ന്യൂട്രാസ്യൂട്ടിക്കല്‍സ്: ജാഗ്രത പുലര്‍ത്തണമെന്ന് എഫ്എസ്എസ്എഐ

ന്യൂട്രാസ്യൂട്ടിക്കല്‍സ്: ജാഗ്രത പുലര്‍ത്തണമെന്ന് എഫ്എസ്എസ്എഐ

ന്യൂഡെല്‍ഹി: ന്യൂട്രാസ്യൂട്ടിക്കല്‍സിനെ (ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രേഡ് അഥവാ പോഷകമൂല്യത്തിന്റെ നിലവാരം) കുറിച്ചുള്ള ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ വ്യവസായ രംഗത്തുള്ള കമ്പനികള്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേസ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ ഉല്‍പ്പന്നങ്ങള്‍ ഉറപ്പാക്കുന്നതിന് വ്യവസായ മേഖലയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് എഫ്എസ്എസ്‌ഐ ചെയര്‍മാന്‍ ആശിഷ് ബഹുഗുണ വ്യക്തമാക്കി. വ്യവസായ സംഘടനയായ അസോചം സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണത്തിന്റെ അടിസ്ഥാന പോഷകാഹാര മൂല്യം കൂടാതെ അധിക ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ സത്തയാണ് ന്യൂട്രാസ്യൂട്ടിക്കല്‍സ്.

ന്യൂട്രാസൂട്ടിക്കല്‍സിനെകുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ഉപഭോക്താക്കളെ ഇരുട്ടില്‍ നിര്‍ത്തുന്നതാണ് ഇത്തരം നടപടികളെന്നും ബഹുഗുണ കുറ്റപ്പെടുത്തി. തെറ്റായ അവകാശ വാദങ്ങളാണ് പല കമ്പനികളും ഉന്നയിക്കുന്നത്. ഉല്‍പ്പന്നങ്ങളിലെ ലേബലുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ഉയരുന്നത് ഈ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

 

Comments

comments

Categories: FK News, Health, Life