്യ 2017ല്‍ 61 രാജ്യങ്ങളും, 60 ആഗോള സിഇഒമാരും, 200ല്‍ അധികം ആഗോള കമ്പനികളും പങ്കെടുത്തിരുന്നു.

 

 

Comments

comments

Tags: FDI