സാങ്കേതികവിദ്യ ദ്രുതഗതിയില്‍ മാറുന്നു; യുവാക്കളുടെ കഴിവുകള്‍ മികച്ചതാക്കണം: നരേന്ദ്രമോദി

സാങ്കേതികവിദ്യ ദ്രുതഗതിയില്‍ മാറുന്നു; യുവാക്കളുടെ കഴിവുകള്‍ മികച്ചതാക്കണം: നരേന്ദ്രമോദി

ജോഹനാസ്ബര്‍ഗ്: അനുദിനം മാറുന്ന സാങ്കേതികവിദ്യയോടൊപ്പം കഴിവുള്ള യുവാക്കളെ ഭാവിയിലേക്ക് വാര്‍ത്തെടുക്കാന്‍ സാധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പത്താമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയില്‍ ലോകത്തിന്റെ കാഴ്ചപ്പാട് തന്നെ മാറേണ്ടിയിരിക്കുന്നു. യുവാക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ലോകരാജ്യങ്ങള്‍ ഉറച്ച തീരുമാനമെടുക്കണമെന്ന് പറഞ്ഞ അദ്ദേഹം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തിന് ഊന്നല്‍ നല്‍കി.

ഭാവി സുരക്ഷിതമാക്കാന്‍ യുവാക്കള്‍ക്ക് കഴിയുംവിധം സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും അവരുടെ സിലബസ് രൂപകല്‍പ്പന ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പാഠ്യപദ്ധതിയില്‍ നൂതന സാങ്കേതികവിദ്യകളുടെ പ്രാധ്യാന്യത്തെ സംബന്ധിച്ചും സ്വാധീനത്തെ സംബന്ധിച്ചും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ബ്രിക്‌സ് ബിസിനസ് ഫോറം മീറ്റ് എന്ന പേരില്‍ മൂന്ന് ദിവസത്തെ ഉച്ചകോടി ആരംഭിച്ചത്.

 

Comments

comments

Categories: Education, FK News, Top Stories