ഐ4എഫ് പ്രോഗ്രാം: നാല് ഇന്ത്യന്‍ കമ്പനികള്‍ ഫണ്ട് നേടി

ഐ4എഫ് പ്രോഗ്രാം: നാല് ഇന്ത്യന്‍ കമ്പനികള്‍ ഫണ്ട് നേടി

ന്യൂഡെല്‍ഹി: ഇന്ത്യ-ഇസ്രയേല്‍ ഇന്നൊവേഷന്‍ ഇന്ത്യ-ഇസ്രയേല്‍ ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് & ഡെവലപ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിക്കല്‍ ഇന്നൊവേഷന്‍ ഫണ്ടിന്റെ (ഐ4എഫ്) ആദ്യഘട്ട ഫണ്ട് വിതരണത്തില്‍ ധനസഹായം നല്‍കുന്നതിനായി ഇരു രാജ്യങ്ങളിലെയും നാലു വീതം കമ്പനികളെ തെരഞ്ഞെടുത്തു. അപ്പാസാമി ഒകുലര്‍ ഡിവൈസ് (ഇന്ത്യ), ഫ്രോഗ് സെല്‍സാറ്റ് (ഇന്ത്യ), യുണിക്വാം (ഇസ്രയേല്‍) വ്യോഡ (ഇന്ത്യ) അഗ്രോസോളാര്‍ ആന്‍ഡ് എനര്‍ജി എഫിഷ്യന്റ് സര്‍വീസസ്് (ഇന്ത്യ), ബാക്‌സോഫ്റ്റ് (ഇസ്രയേല്‍) തുടങ്ങിയവരാണ് ഫണ്ട് നേടിയ കമ്പനികള്‍.

ഈ കമ്പനികള്‍ സഹകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് കൃഷി, ആരോഗ്യപരിപാലനം, ഊര്‍ജം, ജലം, ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ കുറഞ്ഞ ചെലവിലുള്ള ടെക്‌നോളജി സേവനങ്ങള്‍ വികസിപ്പിക്കും. ഐ4എഫിനു കീഴില്‍ ഇന്ത്യയും ഇസ്രയേലും തുല്യ സംഭാവന നല്‍കി രൂപീകരിച്ച 40 ദശലക്ഷം ഡോളറിന്റെ ഫണ്ടിന്റെ ഭാഗമാണ് നിക്ഷേപം. ഇരു രാജ്യങ്ങളിലെയും ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് അഞ്ചു വര്‍ഷത്തേക്കാണ് ഫണ്ട് രൂപീകരിച്ചിരിക്കുന്നത്.

രണ്ടു വര്‍ഷ കാലയളവിലേക്ക് 1.4 കോടി രൂപയുടെ ഫണ്ടാണ് അപ്പസാമി ഒകുലര്‍ ഡിവൈസിന് ലഭിക്കുന്നതെന്ന് കമ്പനി ജിഎം ശിവജ്ഞാനം സുബ്ബയ്യ പറഞ്ഞു. ആരോഗപരിപാലന രംഗത്ത് അപ്പാസാമി ഒകുലര്‍ ഡിവൈസും ഇസ്രയേലി കമ്പനിയായ സാനോകുലിസും ഗ്ലൂകോമ ചികിത്സാക്കായുള്ള കുറഞ്ഞ ചെലവിലുള്ള ടെക്‌നോളജി സേവനം വികസിപ്പിക്കുന്നതിന് ഒരുമിച്ച പ്രവര്‍ത്തിക്കും. സാനോകുലിസിന് നിലവില്‍ ഇതിനുള്ള ടെക്‌നോളജിയുണ്ട്. ഇന്ത്യന്‍ കമ്പനിയുമായി സഹകരിച്ച് ഇത് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനാണ് ഉദ്ദേശ്യം. ഫണ്ടിന്റെ രണ്ടാം ഘട്ടം ധനസഹായ വിതരണം അടുത്ത മാസം മുതല്‍ നവംബര്‍ വരെ നടക്കും.

Comments

comments

Categories: Business & Economy
Tags: I4F