ഇപിഎഫ് വിഹിതം ഓഹരിയിലും നിക്ഷേപിക്കാന്‍ അവസരം

ഇപിഎഫ് വിഹിതം ഓഹരിയിലും നിക്ഷേപിക്കാന്‍ അവസരം

ന്യൂഡെല്‍ഹി: ഇപിഎഫായി അടയ്ക്കുന്ന പണം ഇനി ഓഹരി, കടപ്പത്രം എന്നിവയിലും നിക്ഷേപിക്കാന്‍ അവസരം. ഒരു നിശ്ചിത അനുപാതത്തില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് വരിക്കാരന് ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും.

ദേശീയ പെന്‍ഷന്‍ സ്‌കീമിനു സമാനമായ നിക്ഷേപരീതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സെക്യൂരിറ്റി, കടപ്പത്രം, ഓഹരി, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് തുടങ്ങിയവയിലും നിക്ഷേപിക്കാന്‍ അവസരമുണ്ട്.

2015 ഏപ്രില്‍ മുതല്‍ തുടരുന്ന രീതിയനുസരിച്ച് ഇപിഎഫ്ഒ നടത്തുന്ന 50 ശതമാനം നിക്ഷേപവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ്. 45 ശതമാനം കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്നു. ഇതില്‍ത്തന്നെ 15 ശതമാനം തുക ഇടിഎഫ് വഴി ഓഹരിയിലും നിക്ഷേപിക്കുന്നുണ്ട്.

Comments

comments

Tags: EPF, stock market