എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയാകാം, എന്നാല്‍ അത് ആഗ്രഹിക്കുന്നില്ല: ഹേമമാലിനി

എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയാകാം, എന്നാല്‍ അത് ആഗ്രഹിക്കുന്നില്ല: ഹേമമാലിനി

ജയ്പൂര്‍: തനിക്ക് ആഗ്രഹിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയാകാന്‍ സാധിക്കുമെന്ന് ബിജെപി എംപിയും നടിയുമായ ഹേമമാലിനി. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ആഹ്രഹിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. രാജസ്ഥാനിലെ ബന്‍സാരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹേമമാലിനി.

”ഒരു മിനുട്ട് മതി യുപി മുഖ്യമന്ത്രിയാകാന്‍. എന്നാല്‍ അത് ആഹ്രഹിക്കുന്നില്ല. ഒരു ബന്ധനങ്ങളും ഇല്ലാതെ സ്വതന്ത്രയായി നടക്കാനാണ് താത്പര്യം. അതിനാല്‍ മുഖ്യമന്ത്രി സ്ഥാനമെന്നത് ഒരിക്കലും ആഗ്രഹിക്കുന്നില്ല”, ഹേമമാലിനി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മഥുര മണ്ഡലത്തിലെ എംപിയാണ് ഹേമമാലിനി. സിനിമാതാരമായതുകൊണ്ടാണ് എംപിയാകാന്‍ കഴിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മണ്ഡലത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മുഴുകയായാണ് താനിപ്പോള്‍. അതിനായി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഹേമമാലിനി പറഞ്ഞു.

 

 

Comments

comments

Categories: FK News, Movies, Politics