വിടിഐഒഎന്‍ എയ്ഞ്ചല്‍ലിസ്റ്റ് ഇന്ത്യയില്‍ നിന്നും നിക്ഷേപം സമാഹരിക്കുന്നു

വിടിഐഒഎന്‍ എയ്ഞ്ചല്‍ലിസ്റ്റ് ഇന്ത്യയില്‍ നിന്നും നിക്ഷേപം സമാഹരിക്കുന്നു

280,000 ഡോളര്‍( 1.92 കോടി രൂപ)ആണ് വിടിഐഒഎന്‍ സ്വരൂപിക്കുന്നത്

ന്യൂഡെല്‍ഹി: മീഡിയ അനലിറ്റിക്‌സ് സ്റ്റാര്‍ട്ടപ്പായ വിടിഐഒഎന്‍( വിധി ടെക്ഇന്നൊവേഷന്‍ ഓപ്പര്‍ച്യൂണിറ്റീസ് നെറ്റ്‌വര്‍ക്ക്) യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ എയ്ഞ്ചല്‍ ലിസ്റ്റില്‍ നിന്നും നിക്ഷേപം സമാഹരിക്കുന്നു. 280,000 ഡോളര്‍( 1.92 കോടി രൂപ)ആണ് വിടിഐഒഎന്‍ സ്വരൂപിക്കുന്നത്.

പ്രമുഖനിക്ഷേപകര്‍ ഉള്‍പ്പെട്ട പ്ലാറ്റ്‌ഫോമാണ് എയ്ഞ്ചല്‍ലിസ്റ്റ് ഇന്ത്യ. നിക്ഷേപ പ്രക്രിയയില്‍ ട്രിഫെക്റ്റ കാപ്പിറ്റല്‍ ഉടമ രാഹുല്‍ ഖന്ന, പാരമൗണ്ട് വീല്‍സ് ഉടമ രാജീവ് അറോറ, പെപ്‌സികോ മുന്‍ ധനകാര്യ മേധാവിയും ഇലക്ടോലക്‌സിന്റെ മുന്‍ സിഇഒയുമായ രാം രാംസുന്ദര്‍ എന്നിവരായിരുന്നു റൗണ്ടില്‍ പങ്കെടുത്ത പ്രമുഖ നിക്ഷേപകര്‍. സ്റ്റോക്‌ഹോം, ദുബായ്, യുഎസ് എന്നിവടങ്ങളില്‍ നിന്നുള്ള നിക്ഷേപകരും കമ്പനിയില്‍ നിക്ഷേപം നടത്തിയെന്ന് വിടിഐഒഎന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയിലെ വിപണിയില്‍ ഉല്‍പ്പന്ന വികസനത്തിന് പുതിയ ഫണ്ട് പ്രയോജനം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ ടാലന്റ് റിക്രൂട്ട്, പേറ്റന്റ് ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കും ഫണ്ട് വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

2016 ലാണ് വിടിഐഒഎന്‍ രൂപീകരിക്കുന്നത്. റേഡിയോ, ഓഡിയോ അനലിറ്റിക്‌സ് സൊലൂഷനുകളിലൂടെ മാധ്യമ ഉപഭോഗം അളക്കാന്‍ സഹായിക്കുന്ന കമ്പനിയാണ് വിടിഐഒഎന്‍. എറിക്‌സണ്‍ ഇന്ത്യയുടെ മുന്‍ ടെക്‌നോളജി മേധാവിയായിരുന്ന മനോജ് ധവാന്‍, രാജ്ശ്രീ ധവെ എന്നിവര്‍ ചേര്‍ന്നാണ് കമ്പനി സ്ഥാപിച്ചത്.

അടുത്തിടെ കമ്പനി തങ്ങളുടെ പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചിരുന്നു. ആപ്ലിക്കേഷന്‍ സംയോജിതമായ എസ്ഡികെ പ്രൊഡക്റ്റ് സ്യൂട്ടാണ് കമ്പനി വികസിപ്പിച്ച പുതിയ സംവിധാനം. ആഗോള റിസര്‍ച്ച് ഏജന്‍സികളുടെ സഹായത്തോടെ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ ടെക്‌നോജിയുടെ ട്രയലുകളും വിലയിരുത്തലുകളും വിജയകരമായിരുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

Comments

comments

Categories: Business & Economy
Tags: Angel list