ഹൈവേ പദ്ധതികള്‍ക്ക് സ്വകാര്യ ബാങ്കുകള്‍ ഫണ്ട് നല്‍കും: നിതിന്‍ ഗഡ്കരി

ഹൈവേ പദ്ധതികള്‍ക്ക് സ്വകാര്യ ബാങ്കുകള്‍ ഫണ്ട് നല്‍കും: നിതിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി: പൊതു സ്വകാര്യ പങ്കാളിത്തത്തിന് (പിപിപി) കീഴില്‍ ഹൈവേ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. എച്ച്ഡിഎഫ്‌സി, കോട്ടക് മഹീന്ദ്ര എന്നിവയുള്‍പ്പെടെയുള്ള ബാങ്കുകളാണ് മുന്നോട്ടുവന്നിരിക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

ഹൈവേ നിര്‍മാണത്തിനായി ബാങ്കുകള്‍ 1.30 ലക്ഷം കോടി രൂപ നല്‍കുമെന്ന് കഴിഞ്ഞ ആഴ്ച മന്ത്രി ലോക്‌സഭയെ അറിയിച്ചിരുന്നു. പിപിപി മാതൃകയ്ക്ക് കീഴില്‍ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഫണ്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ഉത്തരവാദിത്തം കരാറുകാര്‍ക്കാണ്. റോഡ് വികസനത്തിന് പണം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ബാങ്കുകള്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍,കേന്ദ്ര ധനമന്ത്രി എന്നിവരുമായി ഗഡ്കരി കൂടിക്കാഴ്ച നടത്തിയിരുന്നു.

Comments

comments

Categories: Current Affairs, Slider