പരിസ്ഥിതി സൗഹാര്‍ദം; സിയാലിന് ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം

പരിസ്ഥിതി സൗഹാര്‍ദം; സിയാലിന് ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം

കൊച്ചി: ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പുരസ്‌കാരമായ ‘ചാമ്പ്യന്‍ ഓഫ് എര്‍ത്ത്’ അവാര്‍ഡ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്. സമ്പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്നതിന്റെ അടിസ്ഥാനത്തിലാണ് സിയാല്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മികച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന സ്ഥാപനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ചാമ്പ്യന്‍ ഓഫ് എര്‍ത്ത്.

2005 മുതലാണ്‌ഐക്യരാഷ്ട്രസഭ പുരസ്‌കാരം നല്‍കി തുടങ്ങിയത്. പരിസ്ഥിതി സൗഹാര്‍ദ ആശയങ്ങള്‍ നടപ്പിലാക്കുന്നതിന് നാല് വിഭാഗങ്ങളിലായാണ് ഐക്യരാഷ്ട്ര പുരസ്‌കാരം നല്‍കുന്നത്. ഇതില്‍ പ്രചോദനാത്മകമായ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എന്ന വിഭാഗത്തിലാണ് സിയാല്‍ ബഹുമതിക്കര്‍ഹമാകുന്നത്.

ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം തേടിയെത്തുന്നത്. സൗരോര്‍ജ വിമാനത്താവളം എന്ന നിലയ്ക്ക് ലോകത്തിന് വലിയൊരു മാതൃകയാണ് സിയാല്‍ കാണിച്ചുകൊടുത്തിരിക്കുന്നതെന്ന് യുഎന്‍ ആഗോള പരസ്ഥിതി മേധാവി എറിക് സ്ലോഹെം സിയാല്‍ എംഡി വി ജെ കുര്യന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

സെപ്തംബര്‍ 26 ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ സിയാല്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

Comments

comments

Categories: FK News, Slider, Top Stories
Tags: CIAL, UN