സെന്‍സെക്‌സ് 37,000 കടന്നു; ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം

സെന്‍സെക്‌സ് 37,000 കടന്നു; ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം

മുംബൈ: ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം കൊയ്ത് സെന്‍സെക്‌സ്. ഇതാദ്യമായി ബിഎസ്ഇ സെന്‍സെക്‌സ് 37,000 കടന്നു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് റെക്കോര്‍ഡ് നേട്ടം ഓഹരിസൂചികകള്‍ സ്വന്തമാക്കിയത്.

വിവിധ ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കാന്‍ തീരുമാനിച്ചത് ഓഹരി വിപണിയിലെ കുതിപ്പിന് കാരണമായി. ഏഷ്യന്‍ വിപണിയിലെ നേട്ടം യുഎസ് ഓഹരി വിപണിയിലും പ്രതിഫലിച്ചു.

രാവിലെ 9.20 ആരംഭിച്ച വ്യാപാരത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് നേട്ടത്തിലേക്ക് ഉയര്‍ന്നു. സെന്‍സെക്‌സ് 80 പോയിന്റെ ഉയര്‍ന്ന് 36938 ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 11158ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയുലെ 1061 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 585 ഓഹരികള്‍ നഷ്ടത്തിലുമായാണ് വ്യാപാരം മുന്നോട്ട് പോകുന്നത്.

എസ്ബിഐ, ഡോ. റെഡ്ഡീസ് ലാബ്, ലുപിന്‍, ഐടിസി, സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി, മാരുതി സുസുകി, സണ്‍ ഫാര്‍മ തുടങ്ങിയ കമ്പനികളുടെ ഓഹരി സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ടെക് മഹീന്ദ്ര, വിപ്രോ, മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Comments

comments

Tags: sensex

Related Articles