എല്‍ഇഡി സേവനം: ഇഇഎസ്എല്‍ പോസ്റ്റ് ഓഫീസുകളുമായി സഹകരിക്കുന്നു

എല്‍ഇഡി സേവനം: ഇഇഎസ്എല്‍ പോസ്റ്റ് ഓഫീസുകളുമായി സഹകരിക്കുന്നു

വില്‍പ്പനാനന്തര സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ തപാല്‍ വകുപ്പുമായും കോമണ്‍ സര്‍വീസ് സെന്ററുകളുമായും (സിഎസ്‌സി) കൈകോര്‍ത്ത് എനര്‍ജി എഫിഷ്യന്റ് സര്‍വീസസ് (ഇഇഎസ്എല്‍). വിതരണം ചെയ്യുന്ന എല്‍ഇഡി ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പരാതികള്‍ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ ഔട്ട്‌ലെറ്റുകളോ മറ്റ് വില്‍പ്പാനാനന്തര സേവനങ്ങളോ നിലവിലില്ലെന്ന പൊതുമേഖലാ വൈദ്യുത കമ്പനികളുടെ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഊര്‍ജ സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുന്ന ഏജന്‍സിയായ ഇഇഎസ്എല്‍ ഇത്തരമൊരു സഹകരണത്തിന് ഒരുങ്ങുന്നത്.

ഈ മാസം ഷിംലയില്‍ വച്ചു നടന്ന രാജ്യത്തെ ഊര്‍ജ മന്ത്രിമാരുടെ സമ്മേളനത്തില്‍ ഗുജറാത്ത് ഊര്‍ജ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതിനിധികള്‍ വിഷയം കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ കെ ശര്‍മയ്ക്ക് മുന്‍പാകെ അവതരിപ്പിച്ചിരുന്നു.

വിതരണം തുടങ്ങിയിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയായ മിക്ക സംസ്ഥാനങ്ങളിലും വാറണ്ടി കാലയളവ് പൂര്‍ത്തിയായതിന് ശേഷം തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ സൗജന്യ പുനസ്ഥാപനം ഉറപ്പാക്കാന്‍ ഇഇഎസ്എല്‍ ബാധ്യസ്ഥരാണെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. ഇഇഎസ്എല്‍ ഇടപെടല്‍ നടത്താനാരംഭിച്ചതോടെ എല്‍ഇഡി ബള്‍ബുകളുടെ വില വന്‍തോതില്‍ കുറഞ്ഞിരുന്നു. പെട്രോള്‍ പമ്പുകളില്‍ ഔട്ട്‌ലെറ്റുകള്‍ഡ ആരംഭിക്കുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുമായും ഇഇസിഎല്‍ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. 30 കോടി എല്‍ഇഡി ബള്‍ബുകളാണ് ഇതിനകം ഇഇഎസ്എല്‍ രാജ്യത്ത് വിതരണം ചെയ്തിരിക്കുന്നത്. എല്‍ഇഡി ബള്‍ബുകള്‍ വ്യാപകമായി പ്രചാരത്തിലാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഏജന്‍സി വഹിച്ചിരിക്കുന്നത്.

രാജ്യത്തെ ആകെ ഊര്‍ജ ഉപഭോഗത്തിന്റെ 24 ശതമാനവും ലൈറ്റുകളിലൂടെയാണ് ചെലവഴിക്കപ്പെടുന്നത്. 2030 ആകുമ്പോഴേക്കും കാര്‍ബണ്‍ പുറത്തു വിടല്‍ 33-35 ശതമാനം കുറക്കണമെന്ന ലക്ഷ്യവുമായി മുന്നോട്ടു നീങ്ങുന്ന രാജ്യത്തിന് മികച്ച പിന്തുണയാണ് ഇഇഎസ്എല്‍ നല്‍കുന്നത്.

 

 

 

Comments

comments

Tags: EESL, LED, POSTOFFICE