പശ്ചിമബംഗാള്‍ ബംഗ്ലയാകുന്നു; ബില്‍ പാസാക്കി

പശ്ചിമബംഗാള്‍ ബംഗ്ലയാകുന്നു; ബില്‍ പാസാക്കി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിന്റെ പേര് ബംഗ്ല എന്ന് മാറ്റാനുള്ള തീരുമാനത്തിന് സംസ്ഥാന നിയമസഭയുടെ അംഗീകാരം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പേര് മാറ്റത്തിനായി അവതരിപ്പിച്ച ബില്ലാണ് ഇന്ന് നിയമസഭ പാസാക്കിയത്. തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാല്‍ പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിന്റെ പേര് ബംഗ്ല എന്നാകും.

2016, ഓഗസ്റ്റ് 29 ന് കേന്ദ്ര സര്‍ക്കാര്‍ പശ്ചിമ ബംഗാളിന്റെ പേര് ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ല എന്നും മാറ്റിയിരുന്നു. എന്നാല്‍ ഈ മൂന്ന് ഭാഷകളിലും ബംഗ്ല എന്നുച്ചരിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

2011 ല്‍ ബംഗോ എന്ന് പേര് മാറ്റാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇതിന് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. സംസ്ഥാനങ്ങളുടെ നിരയില്‍ അക്ഷരമാല ക്രമത്തില്‍ വരുന്നതിനാണ് ഇത്തരത്തില്‍ പേര് മാറ്റാനുള്ള കാരണം. സംസ്ഥാനങ്ങളുടെ മീറ്റിംഗ് വിളിക്കുമ്പോള്‍ വെസ്റ്റ് ബംഗാള്‍ എന്നത് ഏറ്റവും ഒടുവിലായാണ് വരുന്നത്.

Comments

comments

Categories: FK News
Tags: West Bengal