ടെക് മഹീന്ദ്ര ടെക്‌നോപാര്‍ക്കിലേക്ക്

ടെക് മഹീന്ദ്ര ടെക്‌നോപാര്‍ക്കിലേക്ക്

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടെക് മഹീന്ദ്ര ടെക്‌നോപാര്‍ക്കിലേക്ക് എത്തുന്നു. ഇതിനായി ടെക്‌നോപാര്‍ക്കിലെ ഗംഗാ കെട്ടിട സമുച്ചയത്തില്‍ 200 പേര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്ന ഓഫീസിനുള്ള 1200 ചതുരഷ്ട്ര അടി സ്ഥലം അനുവദിച്ചു കൊണ്ടുള്ള രേഖകള്‍ ടെക്‌നോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ ടെക് മഹീന്ദ്ര ജനറല്‍ മാനേജര്‍ പളനി വേലുവിന് കൈമാറി. ജൂണ്‍ മാസത്തില്‍ ടെക് മഹീന്ദ്ര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി പി ഗുര്‍ണാനിയും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു.

115000 ജീവനക്കാരുള്ള ടെക് മഹീന്ദ്രക്ക് 90 രാജ്യങ്ങളില്‍ ഓഫീസുണ്ട്. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തിരുവനന്തപുരം ഓഫീസ് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക പ്രശസ്ത ഐടി കമ്പനികള്‍ കേരളത്തിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നതയില്‍ നമ്മുടെ വിദഗ്ധ ജീവനക്കാരുടെ സാന്നിധ്യവും, അടിസ്ഥാന സൗകര്യങ്ങളുടെയും, ജീവിത നിലവാരത്തിന്റെയും മുന്നേറ്റമാണെന്ന് ടെക്‌നോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ പറഞ്ഞു. ആഗോള പ്രശസ്ത കമ്പനികളായ ഒറാക്കിള്‍, വിപ്രോ, ടാറ്റ കണ്‍സള്‍ട്ടന്‍സി, കോഗ്‌നിസന്‍സ്, ഏണസ്റ്റ് ആന്‍ഡ് യംഗ്് തുടങ്ങിയവര്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിസാന്‍ തങ്ങളുടെ ലോകത്തെ ആദ്യത്തെ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് ടെക്‌നോപാര്‍ക്കില്‍ തുടങ്ങിയത് നമ്മുടെ ഐടി വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് കരുതുന്നതായി വിലയിരുത്തുന്നു.

Comments

comments

Categories: More