ഇന്ത്യയില്‍ നിന്ന് വിദേശ ഫണ്ടുകള്‍ പിന്‍വലിച്ചത് 2.3 ബില്യണ്‍ ഡോളര്‍

ഇന്ത്യയില്‍ നിന്ന് വിദേശ ഫണ്ടുകള്‍ പിന്‍വലിച്ചത് 2.3 ബില്യണ്‍ ഡോളര്‍

ഈ വര്‍ഷം ആദ്യ പകുതിയിലെ നിക്ഷേപം 132 മില്യണ്‍ ഡോളര്‍ മാത്രം

കോയമ്പത്തൂര്‍: ജൂണില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് വിദേശ ഫണ്ടുകള്‍ പിന്‍വലിച്ചത് 2.3 ബില്യണ്‍ ഡോളര്‍. ഉയര്‍ന്നു വരുന്ന വിപണികളില്‍ ജൂണില്‍ നടന്ന ഏറ്റവും വലിയ പിന്‍വലിക്കലാണിത്. മൂന്ന് മാസത്തിനുള്ളില്‍ 3.4 ബില്യണ്‍ ഡോളറാണ് വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ വിപണികളില്‍ നിന്നും പിന്‍വലിച്ചത്. നോണ്‍ ഇടിഎഫുകളെ അപേക്ഷിച്ച് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇടിഎഫ്)കളിലാണ് ജൂണില്‍ ഏറ്റവും കൂടുതല്‍ പിന്‍വലിക്കലുണ്ടായത്. ഇടിഎഫുകളില്‍ നിന്ന് 1.3 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചപ്പോള്‍ നോണ്‍ ഇടിഎഫുകളില്‍ നിന്ന് 1 ബില്യണ്‍ ഡോളറാണ് പിന്‍വലിച്ചത്.

ഇന്ത്യന്‍ വിപണി 0ഉയര്‍ന്ന പിന്‍വലിക്കലിന് സാക്ഷ്യം വഹിച്ചപ്പോള്‍ ചൈന 2.1 ബില്യണ്‍ ഡോളറിന്റെ പിന്‍വലിക്കല്‍ രേഖപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ഗ്ലോബല്‍ എമര്‍ജിംഗ് മാര്‍ക്കറ്റ് ( ജിഇഎം) ഫണ്ടുകള്‍ 1.2 ബില്യണ്‍ ഡോളറിന്റെ അറ്റ പിന്‍വലിക്കലാണ് ജൂണില്‍ നടത്തിയത്. ഇതില്‍ 847 ഡോളറിന്റെ അറ്റ പിന്‍വലിക്കല്‍ ഇടിഎഫുകൡ നിന്നാണ്. ഇന്ത്യാ കേന്ദ്രീകൃത ഫണ്ടുകള്‍ 948 മില്യണ്‍ ഡോളറിന്റെ അറ്റ പിന്‍വലിക്കല്‍ നടത്തി. ഇതില്‍ 607 മില്യണ്‍ ഡോളറിന്റെ അറ്റ പിന്‍വലിക്കല്‍ നോണ്‍ ഇടിഎഫുകളില്‍ നിന്നാണ്. ജെഇഎം ഫണ്ടുകളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഫണ്ട് വിഹിതം ജൂണില്‍ 10 ശതമാനത്തില്‍ തുടര്‍ന്നു.

ജൂണില്‍ വിദേശ ഫണ്ടുകളുടെ പിന്‍വലിക്കലിലുണ്ടായ വര്‍ധന നടപ്പുവര്‍ഷം ആദ്യ പകുതിയില്‍ ഇന്ത്യയിലേക്ക് വന്ന മൊത്തം നിക്ഷേപത്തിലും ഇടിവുണ്ടാക്കി. ജനുവരി-മേയില്‍ ഇന്ത്യയിലേക്ക് വന്ന ഫണ്ട് ഒഴുക്ക് 2.4 ബില്യണ്‍ ഡോളറായാണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ ജൂണ്‍ അവസാനത്തില്‍ ഈ വര്‍ഷം ആദ്യ പകുതിയിലെ നിക്ഷേപം 132 മില്യണ്‍ ഡോളറിലേക്ക് താഴ്ന്നു.
2017ല്‍ വിദേശ ഫണ്ടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നത് മൊത്തം 11.4 ബില്യണ്‍ ഡോളറാണ്. വിദേശ ഫണ്ട് വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ജെഇഎം ഫണ്ടുകള്‍ തന്നെയാണ്. 2018ന്റെ ആദ്യ ആറ് മാസങ്ങളില്‍ 1.7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ജെഇഎം ഫണ്ടുകള്‍ ഇന്ത്യയിലേക്ക് നല്‍കിയത്.

Comments

comments

Categories: Business & Economy