ഹെല്‍മെറ്റുകളുടെ ഭാരം കുറയ്ക്കുന്നു

ഹെല്‍മെറ്റുകളുടെ ഭാരം കുറയ്ക്കുന്നു

ന്യൂഡെല്‍ഹി: ഇരുചക്ര വാഹന യാത്രക്കാര്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ട ഒന്നാണ് ഹെല്‍മെറ്റ്. എന്നാല്‍ പലരും അത് ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. നിയമങ്ങളും പിഴയും കര്‍ശനമാക്കിയതോടെ യാത്രക്കാര്‍ പലരും നിര്‍ബന്ധരാവുകയാണ് ഹെല്‍മറ്റ് ധരിക്കാന്‍. റോഡില്‍ ഉണ്ടാകുന്ന അപകട മരണങ്ങളില്‍ കൂടുതലും ഹെല്‍മറ്റ് ധരിക്കാതിനെ തുടര്‍ന്ന് തലയ്ക്ക് ശക്തമായ ആഘാതം ഏറ്റിട്ടാണെന്ന് മുമ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഹെല്‍മറ്റ് ധരിക്കാന്‍ പലരും മടിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അതിന്റെ ഭാരമാണ്. എന്നാല്‍ ഇത് അതിനും പുതിയ സൗകര്യങ്ങള്‍ ഒരുക്കുകയാണ് അധികൃതര്‍. ഹെല്‍മറ്റുകളുടെ ഭാരം 1.2 കിലോ ഗ്രാമില്‍ കൂടരുതെന്ന് അറിയിച്ചിരിക്കുകയാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്. 2019 ജനുവരി 15 മുതല്‍ ഈ ഭാരമുള്ള ഹെല്‍മറ്റുകള്‍ മാത്രമേ വിപണിയില്‍ ലഭ്യമാവുകയുള്ളൂ. ഇത് നിര്‍മ്മാതാക്കള്‍ ഉറപ്പ് വരുത്തണമെന്നും ബിഐഎസ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഹെല്‍മറ്റുകളുടെ ഭാരം 1.5 കിലോ ഗ്രാം ആണ്.

ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹെല്‍മറ്റുകള്‍ മാത്രമേ ഇനി അനുവദിക്കുകയുള്ളൂ. ഐഎസ്‌ഐ മുദ്ര ഇല്ലാത്ത ഹെല്‍മറ്റുകള്‍ വില്‍ക്കുന്നതും ധരിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമായി കാണുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി. പുതുതായി ഇറങ്ങുന്ന ഹെല്‍മറ്റുകളില്‍ എയര്‍ വെന്ററുകളും ഉള്ളത് പ്രധാന സവിശേഷതയാണ്. ഹെല്‍മറ്റുകളുടെ സുരക്ഷ സംബന്ധിച്ചുള്ള ടെസ്റ്റുകളിലും മാറ്റങ്ങള്‍ ഇതോടൊപ്പം വരും.

Comments

comments

Categories: Auto, FK News
Tags: Helmets