നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം 27ന്

നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം 27ന്

ന്യൂഡല്‍ഹി: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ചന്ദ്രഗ്രഹണത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. ജുലൈ 27 രാത്രിക്കും 28 ന് പുലര്‍ച്ചയ്ക്കുമിടയിലുള്ള 1 മണിക്കൂര്‍ 43 മിനിറ്റ് നേരത്തേയ്ക്കായിരിക്കും ചന്ദ്രഗ്രഹണം. ഈ സമയത്ത് വെള്ളി നിറത്തിലുള്ള ചന്ദ്രന്‍ ബ്ലഡ് റെഡ്, ചെമ്മണ്ണ് നിറമാകും. ആസ്‌ട്രോണമി എഡ്യുക്കേഷന്‍ വെബ്‌സൈറ്റായ Slooh 27ന് നടക്കുന്ന ചന്ദ്രഗ്രഹണം തത്സമയ സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.ഇന്ത്യയിലും ഗ്രഹണം ദൃശ്യമാകുമെന്നാണു ശാസ്ത്രലോകം അറിയിച്ചിരിക്കുന്നത്. പൂര്‍ണ ചന്ദ്ര രാത്രിയിലാണു ചന്ദ്രഗ്രഹണം നടക്കുന്നതെന്ന അപൂര്‍വ്വതയുമുണ്ട്.ഗ്രഹണം ആരംഭിക്കുന്നത് 27ന് രാത്രി 11.44-ാടെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ഡല്‍ഹി, പുനെ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ചന്ദ്രഗ്രഹണം ദൃശ്യമാകും. വടക്കേ അമേരിക്ക ഒഴികെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളായ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ഗ്രഹണം ദൃശ്യമായിരിക്കും. സൂര്യപ്രകാശത്തില്‍ നിന്നുമുള്ള ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇത്തരം സന്ദര്‍ഭത്തില്‍ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രന്‍ ഭൂമിയുമായുള്ള ദിശയില്‍ സൂര്യനു നേരെ എതിര്‍ദിശയില്‍ വരുമ്പോഴാണു് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്. ചന്ദ്രഗ്രഹണം മനുഷ്യശരീരത്തിലും വന്‍ മാറ്റങ്ങളുണ്ടാക്കുമെന്നാണു വിശ്വാസം. ശാരീരികമായും മാനസികമായും ഗ്രഹണത്തിന്റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പറയപ്പെടുന്നു. ഇനി അടുത്ത ചന്ദ്രഗ്രഹണം സംഭവിക്കുക 2028 ഡിസംബര്‍ 31-നായിരിക്കും.

Comments

comments

Categories: FK News

Related Articles