കയറ്റുമതി രംഗത്ത് വിജയകുതിപ്പുമായി കൊച്ചി സെസ്

കയറ്റുമതി രംഗത്ത് വിജയകുതിപ്പുമായി കൊച്ചി സെസ്

ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖ നഗരങ്ങളി ഒന്നാണ് കൊച്ചി. യൂറോപ്പ് പസഫിക് ഇന്റര്‍നാഷണ സീ റൂട്ടിലേക്കുള്ള ഏറ്റവും അടുത്ത തുറമുഖവും കൊച്ചി ആയതിനാ അന്താരാഷ്ട്ര വ്യാപാരത്തിന് മറ്റ് രാജ്യങ്ങളിലേക്ക് ചരക്ക് നീക്കവും എളുപ്പമായി. ഈ സാധ്യതകള്‍ കണക്കിലെടുത്താണ് കൊച്ചിയി പ്രത്യേക സാമ്പത്തിക മേഖലയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 1984 കാക്കനാട്ട് പ്രത്യേക സാമ്പത്തിക മേഖല(സെസ്) പ്രവര്‍ത്തനമാരംഭിച്ചു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെയും വളര്‍ച്ചയെയും കുറിച്ച് പറയുകയാണ് ഡെപ്യൂട്ടി ഡെവലപ്പ്‌മെന്റ് കമ്മിഷണര്‍ സജു കെ സുരേന്ദ്രന്‍. 2016 മുതല്‍ കൊച്ചി സെസിലെ ഡെപ്യൂട്ടി ഡെവലപ്പ്‌മെന്റ് കമ്മിഷണറായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

 

കൊച്ചിയുടെ ബിസിനസ് ഭൂപടത്തില്‍ പ്രത്യേക സാമ്പത്തിക മേഖലയുടെ പങ്ക് വിശദീകരിക്കാമോ?

സെന്‍ട്ര സര്‍ക്കാരിന്റെ കീഴിലുള്ള പ്രത്യേക സാമ്പത്തിക മേഖല 7 സോണുകളായാണ് തിരിച്ചിരിക്കുന്നത്. ഇതി കൊച്ചി സോണി ഇന്ന് 138 കമ്പനികള്‍ പ്രവര്‍ത്തിച്ചു വരുന്നു. 100 ഏക്കറി വ്യാപിച്ച് കിടക്കുന്ന പ്രദേശത്ത് ഇലക്ട്രോണിക്‌സ്, ടെക്‌സ്‌റ്റൈ , എഞ്ചിനീയറിങ്, ഐടി തുടങ്ങിയ മേഖലകളിലെ കമ്പനികളിലായി 13,500 ലധികം ജോലിക്കാര്‍ ഉണ്ട്. പുറമെ നിന്നു കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അതിലും ഇരട്ടിയോളം വരും. കയറ്റുമതി രംഗത്ത് മികച്ച വരുമാനവും അതു വഴിയുള്ള വികസനവും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങളുടെ ആരംഭം.
പ്രാരംഭഘട്ടത്തി രാജ്യത്ത് തുറന്ന സമ്പദ് വ്യവസ്ഥയായിരുന്നില്ല നിലനിന്നിരുന്നത്. ആ കാലഘട്ടത്തി ഫോറിന്‍ എക്‌സ്‌ചേഞ്ച് തീരെ കുറവായിരുന്നതു കൊണ്ട് വിദേശവിനിമയത്തിനുള്ള പ്രധാന മാര്‍ഗ്ഗമായിരുന്നു പ്രത്യേക സാമ്പത്തിക മേഖല. 2005 ആയപ്പോഴേക്കും സെസ് ആക്ട് നടപ്പാക്കി. ഇന്ത്യയിലെ 7 സോണുകള്‍ക്കും ഒരേ പോലെ ബാധകമാണ് ഈ ആക്ട്. ആക്ട് പ്രകാരം കേന്ദ്രമന്ത്രാലയത്തിന്റെ അനുവാദം കൂടാതെ വേഗത്തി തീരുമാനങ്ങളെടുക്കുന്നതിനാണ് കൊച്ചിന്‍ സ്‌പെഷ്യ ഇക്കണോമിക് സോണ്‍ അതോറിറ്റിയെ നിയമിച്ചത്. ഇതിന്റെ ഫലമായി സെസിന് രണ്ട് ഓഫീസുകളാണ് ഇപ്പോഴുള്ളത്. ഡെവലപ്പ്‌മെന്റ് കമ്മിഷണറുടെ കാര്യാലയവും സെസ് ചെയര്‍മാന്‍ കാര്യാലയവും. ഡെവലപ്പ്‌മെന്റ് കമ്മിഷണര്‍ തന്നെയാണ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നത്. കയറ്റുമതിയുടെ ലൈസന്‍സ്, മേ നോട്ടം എന്നിവയെല്ലാം ഒരു വിഭാഗത്തിന്റെ കീഴിലാണ്. രണ്ടാമത്തേത് സെസ് അടിസ്ഥാന സൗകര്യങ്ങള്‍ നിയന്ത്രിക്കുന്ന വിഭാഗമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വിഭാഗം സര്‍ക്കാരിനെ സംബന്ധിച്ച് പ്രാധാന്യം നല്‍കുന്ന ഒന്നായിരുന്നു. തങ്ങളുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാഗ്രഹിക്കുന്ന കമ്പനികള്‍ക്ക് വന്ന്
പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കുന്നതായിരിക്കണം കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങള്‍. റോഡ്, പവര്‍, ജലസൗകര്യങ്ങള്‍, മാലിന്യ സംസ്‌ക്കരണം തുടങ്ങിയവയെല്ലാം മികച്ചതാക്കി നിലനിര്‍ത്തേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്തം തന്നെയാണ്. ചെയര്‍മാനും ഡെപ്യൂട്ടി ഡെവലപ്പ്‌മെന്റ് കമ്മിഷണറും സംയുക്ത ഡി ജി എഫ് റ്റി ഉം അടങ്ങിയ സമിതിയാണ് തീരുമാനങ്ങളെടുക്കുന്നത്. ഇതി കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ ഭാഗത്തു നിന്ന് രണ്ടു പേരും ഉണ്ടായിരിക്കും. ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന കമ്പനികളി നിന്നാണ് പ്രതിനിധികളെ തിരഞ്ഞെടുക്കുക. ഇവരായിരിക്കും കയറ്റുമതി സംബന്ധമായ തീരുമാനങ്ങളെടുക്കുന്നത്. മൂന്ന് മാസം കൂടുമ്പോഴാണ് മീറ്റിങുകള്‍ ചേരുക.

അടിസ്ഥാന സൗകര്യങ്ങളുടെ വികാസം?

നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നാ പ്രധാനമായും വൈദ്യുതി, ജലവിതരണം, റോഡ് എന്നിവയാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 24 മണിക്കൂറും വൈദ്യുതി സംവിധാനങ്ങള്‍ ലഭ്യമാക്കേണ്ടത് അത്യാവശ്യമായിരുന്നു. ഇതിനായി കെഎസ്ഇബിയെ ആശ്രയിക്കാന്‍ സാധിക്കില്ലാത്തതിനാ സ്വന്തമായി വൈദ്യുതി വിതരണം നടത്താന്‍ തീരുമാനിച്ചു . കെഎസ്ഇബി പോലെ തന്നെ സംസ്ഥാനത്തെ വൈദ്യുതി വിതരണത്തി പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് സെസും. വൈദ്യുതി വിതരണം ചെയ്യുന്ന 10 ലൈസന്‍സികളിലൊന്നാണ് സെസ്. ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികളെല്ലാം സെസിനാണ് വൈദ്യുത പേയ്‌മെന്റ് നടത്തേണ്ടത്. റെഗുലേറ്ററി കമ്മിഷന്റെ ഓര്‍ഡറുകള്‍ക്കനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. മുടക്കമില്ലാതെ വൈദ്യുതി നല്‍കാനാകുമെന്നതാണ് ഇതിലെ വലിയൊരു പ്രയോജനം. 1984 പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായെങ്കിലും 2005 ലാണ് വൈദ്യുത വിതരണം പൂര്‍ണ്ണമായും നടപ്പാക്കി തുടങ്ങുന്നത്. സംസ്ഥാനത്ത് വൈദ്യുതി മുടക്കം പതിവാകുന്ന സമയത്തായിരുന്നു ഈ പ്രവര്‍ത്തനം ആരംഭിച്ചത്. ടെക്‌സ്‌റ്റൈല്‍ മേഖലയി വെള്ളത്തിന്റെ ആവശ്യം കൂടുതലായതിനാല്‍ ടാങ്കര്‍ ലോറികളെയൊന്നും ആശ്രയിക്കാന്‍ സാധ്യമായിരുന്നില്ല. ഇതിനായി ബദല്‍ സംവിധാനങ്ങള്‍ സാധ്യമാക്കുകയാണ് ചെയ്തത്. സ്വന്തമായി വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ച് ജലം ശുചീകരിച്ച് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എടച്ചിറ പുഴയില്‍ നിന്നും ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിച്ചാണ് എല്ലാ യൂണിറ്റുകളിലും വെള്ളമെത്തിക്കുന്നത്. ടെക്‌സ്‌റ്റൈല്‍ കമ്പനികള്‍ക്കെല്ലാം വന്‍തോതില്‍ വെള്ളമാവശ്യമാണ്. ഇത് പൂര്‍ണ്ണമായും ഇവിടെ നിന്നു തന്നെ ന കൂകയാണ് ചെയ്യുന്നത്. ഡൈയിങ് കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതിനാല്‍ ധാരാളം വെള്ളം പുറത്തു കളയേണ്ടതായും വരുന്നു. ഉപയോഗിച്ച വെള്ളത്തെ വീണ്ടും റീസൈക്കിള്‍ ചെയ്യുന്നതിനായുള്ള പ്ലാന്റും അവശിഷ്ടങ്ങളെ കരിച്ചു കളയുന്നതിന് ഇന്‍സുനേറ്ററും ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. ബയോഗ്യാസ് പ്ലാന്റി ഒരു ദിവസം 1500 കിലോ മാലിന്യം വരെ താങ്ങാനാവും. ഇവിടെ ഇപ്പോള്‍ 700 കിലോയോളമാണ് ഒരു ദിവസം കൈകാര്യം ചെയ്യുന്നത്. കാന്റീന്‍ പാചക ആവശ്യങ്ങള്‍ക്കായി ബയോഗ്യാസ് ഉപയോഗിക്കുന്നു. സ്വന്തമായി വൈദ്യുതി വിതരണം നടത്തുന്നതും ഇവിടെ നിന്നാണ്. ഇതിനെല്ലാം അപ്പുറമായി സാമ്പത്തിക മേഖലയ്ക്കായി തിരഞ്ഞെടുത്ത പ്രദേശത്തെ വികാസവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

സെസിലെ മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായോ? ജനങ്ങളുടെ ആശങ്കയെ എങ്ങനെയാണ് അകറ്റിയത്?

സെസ് ഒരു കാലത്ത് നേരിട്ട പ്രധാന പ്രശ്‌നം ഇവിടുത്തെ ശുദ്ധീകരിച്ച മലിന ജലം പുറത്തേക്കു പോകുന്നതിനെ ചൊല്ലിയായിരുന്നു. ഡൈയിങ് കമ്പനികളി നിന്ന് പുറത്തു പോവുന്ന വെള്ളത്തിന് നിറംമാറ്റമുള്ളതിനാ പരിസരവാസികളി ഇത് ആശങ്കയ്്ക്ക് ഇടയാക്കി. പ്രത്യേക പ്ലാന്റിലൂടെ ശുചീകരിച്ച വെള്ളമാണ് പുറത്തു പോവുന്നതെങ്കിലും അന്ന് പ്രശ്‌നം വിവാദമായിരുന്നു. ഈ
വെള്ളത്തി അനുവദനീയമായ അളവിലുള്ള ഘടകങ്ങള്‍ മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഈ കമ്പനികളി നിന്നെല്ലാം പുറത്തെത്തുന്ന വെള്ളം ശുചീകരിക്കാനുള്ള സൗകര്യം നേരത്തേ ചെയ്തിരുന്നു. ശുചീകരണ പ്രക്രിയകള്‍ മുഴുവന്‍ പൂര്‍ത്തിയാകാതെ വെള്ളം പുറത്തു വിടാനാവില്ല. വെള്ളത്തിന്റെ നിറമായിരുന്നു പ്രധാന പ്രശ്‌നം. ഇന്ന് ഇത് പരിഹരിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ജാപ്പനീസ് കമ്പനിയുമായി ചേര്‍ന്നൊരുക്കിയ ടെക്‌നോളജി അനുസരിച്ച് പുറത്തു കളയുന്ന വെള്ളം പുനരുപയോഗിക്കാനുള്ള പദ്ധതി ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. വെള്ളം വീണ്ടും പഴയ രീതിയിലേക്ക് മാറ്റി നല്‍കിയാ അത് പുനരുപയോഗിക്കാമെന്ന് പല കമ്പനികളും അറിയിച്ചിട്ടുണ്ട്. ഇത് നടപ്പാക്കുന്നതിന്റെ അന്തിമ ഘട്ടമായി ഉടനെ തന്നെ ട്രയല്‍ റണ്‍ തുടങ്ങികഴിഞ്ഞു . എന്നാ ഇടക്കിടെ അറ്റകുറ്റ പണികള്‍ നടത്തേണ്ട ആവശ്യമുള്ളതിനാ ഇത് വളരെ ചിലവേറിയതാണ്. കയറ്റുമതിയില്‍ നിന്നുള്ള ലാഭത്തില്‍ നടത്തികൊണ്ടു പോവുന്ന കമ്പനിയില്‍ ഇത് എത്രത്തോളം നടപ്പാകുമെന്നതും ചിന്തിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് നടത്തിയ മീറ്റിങില്‍ നാലു തവണ ടെന്‍ഡര്‍ മാറ്റി വയ്‌ക്കേണ്ടി വന്നതും പ്രശ്‌ന പരിഹാരത്തിന്റെ വേഗം കുറച്ചു.

കമ്പനിയിലെ കയറ്റുമതി രംഗത്ത് വളര്‍ച്ചയ്ക്ക് അടിസ്ഥാനമായ കാരണങ്ങള്‍ എന്തെല്ലാമാണ്?

കമ്പനിയിലെ ജ്വല്ലറി രംഗത്താണ് പ്രധാനമായും കയറ്റുമതി നടക്കുന്നത്. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയി നിന്നും മെയ് മാസം കയറ്റുമതി ചെയ്തത് 5516 കോടിയുടെ ഉത്പന്നങ്ങളാണ്. എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സി ഫോര്‍ എസ്ഇസെഡ് ആന്റ് എക്‌സപോര്‍ട്ട് ഓറിയന്റഡ് യൂണിറ്റ്‌സ് ( ഇപിസിഇഎസ്) പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം മെയ് മാസം കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയി നിന്നും 5516 കോടി രൂപയുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവി ഇത് 673 കോടിയായിരുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ 720 ശതമാനമാണ് വര്‍ദ്ധന. ഏപ്രി മാസത്തി ഇത് 3708 കോടി രൂപയായിരുന്നു. അതേസമയം, മെയ് മാസത്തി രാജ്യത്തെ മൊത്തം സാമ്പത്തിക മേഖലകളിലെ കയറ്റുമതിയിലും വര്‍ദ്ധനവുണ്ടായി. ഇപിസിഇഎസ് റിപ്പോര്‍ട്ട് പ്രകാരം ബയോടെക്ക്, കെമിക്ക സ്, ഫാര്‍മസ്യൂട്ടിക്ക സ്, കമ്പ്യൂട്ടര്‍, ഇലകട്രോണിക്‌സ്, പാരമ്പര്യേതര ഊര്‍ജ്ജം, പ്ലാസ്റ്റിക്ക്, റബ്ബര്‍, ട്രേഡിങ്ങ് ആന്റ് സര്‍വീസസ് എന്നീ മേഖലകളാണ് രാജ്യത്തെ കയറ്റുമതിയുടെ കുതിപ്പിന് ഊര്‍ജ്ജം പകരുന്നത്. കൊച്ചിക്ക് പുറമെ ഫാള്‍ട്ട, ഇന്‍ഡോര്‍, എംഇപിസെഡ് എന്നീ പ്രത്യേക ,സാമ്പത്തിക മേഖലകളി നിന്നുള്ള കയറ്റുമതിയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കൊച്ചിയി നിന്നുള്ള സോഫ്റ്റ് വെയര്‍ കയറ്റുമതിയിലും വലിയ തോതി വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇന്ത്യയി നിന്നുള്ള ഉത്പങ്ങള്‍ ഇറക്കുമതി ചെയ്യുന്നതി യുഎഇയാണ് മുന്നി നി ക്കുന്നത്. അമേരിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും വര്‍ദ്ധിച്ചു.

കയറ്റുമതി രംഗത്ത് സര്‍ക്കാരിന്റെ പദ്ധതികള്‍ ?

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് അടിസ്ഥാനസൗകര്യ വികസനത്തിനായി 15 പ്രൊജക്ടുകള്‍ക്ക് വാണിജ്യ മന്ത്രാലയം അനുമതി ന കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, വാണിജ്യ മന്ത്രാലയം എക്‌സ്‌പോര്‍ട്ട് സ്‌കീം (ഠകഋട) എന്ന ട്രേഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, കേന്ദ്ര/സംസ്ഥാന ഏജന്‍സികളുടെ ഇടപെട വഴി കയറ്റുമതി വികസനത്തിനും വളര്‍ച്ചയ്ക്കും അനുയോജ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മ്മിച്ചിരുന്നു.
2017-18ല്‍ മൊത്തം പദ്ധതി വിഹിതത്തില്‍ 600 കോടി രൂപയും, നടപ്പു സാമ്പത്തിക വര്‍ഷം ഇതേ തുകയും നല്‍കും. മൂന്നു വര്‍ഷത്തേക്ക് 2020 വരെ ഈ പദ്ധതി നടപ്പാക്കും. ഇംഫാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടി ഇന്റലിജന്റ് കാര്‍ഗോ ടെര്‍മിന സ്ഥാപിക്കുന്നതിനും ഭോപ്പാലിലെ ട്രേഡ് പ്രൊമോഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുമെല്ലാമുള്ള പദ്ധതി ഇതില്‍ ഉള്‍കൊള്ളുന്നു. നോയ്ഡ സെസ്സി ഖരമാലിന്യ പരിപാലന സംവിധാനം, വിശാഖപട്ടണത്ത് എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി ഓഫീസ് കം ലബോറട്ടറി കോംപ്ലക്‌സ്, വിശ്വേശരയ്യ ട്രേഡ് പ്രൊമോഷന്‍ സെന്റര്‍, കൊച്ചി സെസ്, എക്‌സ്‌പോര്‍ട്ട്‌സ് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സി , ആന്ധ്രാപ്രദേശ് മെഡ് ടെക് സോണ്‍ (എഎംടിഎച്ച്) എന്നിവ പദ്ധതിയി ഉള്‍പ്പെടുന്നുണ്ട്.
എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ , കമ്മോഡിറ്റീസ് ബോര്‍ഡുകള്‍, സെസ് അധികൃതര്‍ എന്നിവ ഈ പദ്ധതിയിന്‍ കീഴില്‍ ധനസഹായത്തിന് അര്‍ഹമാണ്. വാണിജ്യ സെക്രട്ടറി അധ്യക്ഷനായ ഒരു ഉന്നതാധികാര സമിതിയാണ് ധനസഹായത്തിനായി നടപ്പാക്കുന്ന ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നത്. രാജ്യത്തെ കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തുന്ന പദ്ധതിയാണ് ഇത്. കയറ്റുമതി സംബന്ധമായ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പുറമെ രാജ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി വാണിജ്യ മന്ത്രാലയം നിരവധി നടപടികള്‍ സ്വീകരിക്കുകയാണ്. 201718 കയറ്റുമതി 10 ശതമാനം വര്‍ധിച്ച് 303 ബില്യണ്‍ ഡോളറായി. ഔട്ട്ബൗണ്ട് കയറ്റുമതിയിലെ ഉയര്‍ന്ന വളര്‍ച്ച തൊഴിലവസരം സൃഷ്ടിക്കുന്നതിനും വിദേശനാണ്യം നേടാനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

പുതിയ പദ്ധതികള്‍ എന്തെല്ലാമാണ് ?

ആകെ നമുക്ക് 100 ഏക്കര്‍ സ്ഥലമാണുള്ളത്. ഇതി 30 ശതമാനവും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു. പുതിയ കമ്പനികള്‍ക്കുള്ള സ്ഥലമില്ലാത്തതു കാരണം പുതിയൊരു ബില്‍ഡിങ് പണി നടന്നു കൊണ്ടിരിക്കുകയാണ്. പുതിയ ബി ഡിങ്, 65 കോടി രൂപയുടെ പ്രൊജക്ടാണ്. ഇതിന്റെ പണി പുരോഗമിക്കുന്നു. യുറാലുങ്ക ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റിവ് സൊസൈറ്റി(യുഎ സിസി) യാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ പണി ഓഗസ്റ്റില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. അതുപോലെ തന്നെ അക്രെഡിറ്റ് ലാബ് നിര്‍മ്മിക്കുന്ന പദ്ധതിയും നടപ്പാക്കികൊണ്ടിരിക്കുകയാണ്. കയറ്റുമതി സമയത്ത് ലാബി ടെസ്റ്റ് ചെയ്യേണ്ടി വരുമ്പോള്‍ ഇതു വരെയും പുറമേയുള്ള കമ്പനികളെയാണ് ആശ്രയിച്ചിരുന്നത്. അത് വലിയൊരു പ്രശ്‌നമായിരുന്നു. അക്രെഡിറ്റ് ലാബ് നിര്‍മ്മിക്കുന്നതോടെ ഇതു മൂലമുള്ള താമസം ഒഴിവാക്കാന്‍ കഴിയും.

കൊച്ചി സെസിന് ഇതുവരെ ലഭിച്ച അംഗീകാരം?

ഇപിസിഇഎസ് ഓര്‍ഗനൈസേഷന്റെ് ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് ലഭിച്ചിരുന്നു. സെസിലെ വിവിധ സോണുകളി നിന്ന് മികച്ച പെര്‍ഫോമന്‍സിനുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് കൊച്ചി സെസ് ആയിരുന്നു. ഏറ്റവും കൂടുത കയറ്റുമതി വളര്‍ച്ച നേടിയതിനുള്ള അവാര്‍ഡായിരുന്നു അത്.

Comments

comments

Tags: Cochin Scez, Csez