ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വ്യാപാരം റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. രാവിലെ പത്ത് മണിയോടുകൂടി സെന്‍സെക്‌സ് ആദ്യമായി 37,000 കടന്ന് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 126.41 പോയന്റ് ഉയര്‍ന്ന് 36984.64 ലിലും നിഫ്റ്റി 35.30 പോയന്റ് നേട്ടത്തില്‍ 11167.30 ത്തിലുമാണ് വ്യാപാരം അവസാനിച്ചത്.

ബിഎസ്ഇയിലെ 1337 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1209 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. പൊതുമേഖലാ ബാങ്കുകള്‍ക്ക് ആശ്വാസമായി കാനറാ ബാങ്ക് മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടു.

ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് എന്നിവ ഓഹരി സൂചികകളില്‍ നേട്ടമുണ്ടാക്കി. അതേസമയം, മാരുതി സുസുക്കി, യെസ് ബാങ്ക്, ലാര്‍സന്‍ ആര്‍ഡ് ടര്‍ബോ, ഇന്ഡഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്നിവ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

 

Comments

comments

Tags: Nifty, sensex