സുരക്ഷ, എഐ സാങ്കേതികവിദ്യ എന്നിവ ഗൂഗിളിന്റെ പ്രഥമ പരിഗണന: സുന്ദര്‍ പിച്ചെ

സുരക്ഷ, എഐ സാങ്കേതികവിദ്യ എന്നിവ ഗൂഗിളിന്റെ പ്രഥമ പരിഗണന: സുന്ദര്‍ പിച്ചെ

സാന്‍ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ), ഉപയോക്താക്കളുടെ സുരക്ഷ എന്നിവയ്ക്കാണ് തങ്ങള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍ സംഘടിപ്പിച്ച ഗൂഗിളിന്റെ വാര്‍ഷിക പരിപാടിയായ നെക്സ്റ്റില്‍ സംസാരിക്കുകയായിരുന്ന സിഇഒ സുന്ദര്‍ പിച്ചെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗൂഗിള്‍ ക്ലൗഡില്‍ നിരവധി അപ്‌ഡേറ്റുകള്‍ വരുത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. മോഡേണ്‍ എന്റര്‍പ്രൈസ് കമ്പനിയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സുന്ദര്‍ പിച്ചെയും മുതിര്‍ന്ന എക്‌സിക്യൂട്ടീവ് അംഗം ഡ്വയ്ന്‍ ഗ്രീനെയും പരിപാടിയില്‍ അഭിസംബോധന ചെയ്തത്. വിവരങ്ങള്‍ സുരക്ഷിതമായും കൃത്യതയോടെയും ഉപയോക്താക്കള്‍ക്ക് കൈമാറുക എന്ന ദൗത്യമാണ് ഗൂഗിള്‍ ക്ലൗഡ് ഏറ്റെടുത്തിരിക്കുന്നത്.വിവര ശേഖരണം കാര്യക്ഷമമായി നടത്തി, അത് കൃത്യതയോടെ ഉപയോക്താക്കള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് ഗൂഗിള്‍ ക്ലൗഡ് നടത്തുന്നതെന്ന് സുന്ദര്‍ പിച്ചെ പറഞ്ഞു.

ആഗോളതലത്തിലുള്ള വിവരങ്ങളുടെ സമഗ്രതയാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ഈ വിവരങ്ങള്‍ ആഗോളതലത്തില്‍ എവിടെയിരുന്നാലും ലഭിക്കത്ത തരത്തില്‍ നടപ്പിലാക്കുന്നുണ്ട്. 20 വര്‍ഷം കഴിഞ്ഞാലും ഒരാള്‍ക്ക് ഗൂഗിള്‍ ഉപയോഗപ്രദമാണെന്ന് തോന്നുന്ന വിധത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകണമെന്ന് സുന്ദര്‍ പിച്ചെ കൂട്ടിച്ചേര്‍ത്തു.

എഐയുടെ ഉപയോഗം സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു. ആരോഗ്യശൃംഖലയില്‍ എഐ ഉപയോഗിക്കുമ്പോള്‍ രോഗവിവരങ്ങള്‍ ഡോക്ടര്‍മാരിലേക്ക് ഉടനടി എത്തുന്നുണ്ട്. അതുപോലെ തന്നെയാണ് ഗൂഗിളിലും എഐ ഉപയോഗിക്കുന്നത്. ഗൂഗിള്‍ ക്ലൗഡിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമായും ഉപയോഗിക്കുന്നത് എഐ സാങ്കേതികവിദ്യയാണെന്ന് അദ്ദേഹം പറഞ്ഞു.

 

Comments

comments

Categories: Top Stories