കാഷ് ഓണ്‍ ഡെലിവറി നിയമ വിരുദ്ധമാണെന്ന് ആര്‍ബിഐ

കാഷ് ഓണ്‍ ഡെലിവറി നിയമ വിരുദ്ധമാണെന്ന് ആര്‍ബിഐ

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് സംരംഭങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ഇടങ്ങളില്‍ നിന്നു തന്നെ പേമെന്റ് സ്വീകരിക്കുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ നിയമപ്രകാരം നല്‍കിയ ഒരു മറുപടിയിലാണ് ആര്‍ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം ഇടപാടുകളെ നിലവിലെ നിയമ പ്രകാരം അനധികൃത കച്ചവടമായി കണക്കാക്കാവുന്നതാണെന്നും ആര്‍ബിഐ പറയുന്നു.

കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെയാണ് ഫഌപ്കാര്‍ട്ടും ആമസോണും ഉള്‍പ്പടെയുള്ള ഇ-കൊമേഴ്‌സ് സംരംഭങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിയത്. ഓണ്‍ലൈനിലൂടെ മുന്‍കൂറായി പണമടക്കുമ്പോഴുള്ള ആശങ്കയില്ലാതെ ഉല്‍പ്പന്നം കൈയില്‍ കിട്ടിയാല്‍ മാത്രം പണം നല്‍കിയാല്‍ മതിയെന്നത് പലരെയും ഇ-കൊമേഴ്‌സിലേക്ക് നയിച്ചിരുന്നു.

പെയ്‌മെന്റ്‌സ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരം കാഷ് ഓണ്‍ ഡെലിവറി നടത്തുന്നതിന് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് അനുമതിയില്ലെന്നാണ് കേന്ദ്രബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്.

Comments

comments

Categories: Business & Economy