മഗ്‌സസെയില്‍ തിളങ്ങി ഇന്ത്യ; ഭരത് വത്വാനി, സോനം വാങ്ചുക് എന്നിവര്‍ക്ക് പുരസ്‌കാരം

മഗ്‌സസെയില്‍ തിളങ്ങി ഇന്ത്യ; ഭരത് വത്വാനി, സോനം വാങ്ചുക് എന്നിവര്‍ക്ക് പുരസ്‌കാരം

മനില: ഏഷ്യയുടെ നൊബേല്‍ എന്നു വിശേഷിപ്പിക്കുന്ന രമണ്‍ മഗ്‌സസെ പുരസ്‌കാരം രണ്ട് ഇന്ത്യക്കാരെയും തേടിയെത്തി. സാമൂഹ്യ, പരിസ്ഥിതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭരത് വത്വാനി, സോനം വാങ്ചുക് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

മാനസികമായി തളര്‍ന്ന് തെരുവില്‍ അലയുന്ന നിരാലംബരായവര്‍ക്ക് താങ്ങായി അവരെ ചികിത്സിച്ച് ഭേദമാക്കി തിരിച്ച് കുടുംബങ്ങളിലേക്ക് അയക്കുന്ന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ഭരത് വത്വാനിക്ക് പുരസ്‌കാരം നല്‍കുന്നത്. ഇത്തരത്തില്‍ ആയിരത്തോളം പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വത്വാനിക്ക് കഴിഞ്ഞു.

സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിനാണ് സോനം വാങ്ചുകിനെ പുരസ്‌കാരം തേടിയെത്തിയത്. പാരിസ്ഥിക, സാമൂഹിക പ്രവര്‍ത്തനങ്ങളാണ് വാങ്ചുക് നടത്തുന്നത്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രം സോനം വാങ്ചുക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രചോദനം കൊണ്ട് നിര്‍മിച്ചതാണ്.

വിയറ്റ്‌നാമിലെ ഹോങ് യെന്‍, വോ തീ( ഫിലിപ്പൈന്‍സ്), യുക്ചാങ്(കംബോഡിയ), മരിയ ഡി ലോര്‍ദേസ് മാര്‍ട്ടിന്‍സ്( കിഴക്കന്‍ തിമൂര്‍) എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍. ഫിലിപ്പൈന്‍സില്‍ ഓഗസ്റ്റ് 31 ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Comments

comments