സുസുകി ജിക്‌സര്‍ 250 അടുത്ത വര്‍ഷം ?

സുസുകി ജിക്‌സര്‍ 250 അടുത്ത വര്‍ഷം ?

ചിത്രം : സുസുകി ജിക്‌സര്‍ എസ്എഫ് എസ്പി

സ്ട്രീറ്റ്‌ഫൈറ്ററായി ജിക്‌സര്‍ 250 പുറത്തിറക്കിയേക്കും

ന്യൂഡെല്‍ഹി : സുസുകി ഇന്ത്യന്‍ വിപണിയില്‍ പുതിയ 250 സിസി മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നേരത്തെ ഇനാസുമ 250 ഇന്ത്യയില്‍ പുറത്തിറക്കിയെങ്കിലും വലിയ ഹിറ്റായിരുന്നില്ല. ഉയര്‍ന്ന വിലയാണ് പ്രധാനമായും ഈ മോട്ടോര്‍സൈക്കിളിന് ദോഷം വരുത്തിവെച്ചത്. എന്നാല്‍ അടുത്ത വര്‍ഷം സുസുകി ഇന്ത്യയില്‍ പുതിയ 250 സിസി മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയേക്കുമെന്ന് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ ജിക്‌സര്‍ ബ്രാന്‍ഡിനുള്ള ജനപ്രീതി കണക്കിലെടുത്ത് സുസുകി ജിക്‌സര്‍ 250 വിപണിയില്‍ അവതരിപ്പിക്കാനാണ് എല്ലാ സാധ്യതയും. ഇക്കാര്യത്തില്‍ യമഹയുടെ വഴി പിന്തുടരുകയാണ് സുസുകി. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ യമഹ എഫ്ഇസഡ്25 എന്ന 250 സിസി മോട്ടോര്‍സൈക്കിളിന് വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.

നേരത്തെ സുസുകി ഇനാസുമ 250 ഇന്ത്യയില്‍ പുറത്തിറക്കിയെങ്കിലും വലിയ ഹിറ്റായിരുന്നില്

സുസുകിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും സ്ട്രീറ്റ്‌ഫൈറ്ററായി ജിക്‌സര്‍ 250 പുറത്തിറക്കുകയായിരിക്കും ചെയ്യുന്നത്. ഫെയേര്‍ഡ് വേരിയന്റ് പിന്നീട് പ്രതീക്ഷിക്കാം. സുസുകി ജിഎസ്എക്‌സ്-എസ്750, ജിഎസ്എക്‌സ്-എസ്1000 മോട്ടോര്‍സൈക്കിളുകളിലേതുപോലെ മസ്‌കുലര്‍ സ്‌റ്റൈലിംഗ് സവിശേഷതയായിരിക്കും. എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടെയ്ല്‍ലൈറ്റ്, ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ കാണും. 250 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ കരുത്തേകും. 22-25 എച്ച്പി ആയിരിക്കും പവര്‍ ഔട്ട്പുട്ട്. ഗിയര്‍ബോക്‌സ് 5 സ്പീഡ് അല്ലെങ്കില്‍ 6 സ്പീഡ് ആയിരിക്കും.

Comments

comments

Categories: Auto