ഇലക്ട്രിക് വാഹനം ; റെഡിയെന്ന് പിയാജിയോ ഇന്ത്യ

ഇലക്ട്രിക് വാഹനം ; റെഡിയെന്ന് പിയാജിയോ ഇന്ത്യ

ഓട്ടോ എക്‌സ്‌പോയില്‍ വെസ്പ ഇലട്രിക്ക എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നത് പരിഗണിക്കുകയാണെന്ന് പിയാജിയോ. നേരെ ചൊവ്വേ ഒന്നും വ്യക്തമാക്കിയില്ലെങ്കിലും ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഇന്ത്യാ ഓട്ടോ എക്‌സ്‌പോയില്‍ വെസ്പ ഇലട്രിക്ക എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് പിയാജിയോ പ്രദര്‍ശിപ്പിച്ചിരുന്നു. ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളുടെ ജനപ്രിയ സ്‌കൂട്ടറായ വെസ്പയുടെ റെട്രോ സ്‌റ്റൈലിംഗില്‍ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ നല്‍കിയതാണ് വെസ്പ ഇലട്രിക്ക കണ്‍സെപ്റ്റ്.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും നാലുചക്ര വാഹനങ്ങളും പുറത്തിറക്കുന്നതിന് തയ്യാറാണെന്ന് പിയാജിയോ 2 വീലേഴ്‌സ് ഇന്ത്യ ബിസിനസ് മേധാവി ആശിഷ് യഖ്മി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ട ചാര്‍ജിംഗ് സൗകര്യങ്ങളും മറ്റും പഠിച്ചുവരികയാണ് ഇപ്പോള്‍ പിയാജിയോ ഇന്ത്യ. 2020 ഓടെ ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കുകയാണ് പിയാജിയോയുടെ ലക്ഷ്യം. കൂടാതെ മോട്ടോപ്ലെക്‌സ് ഔട്ട്‌ലെറ്റുകളില്‍ കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ ശ്രദ്ധിക്കും.

ഇന്ത്യയില്‍ നിലവില്‍ 150 ഓളം ഔട്ട്‌ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. 2020 ഓടെ ഇരട്ടിയിലധികമാണ് ലക്ഷ്യം

ഡീലര്‍ഷിപ്പുകളുടെ എണ്ണത്തില്‍ ഓരോ ആഴ്ച്ചയിലും മാറ്റം വരുന്നുണ്ടെന്ന് പിയാജിയോ വെഹിക്കിള്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്റ്ററുമായ ഡീഗോ ഗ്രാഫി പറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ 150 ഓളം ഔട്ട്‌ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. 2020 ഓടെ ഇരട്ടിയിലധികമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Comments

comments

Categories: Auto